Amitabh Bachchan 
Entertainment

'ബോട്ട് തലകീഴായി മറിഞ്ഞു, മുങ്ങിത്താഴുമ്പോള്‍ കയ്യിട്ടടിച്ചിട്ടും ആരും രക്ഷിക്കാന്‍ വന്നില്ല'; ഭയാനക അനുഭവം പങ്കിട്ട് ബച്ചന്‍

ഗംഭീരമായൊരു അനുഭവമായിരിക്കുമെന്ന് പറഞ്ഞാണ് തന്നെ കൊണ്ടു പോയതെന്നാണ് താരം പറയുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

നേപ്പാളില്‍ കയാക്കിങ് ചെയ്യുന്നതിനിടെ വെള്ളത്തില്‍ മുങ്ങിപ്പോയ അനുഭവം പങ്കിട്ട് അമിതാഭ് ബച്ചന്‍. കോന്‍ ബനേഗ ക്രോര്‍പതിയില്‍ മത്സരാര്‍ത്ഥിയുമായി സംസാരിക്കവെയാണ് താരം തന്റെ അനുഭവം പങ്കിട്ടത്. നേപ്പാളില്‍ ഒരു സിനിമയുടെ ചിത്രീകരണത്തിനായി എത്തിയപ്പോഴായിരുന്നു സംഭവം. ഗംഭീരമായൊരു അനുഭവമായിരിക്കുമെന്ന് പറഞ്ഞാണ് ആരോ തന്നെ കയാക്കിങ് ചെയ്യാനായി കൊണ്ടു പോവുകയായിരുന്നുവെന്നാണ് താരം പറയുന്നത്.

തുടക്കത്തില്‍ തനിക്ക് താല്‍പര്യമില്ലായിരുന്നു. എന്നാല്‍ ഒടുവില്‍ ചെയ്ത് നോക്കാമെന്ന് കരുതി. കയാക്കിലേക്ക് കയറാന്‍ തന്നെ ബുദ്ധിമുട്ടായിരുന്നു. 45 മിനുറ്റോളം എടുത്താണ് താന്‍ കയാക്കിലേക്ക് കയറിയതെന്നും താരം പറയുന്നു. പിന്നീട് മരണത്തെ മുന്നില്‍ കണ്ട അനുഭവമുണ്ടായെന്നും അമിതാഭ് ബച്ചന്‍ പറയുന്നു.

''ശരിയായ ദിശയിലേക്ക് വേണം തുഴയാന്‍. ഞാന്‍ ബോട്ട് തിരിക്കേണ്ട ദിശയ്ക്ക് വിപരീതമായാണ് തിരിച്ചത്. അതോടെ ബോട്ട് തലകീഴായി മറിഞ്ഞു. അത്തരം സാഹചര്യമുണ്ടായാല്‍ വെള്ളത്തില്‍ നിന്നും കൈ മുകളിലേക്ക് ഉയര്‍ത്തണമെന്നും അപ്പോള്‍ ബോട്ട് നേരെയാകുമെന്നാണ് പറഞ്ഞത്. അത് നടന്നില്ലെങ്കിലും രണ്ട് കയ്യും വീശിക്കാണിക്കണം. നിങ്ങള്‍ക്ക് ചുറ്റുമുള്ളവര്‍ക്ക് അപകടം മനസിലാവുകയും അവര്‍ രക്ഷപ്പെടുത്തുകയും ചെയ്യും. ഞാന്‍ വെള്ളത്തില്‍ കിടന്ന് കൈ വീശി കാണിച്ചു. അധികനേരം ശ്വാസം പിടിച്ചു നില്‍ക്കാന്‍ സാധിക്കില്ലായിരുന്നു'' ബച്ചന്‍ പറയുന്നു.

''നിങ്ങള്‍ക്ക് വിശ്വസിക്കാനാകില്ല, ഒരാള്‍ പോലും എന്നെ രക്ഷിക്കാന്‍ വന്നില്ല. ഞങ്ങളൊരു സിനിമയുടെ ഷൂട്ടിങ് നടത്തുകയായിരുന്നു. നായകനാണ് മുങ്ങിപ്പോയത്. അവര്‍ക്ക് വേറൊരു നടനെ വച്ച് സിനിമ പൂര്‍ത്തിയാക്കേണ്ടി വന്നേനെ. എങ്ങനെയൊ അടുത്തുള്ള വെള്ളച്ചാട്ടത്തിന്റെ അടുത്ത് നിന്നിരുന്ന ഒരാള്‍ എന്നെ കണ്ടു. എന്തോ അപകടമുണ്ടെന്ന് അയാള്‍ക്ക് തോന്നിയതിനാല്‍ എന്നെ വലിച്ച് കരയ്ക്ക് കയറ്റി. ഒരാളെ വലിച്ച് കയറ്റാന്‍ മൂന്നോ നാലോ പേര്‍ക്കേ സാധിക്കുള്ളൂ.പക്ഷെ അയാളത് ചെയ്തു'' എന്നും അമിതാഭ് ബച്ചന്‍ പറയുന്നു.

Amitabh Bachchan recalls getting drowned during Kayaking in Nepal

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മണ്ഡലകാലത്തിന് തുടക്കം; ശബരിമല നട തുറന്നു, ദിവസം 80,000 പേര്‍ക്ക് ദര്‍ശന സൗകര്യം

15 വർഷം പിന്നിട്ട് 'വൈ ദിസ് കൊലവെറി ഡി'; ധനുഷും അനിരുദ്ധും ചേർന്ന് സൃഷ്ടിച്ച വൈറൽ ഗാനത്തിന് പിന്നിലെ കഥ

29 പന്തില്‍ 82 റണ്‍സ്, വീണ്ടും 'സ്കൈ വെടിക്കെട്ട്'!

കാവേരിയില്‍ അണ കെട്ടാന്‍ കര്‍ണാടക, എതിര്‍പ്പുമായി തമിഴ്നാട്; വീണ്ടും ജലപ്പോര്; എന്താണ് മേക്കേദാട്ടു തര്‍ക്കം?

കൊല്ലത്ത് വയോധിക ദമ്പതികള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍