Amitabh Bachchan 
Entertainment

'അഭിനയിക്കാനറിയില്ല, ഉയരം കൂടുതല്‍'; സെറ്റില്‍ നിന്നും ഇറക്കി വിട്ടു; ദുരനുഭവങ്ങള്‍ പങ്കിട്ട് അമിതാഭ് ബച്ചന്‍

തിരിച്ച് വീട്ടിലേക്ക് പൊക്കോളൂ എന്നു പറഞ്ഞിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ താരമാണ് അമിതാഭ് ബച്ചന്‍. അദ്ദേഹം തന്നെ ഒരിക്കല്‍ പറഞ്ഞതു പോലെ, ബച്ചന്‍ എവിടെ നില്‍ക്കുന്നുവോ അവിടെ നിന്നുമാണ് ലൈന്‍ ആരംഭിക്കുന്നത്. എന്നാല്‍ ഒട്ടും എളുപ്പമായിരുന്നില്ല ആ യാത്ര. തുടക്കം മുതല്‍ അവഗണനകളും വെല്ലുവിളികളിലും അദ്ദേഹത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്.

കരിയറിന്റെ തുടക്കത്തില്‍ ഉയരത്തിന്റേയും രൂപത്തിന്റേയും പേരില്‍ അവസരങ്ങള്‍ നഷ്ടമായിട്ടുണ്ടെന്നാണ് അമിതാഭ് ബച്ചന്‍ പറയുന്നത്. കോന്‍ ബനേഗ കറോര്‍പതിയിലാണ് ബച്ചന്റെ വെളിപ്പെടുത്തല്‍. സെറ്റില്‍ എന്നെങ്കിലും വഴക്ക് കേട്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു താരം.

''എനിക്ക് ഒരുപാട് വഴക്ക് കേട്ടിട്ടുണ്ട്. തുടക്കകാലത്ത് എനിക്ക് ഭയങ്കരമായി വഴക്ക് കേട്ടിട്ടുണ്ട്. നിനക്ക് അഭിനയത്തെക്കുറിച്ച് ഒന്നും അറിയില്ല. നിനക്ക് ഉയരം കൂടുതലാണ്. തിരിച്ച് വീട്ടിലേക്ക് പൊക്കോളൂ എന്നു പറഞ്ഞിട്ടുണ്ട്'' എന്നാണ് അമിതാഭ് ബച്ചന്‍ പറയുന്നത്.

''ഒടുവില്‍ എനിക്ക് അവസരം കിട്ടിയപ്പോള്‍ അവര്‍ പറഞ്ഞത്, അവിടെ നിന്ന് ഡയലോഗ് പറയൂവെന്നാണ്. പിന്നെ ഇങ്ങനെയാണോ ഡയലോഗ് പറയുന്നത്? എന്ന് ചോദിച്ചാകും വഴക്ക് പറയുക. അവര്‍ വഴക്ക് പറഞ്ഞ് എന്നെ തിരുത്തും. പതിയെ പതിയെ ആണ് ഞാന്‍ മെച്ചപ്പെട്ടത്'' എന്നും അമിതാഭ് ബച്ചന്‍ പറയുന്നു.

''പൊതുവെ ഞാന്‍ സമയത്ത് തന്നെ ഷൂട്ടിന് എത്താന്‍ ശ്രമിക്കാറുണ്ട്. ഒരിക്കല്‍ ഞാന്‍ എത്താന്‍ വൈകി. സംവിധായകന്‍ സെറ്റിന് പുറത്ത് നില്‍പ്പുണ്ടായിരുന്നു. സ്വന്തമായി കാറില്ലാത്തതിനാല്‍ മറ്റൊരാളുടെ കാറിനാണ് ഞാന്‍ വന്നത്. എത്തിയതും സംവിധായകന്‍ എന്നെ കണ്ടു. ഷൂട്ട് പാക്കപ്പ് ആയെന്ന് പറഞ്ഞു. ഇവിടുന്ന് ഇറങ്ങിപ്പോ എന്ന് പറഞ്ഞു. എന്നോട് അദ്ദേഹം പോകാന്‍ പറഞ്ഞു'' എന്നും ബച്ചന്‍ ഓര്‍ക്കുന്നുണ്ട്.

Amitabh Bachchan recalls getting scolded for his height. Once he was thrown out of the set.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മിഷന്‍ 2029: ബിജെപി മേഖല പ്രഭാരിമാരില്‍ മാറ്റം; പത്തനംതിട്ട, ആലപ്പുഴ ജില്ലകളുടെ ചുമതല അനൂപ് ആന്റണിക്ക്; ഷോണ്‍ ജോര്‍ജിന് മൂന്ന് ജില്ലകള്‍

'സെന്‍സസ് ചോദ്യാവലിയില്‍ നിന്ന് ആ ദുരൂഹ ചോദ്യങ്ങള്‍ ഒഴിവാക്കണം, എന്‍പിആറിനുള്ള അജണ്ട ഒളിച്ചുകടത്തുന്നു'

ട്രഷറി ഡെപ്പോസിറ്റ് പ്ലസ് എഫ്ഡി ലാഡറിങ് സ്ട്രാറ്റജി, കൂടെ എസ്‌ഐപിയും; പണം വാരാന്‍ ഇതാ പ്ലാന്‍

എണ്ണ കൂടുതലെടുക്കുമെന്ന ടെൻഷൻ വേണ്ട, പൂരി സോഫ്റ്റ് ആയി ഉണ്ടാക്കാൻ സിംപിൾ ടിപ്സ്

ഓപ്പറേഷൻ തണ്ടർ: തൃശൂരിൽ എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ