അമിതാഭ് ബച്ചനും നാ​ഗ് അശ്വിനും  ഫെയ്സ്ബുക്ക്
Entertainment

'ബാത്ത്‌റൂമില്‍ പോകാന്‍ സംവിധായകനോട് അനുവാദം ചോദിക്കണം': കാരണം വ്യക്തമാക്കി അമിതാഭ് ബച്ചന്‍

കഴിഞ്ഞ ദിവസം കല്‍ക്കി സംവിധായകന്‍ നാഗ് അശ്വിന്‍ താരത്തെക്കുറിച്ച് നടത്തിയ വെളിപ്പെടുത്തല്‍ വലിയ ശ്രദ്ധനേടിയിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡിന്റെ ബിഗ് ബിയായി നിറഞ്ഞുനില്‍ക്കുമ്പോഴും പെരുമാറ്റത്തിലെ ലാളിത്യം കൊണ്ട് അമ്പരപ്പിക്കുകയാണ് അമിതാഭ് ബച്ചന്‍. കഴിഞ്ഞ ദിവസം കല്‍ക്കി സംവിധായകന്‍ നാഗ് അശ്വിന്‍ താരത്തെക്കുറിച്ച് നടത്തിയ വെളിപ്പെടുത്തല്‍ വലിയ ശ്രദ്ധനേടിയിരുന്നു. ഷൂട്ടിങ് വൈകിയതിന് ഇടയില്‍ അമിതാഭ് ബച്ചന്‍ വന്ന് തന്നോട് ബാത്ത്‌റൂമില്‍ പോകാനുള്ള അനുവാദം വാങ്ങി എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ഇപ്പോള്‍ അതിന് പിന്നിലെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് ബിഗ് ബി.

'അത് ലാളിത്യം ഒന്നുമല്ല. വളരെ സാധാരണമായ കാര്യമാണ്. ബാത്ത്‌റൂമിലേക്ക് പോകുമ്പോള്‍ ഞാന്‍ സംവിധായകനോട് അനുവാദം തേടേണ്ടതുണ്ട്. അത് അദ്ദേഹത്തിന്റെ സെറ്റാണ്. അദ്ദേഹത്തിന്റെ സമയമാണ്. അദ്ദേഹമാണ് അവിടത്തെ ക്യാപ്റ്റന്‍. ഞാന്‍ അവിടെ ജോലി ചെയ്യുന്ന വേലക്കാരന്‍ മാത്രമാണ്. എനിക്ക് ബാത്ത്‌റൂമില്‍ പോകണമെങ്കില്‍ അദ്ദേഹത്തോട് അനുവാദം വാങ്ങണം. ചിലപ്പോള്‍ ലൈറ്റ് നോക്കുന്നതിനോ റിഹേഴ്‌സലിനു വേണ്ടിയോ ഞാനവിടെ നില്‍ക്കേണ്ടിയിരിക്കും. അദ്ദേഹമാണ് എന്നെ സെറ്റിലേക്ക് വിളിച്ചത്. അതിനാല്‍ അദ്ദേഹം പറയുന്നത് കേള്‍ക്കണം. അതിന് ഇത്ര ബഹളം എന്തിനാണ്.'- അമിതാഭ് ബച്ചന്‍ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിലാണ് നാഗ് അശ്വിന്‍ അമിതാഭ് ബച്ചനെക്കുറിച്ച് പറഞ്ഞത്. ഷൂട്ടിങ് കുറച്ച് വൈകി. അതിവിടയിലാണ് അദ്ദേഹം എന്റെ അടുത്തേക്ക് വരുന്നത്. ഷൂട്ടിങ് വൈകിയതില്‍ അദ്ദേഹത്തോട് പറയാന്‍ ഒരു കാരണം തേടുകയായിരുന്നു ഞാന്‍. അപ്പോഴാണ് ഞാന്‍ വാഷ്‌റൂമില്‍ പോയ്‌ക്കോട്ടെ എന്ന് അദ്ദേഹം ചോദിച്ചത്. എന്നോട് എന്തിനാണ് ചോദിക്കുന്നത് സാര്‍. സാറിന് ഇഷ്ടമുള്ളത് ചെയ്യാമല്ലോ എന്നാണ് ഞാന്‍ മറുപടി പറഞ്ഞത്.- നാഗ് അശ്വിന്‍ വ്യക്തമാക്കി. ഇത് വലിയ രീതിയില്‍ ചര്‍ച്ചയാവുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

'ഫസ്റ്റ് ഹീറോ എന്റെ അപ്പ'; വിജയ്‌യും മകനും തമ്മിൽ മിണ്ടാറില്ല എന്ന് പറഞ്ഞവരൊക്കെ എവിടെ ? വൈറലായി ജേസൺ സഞ്ജയ്‌യുടെ മറുപടി

അപ്പയുടെ വിജയം ചരിത്രം, വിപ്ലവം; ഞങ്ങള്‍ ഒരേ വേവ് ലെങ്ത്; അദ്ദേഹം നല്‍കിയത് ഒറ്റ ഉപദേശം മാത്രം; ജേസണ്‍ സഞ്ജയ് പറയുന്നു

kerala PSC: വാട്ടർ അതോറിറ്റിയിൽ സബ് എഞ്ചിനീയർ ആകാം, ഡിപ്ലോമ മതി!

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 763 lottery result