എമി ജാക്സനും എഡ് വെസ്റ്റ്‌വിക്കും  ഇൻസ്റ്റ​ഗ്രാം
Entertainment

എമി ജാക്‌സണിന് ഇറ്റലിയില്‍ വിവാഹം; കാമുകനും മകനുമൊപ്പം പറന്ന് നടി

ഇറ്റലിയിലെ അമാല്‍ഫി കോസ്റ്റിലാണ് വിവാഹം നടക്കുക

Author : സമകാലിക മലയാളം ഡെസ്ക്

മിഴ് സിനിമയിലൂടെ ശ്രദ്ധേയയായ നടിയാണ് എമി ജാക്‌സണ്‍. താരം വിവാഹിതയാവുകയാണ്. ഹോളിവുഡ് നടനും സംഗീതജ്ഞനുമായ എഡ് വെസ്റ്റ്‌വിക്കാണ് വരന്‍. ഇറ്റലിയിലെ അമാല്‍ഫി കോസ്റ്റിലാണ് വിവാഹം നടക്കുക. വിവാഹത്തിനായി കുടുംബ സമേതം ഇറ്റലിയിലേക്ക് പറന്നിരിക്കുകയാണ് താരം.

പ്രതിശ്രുത വരനും താരത്തിന്റെ മകനും ഉള്‍പ്പടെയുള്ളവരാണ് എമി ജാക്‌സനൊപ്പമുള്ളത്. താരം തന്നെയാണ് യാത്രയുടെ ചിത്രങ്ങള്‍ പങ്കുവച്ചത്. വിവാഹിതരാവാം എന്ന അടിക്കുറിപ്പിലാണ് താരം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി പേരാണ് പോസ്റ്റിനു താഴെ നടിക്ക് ആശംസകളുമായി എത്തുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഈ വര്‍ഷം ജനുവരിയിലാണ് എഡ് എമിയെ പ്രപ്പോസ് ചെയ്തത്. ആല്‍പ്‌സ് പര്‍വത നിരകളില്‍ നിന്നുള്ള പ്രപ്പോസല്‍ ചിത്രങ്ങള്‍ വൈറലായിരുന്നു. എഡ് വെസ്റ്റ് വിക്കുമായി രണ്ട് വര്‍ഷത്തിലേറെയായി പ്രണയത്തിലാണ് എമി. 2021ലാണ് ഒരു പരിപാടിക്കിടെ ഇരുവരും കണ്ടുമുട്ടുന്നത്. 2022 ഇരുവരും പ്രണയം വെളിപ്പെടുത്തുകയായിരുന്നു. നേരത്തെ ജോര്‍ജ് പനയോട്ടോയുമായി താരത്തിന്റെ വിവാഹ വിശ്ചയം കഴിഞ്ഞിരുന്നു. പിന്നീട് ഇവര്‍ വേര്‍പിരിയുകയായിരുന്നു. ഈ ബന്ധത്തിലാണ് താരത്തിന് ഒരു മകനുള്ളത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; രണ്ട് മരണം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത

ഗൂഡല്ലൂർ: മേട്ടുക്കുറിഞ്ഞി പൂക്കാലം; പൂക്കളും ചെടികളും നശിപ്പിച്ചാൽ 25,000 രൂപ പിഴ, കർശന നടപടിയുമായി തമിഴ്‌നാട് വനംവകുപ്പ്

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത

സംസ്ഥാനത്ത് പെരുമഴ; എട്ട് ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി