ജവാൻ ​ഗാനത്തിൽ നിന്ന് 
Entertainment

'ഈ ഹീറോയ്ക്ക് 57 വയസോ?' ഷാരുഖിനെ പ്രശംസിച്ച് ആനന്ദ് മഹീന്ദ്ര:മറുപടിയുമായി സൂപ്പര്‍താരം

ഷാരുഖ് ഖാനെ പ്രശംസിച്ച് ആനന്ദ് മഹീന്ദ്ര പങ്കുവച്ച ട്വീറ്റാണ് ശ്രദ്ധനേടുന്നത്

സമകാലിക മലയാളം ഡെസ്ക്

ന്ത്യന്‍ സിനിമയിലെ ഏറ്റവും ആരാധകരുള്ള സൂപ്പര്‍താരമാണ് ഷാരുഖ് ഖാന്‍. ചെറിയ ഇടവേളയ്ക്കു ശേഷമുള്ള താരത്തിന്റെ തിരിച്ചുവരവ് ആരാധകര്‍ ആഘോഷമാക്കിയിരുന്നു. പത്താന്‍ വന്‍ വിജയമാണ് നേടിയത്. അതിനു പിന്നാലെ പുതിയ ചിത്രം ജവാന്‍ റിലീസിന് തയാറെടുക്കുകയാണ്. കഴിഞ്ഞ ദിവസം ചിത്രത്തിലെ ഗംഭീര ഡാന്‍സ് നമ്പര്‍ പുറത്തെത്തിയിരുന്നു. ഇപ്പോള്‍ ഷാരുഖ് ഖാനെ പ്രശംസിച്ച് ആനന്ദ് മഹീന്ദ്ര പങ്കുവച്ച ട്വീറ്റാണ് ശ്രദ്ധനേടുന്നത്. 

ഈ നായകന് 57 വയസായെന്ന് വിശ്വസിക്കുമോ എന്നാണ്ആനന്ദ് മഹീന്ദ്ര ചോദിച്ചത്. ഈ ഹീറോയ്ക്ക് 57 വയസോ?  ഇദ്ദേഹത്തിന്റെ പ്രായമാകല്‍ പ്രക്രിയ ഗുരുത്വാകര്‍ഷണ ശക്തിയെ എതിര്‍ക്കുന്നതാണ്. പലരേക്കാളും പത്ത് മടങ്ങ് ജീവിക്കുകയാണ് അദ്ദേഹം.- പാട്ടിലെ ഒരു രംഗം പങ്കുവച്ചുകൊണ്ട് ആനന്ദ് മഹീന്ദ്ര കുറിച്ചു. 

പിന്നാലെ ആനന്ദ് മഹീന്ദ്രയ്ക്ക് മറുപടി പറഞ്ഞുകൊണ്ട് ഷാരുഖ് ഖാനും എത്തി. 'ജീവിതം വളരെ ചെറുതും വേഗമേറിയതുമാണ് സാര്‍, അതിനൊപ്പം മുന്നോട്ടുപോവാന്‍ ശ്രമിക്കുന്നു എന്നു മാത്രം. ചിരിച്ചും കരഞ്ഞും വിറച്ചും പറന്നും പറ്റുന്നതെല്ലാം ചെയ്ത് രസിപ്പിക്കാന്‍ ശ്രമിക്കുന്നത്. ചിലരെയെല്ലാം നക്ഷത്രങ്ങള്‍ക്കൊപ്പം നീന്തുമെന്ന പ്രതീക്ഷയില്‍. സന്തോഷിക്കുന്ന കുറച്ചു നിമിഷങ്ങളുടെ സ്വപ്‌നം പോലെ.' - ഷാരുഖ് ഖാന്‍ കുറിച്ചു. 

തിങ്കളാഴ്ചയാണ് ജവാനിലെ ആദ്യത്തെ പാട്ട് പുറത്തുവിട്ടത്. ഒരു കൂട്ടം ഡാന്‍സര്‍മാര്‍ക്കൊപ്പം ചുവടുവെക്കുന്ന ഷാരുഖിനെയാണ് ഗാനത്തില്‍ കാണുന്നത്. സിന്ദാ ബന്ദാ എന്നു തുടങ്ങുന്ന ഗാനത്തിന് സംഗീതം നല്‍കിയത് അനിരുദ്ധാണ്. ആറ്റ്‌ലി സംവിധാനം ചെയ്യുന്ന ചിത്രത്തിന് നായികയായി എത്തുന്നത് നയന്‍താരയാണ്. വിജയ് സേതുപതിയാണ് വില്ലന്‍ വേഷത്തില്‍ എത്തുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രണ്ട് കേന്ദ്ര ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സര്‍!'; ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി

ഇന്ത്യ- ന്യൂസിലൻഡ‍് ടി20; ​ഗ്രീൻഫീൽഡിൽ കുടിവെള്ളത്തിന് അമിതവില; കർശന നടപടിയുണ്ടാകും; ഖേദം പ്രകടിപ്പിച്ച് കെസിഎ

കാരിക്ക് വന്നു, തുടരെ മൂന്നാം ജയവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; ചെല്‍സിയും കുതിക്കുന്നു

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

SCROLL FOR NEXT