സോൾ സ്റ്റോറീസ് 
Entertainment

പെൺജീവിതങ്ങളുടെ കഥ പറഞ്ഞ് സോൾ സ്റ്റോറീസ്

സ്ത്രീകൾ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൽ ലിം​ഗ സമത്വവും സ്വവർഗ്ഗാനുരാഗവും സ്ത്രീ സ്വാതന്ത്രവുമെല്ലാം വിഷയമാവുന്നുണ്ട്

സമകാലിക മലയാളം ഡെസ്ക്

പഴയ ജീവിതത്തിൻ്റെ മാമൂൽ ശീലങ്ങൾ തോളിൽ നിന്നിറക്കിവെക്കാൻ തയ്യാറാകാത്ത പഴയ തലമുറ ഒരുവശത്ത്. ജീവിതം ഓരോ നിമിഷവും ആഘോഷമാക്കാൻ ഏതറ്റം വരെയും പോകാൻ മടിയില്ലാത്ത ന്യൂജനറേഷൻ മറുവശത്ത്. ഇവർ തമ്മിലുള്ള സംഘർഷങ്ങളുടെ കഥ പറയുകയാണ് സനിൽ കളത്തിൽ സംവിധാനം ചെയ്ത സോൾ സ്റ്റോറീസ് എന്ന ആന്തോളജി ചിത്രം.

സ്ത്രീകൾ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൽ ലിം​ഗ സമത്വവും സ്വവർഗ്ഗാനുരാഗവും സ്ത്രീ സ്വാതന്ത്രവുമെല്ലാം വിഷയമാവുന്നുണ്ട്. അഞ്ച് കഥകളാണ് ചിത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അനാർക്കലി മരിക്കാർ, സുഹാസിനി, രൺജി പണിക്കർ, ഡയാന ഹമീദ്, സന്തോഷ് കീഴാറ്റൂർ, സ്മിനു സിജോ എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്. മനോരമ മാക്സിലൂടെ സീരീസ് സ്ട്രീമിങ് ആരംഭിച്ചു.

ആർജെ കാർത്തിക്, വഫ ഖതീജ, ആശാ മടത്തിൽ, ഗോപിക മഞ്ജുഷ തുടങ്ങിയവരും സീരിസിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ഫിലിം പ്രിയറിയുടെ ബാനറിൽ ഡേവിസൺ സി ജെയും സനിൽ കളത്തിലും ചേർന്നാണ് നിർമാണം. രചന: ലിബിൻ വർഗ്ഗീസ്, ക്യാമറ: സജൻ കളത്തിൽ, എഡിറ്റിംഗ്: അൻസാർ ചെന്നാട്ട്, പശ്ചാത്തല സംഗീതം : ഇഫ്തി. സോൾ സ്റ്റോറീസിലൂടെ സുഹാസിനി സ്വന്തം ശബ്ദത്തിൽ ഡബ്ബ് ചെയ്ത് അഭിനയിക്കുന്നു എന്ന പ്രത്യേകതയുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ട്രെയിനില്‍ കത്തിക്കുത്ത്; ഇംഗ്ലണ്ടില്‍ നിരവധിപ്പേര്‍ക്ക് പരിക്ക്, ആശുപത്രിയിൽ

കെയ്ന്‍ വില്യംസണ്‍ ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

സഹായിക്കാനെന്ന വ്യാജേന നടിയെ കടന്നുപിടിച്ചു, കൊച്ചുവേളി റെയില്‍വേ സ്റ്റേഷനിലെ പോര്‍ട്ടര്‍ അറസ്റ്റില്‍

ശ്രീകാകുളം ദുരന്തം; ക്ഷേത്ര ഉടമയ്ക്ക് എതിരെ നരഹത്യാ കേസ്, ക്ഷേത്രം നിര്‍മ്മിച്ചതും ഉത്സവം സംഘടിപ്പിച്ചതും അനുമതിയില്ലാതെ

ഈ നക്ഷത്രക്കാർക്ക് സന്തോഷ വാർത്ത കാത്തിരിക്കുന്നു! സാമ്പത്തിക കാര്യങ്ങളിൽ മുൻകരുതൽ വേണം

SCROLL FOR NEXT