അനാർക്കലി മരിക്കാർ/ ഇൻസ്റ്റ​ഗ്രാം 
Entertainment

‘നീ ഒക്കെ തുണി ഇട്ടിട്ട് ലൈക്ക് വാങ്ങെടി’, വിഡിയോയ്ക്ക് താഴെ തെറിവിളി; മറുപടിയുമായി അനാർക്കലി

കുറെ ആളുകൾ ചോദിച്ചു ഫോളോവേഴ്സിനെ കൂട്ടാനല്ലേ ഹോട്ട് ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നതെന്ന് ? അതെ ഫോളോവേഴ്സ് കൂടാൻ തന്നെയാണ്

Author : സമകാലിക മലയാളം ഡെസ്ക്


സോഷ്യൽ മീഡിയയിൽ ആക്റ്റീവായ താരമാണ് അനാർക്കലി മരിക്കാർ. ​വ്യത്യസ്തമായ ഫോട്ടോഷൂട്ടുകളിലൂടെ താരം അമ്പരപ്പിക്കാറുണ്ട്. കഴിഞ്ഞ ദിവസം ഡാൻസ് കളിക്കുന്ന റീൽസ് താരം പങ്കുവെച്ചിരുന്നു. ഇത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എന്നാൽ അതിനൊപ്പം രൂക്ഷമായ വിമർശനവും താരത്തിന് നേരെയുണ്ടായി. ഇപ്പോൾ വിമർശകർക്ക് മറുപടിയുമായി എത്തുകയാണ് നടി. വിഡിയോയ്ക്ക് താഴെ മോശം അഭിപ്രായങ്ങളും തെറിവിളികളുമാണ്. ഇത് കണ്ട് വിഷമമായെന്നാണ് താരം പറയുന്നത്. വെറുതെ വീട്ടിലിരുന്ന് ഇങ്ങനെ തെറി വിളിക്കുന്നത് നിങ്ങൾക്ക് സന്തോഷം തരുന്നുണ്ടെങ്കിൽ നിങ്ങളുടെ നിലവാരം എവിടെപ്പോയെന്നു ചിന്തിക്കണമെന്നും അനാർക്കലി പറയുന്നു. ഫോളോവേഴ്സിനെ കൂട്ടാനല്ലേ ഹോട്ട് ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നത് എന്ന് ചോദിക്കുന്നവർക്കും താരത്തിന്റെ കയ്യിൽ മറുപടിയുണ്ട്.

അനാർക്കലിയുടെ വാക്കുകൾ

കഴിഞ്ഞ ദിവസം ഞാൻ ഡാൻസ് കളിക്കുന്ന വിഡിയോ പോസ്റ്റ് ചെയ്തിരുന്നു, അതു 10 ലക്ഷം ആളുകൾ കണ്ടു. ഞാനങ്ങനെ ഡാൻസ് വിഡിയോകളൊന്നും പോസ്റ്റ് ചെയ്യുന്നയാളല്ലാത്തതു കൊണ്ട് എനിക്ക് സന്തോഷമായി. പക്ഷേ ആ വിഡിയോയെക്കുറിച്ച് ആളുകൾ പറയുന്ന അഭിപ്രായം എന്താണെന്നു അറിയാൻ വേണ്ടി വെറുതെ കമന്റുകൾ വായിച്ചു നോക്കാമെന്നു വച്ചു. ഒരുപാട് മോശം അഭിപ്രായങ്ങളും തെറിവിളികളുമായിരുന്നു കമന്റ് ബോക്സ് നിറയെ. ഇതൊക്ക കണ്ടതോടെ ആകെ വിഷമമായി. വെറുതെ വീട്ടിലിരുന്ന് ഇങ്ങനെ തെറി വിളിക്കുന്നത് നിങ്ങൾക്ക് സന്തോഷം തരുന്നുണ്ടെങ്കിൽ നിങ്ങളുടെ നിലവാരം എവിടെപ്പോയെന്നു ചിന്തിക്കുക. ‘നീ ഒക്കെ തുണി ഇട്ടിട്ട് ലൈക്ക് വാങ്ങെടി’ എന്നൊരു കമന്റ് കണ്ടു. ‍നിങ്ങളൊക്കെയെല്ലേ ലൈക്ക് ചെയ്യുന്നത്. ഞാൻ തുണി ഉടുത്തത് ഇഷ്ടപ്പെട്ടില്ലെങ്കിൽ ലൈക്ക് ചെയ്യേണ്ട. കുറെ ആളുകൾ ചോദിച്ചു ഫോളോവേഴ്സിനെ കൂട്ടാനല്ലേ ഹോട്ട് ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നതെന്ന് ? അതെ ഫോളോവേഴ്സ് കൂടാൻ തന്നെയാണ്. പക്ഷേ നിങ്ങളതിൽ വീഴുന്നുണ്ടല്ലോ. അത് ആദ്യം ചിന്തിക്കുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

​Jantar Mantar Protest: രാഹുൽ​ഗാന്ധിയെ പൊലീസ് വിട്ടയച്ചു; പ്രതിഷേധാ​ഗ്നിയിൽ ഡൽഹി

'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്‌ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്‌ക്ക് ഒരുങ്ങി അമേരിക്ക