Andrea Jeremiah, Vetrimaaran ഇന്‍സ്റ്റഗ്രാം
Entertainment

വെട്രിയുടെ പുകവലി കാരണം എന്റെ കണ്ണ് ചുവന്നു; കഥ മുഴുവന്‍ കേള്‍ക്കാതെ ഞാന്‍ ഇറങ്ങിപ്പോയി: ആന്‍ഡ്രിയ

വട ചെന്നെെയ്ക്ക് കയ്യടി കിട്ടി. പക്ഷെ അതിന് ശേഷം എനിക്ക് സിനിമയൊന്നും വന്നില്ല

സമകാലിക മലയാളം ഡെസ്ക്

തമിഴ് സിനിമയിലെ ഐക്കോണിക് കൂട്ടുകെട്ടാണ് ധനുഷും വെട്രിമാരനും. ഇരുവരും ഒരുമിച്ചപ്പോഴൊക്കെ ലഭിച്ചത് മികച്ചാ സിനിമാക്കാഴ്ചകളാണ്. ധനുഷിനെ നായകനാക്കി വെട്രിമാരന്‍ ചെയ്യാനിരുന്ന സിനിമയായിരുന്നു ദേശീയ നെടുഞ്ചാലെ. എന്നാല്‍ ഈ സിനിമ പാതിവഴിയില്‍ നിന്നു പോയി. ചിത്രത്തില്‍ നായികയായി പരിഗണിച്ചിരുന്നത് ആന്‍ഡ്രിയ ജെറമിയയെയായിരുന്നു.

ആന്‍ഡ്രിയ സിനിമയുടെ കഥ കേട്ടിരുന്നു. എന്നാല്‍ കഥ പറയുന്ന സമയത്തെ വെട്രിമാരന്റെ പുകവലി കാരണം താന്‍ കഥ കേള്‍ക്കുന്നതിന്റെ പകുതിയ്ക്ക് ഇറങ്ങിപ്പോവുകയായിരുന്നുവെന്നാണ് ആന്‍ഡ്രിയ പറയുന്നത്. പുതിയ ചിത്രം മാസ്‌കിന്റെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് ആന്‍ഡ്രിയ ഇക്കാര്യം ഓര്‍ത്തെടുത്തത്.

''ആ സമയം എനിക്ക് അഭിനയിക്കാന്‍ യാതൊരു താല്‍പര്യവും ഉണ്ടായിരുന്നില്ല. കഥ കേള്‍ക്കാന്‍ ചെന്നപ്പോള്‍ ഒരാളിരുന്ന് ഒന്നിന് പുറകെ ഒന്നായി സിഗരറ്റ് വലിച്ചു കൊണ്ടിരിക്കുകയാണ്. വെട്രിയുടെ പുകവലി കാരണം എന്റെ കണ്ണ് ഒക്കെ ചുവന്നു. അദ്ദേഹം കഥ പറഞ്ഞ് തീര്‍ന്നില്ല. അതിന് മുമ്പേ ഞാന്‍ പോകുന്നുവെന്ന് പറഞ്ഞ് ഇറങ്ങി. എനിക്ക് ആ പുക പറ്റുന്നില്ലായിരുന്നു'' എന്നാണ് ആന്‍ഡ്രിയ പറയുന്നത്.

ആ സിനിമ നടന്നില്ലെങ്കിലും ആന്‍ഡ്രിയ പിന്നീട് നടിയാവുകയും കയ്യടി നേടുകയും ചെയ്തു. ആന്‍ഡ്രിയയുടെ കരിയറിലെ ഏറ്റവും ആഘോഷിക്കപ്പെട്ട കഥാപാത്രങ്ങളില്‍ ഒന്ന് വട ചെന്നൈയിലൂടെ വെട്രിമാരന്‍ തന്നെ നല്‍കുകയും ചെയ്തു. അതേസമയം വട ചെന്നൈയ്ക്കും ചന്ദ്രയ്ക്കും കയ്യടി ലഭിച്ചുവെങ്കിലും അതിന് ശേഷം തനിക്ക് സിനിമകളൊന്നും ലഭിച്ചില്ലെന്നാണ് ആന്‍ഡ്രിയ പറയുന്നത്.

''ചന്ദ്രയ്ക്ക് ശേഷം എനിക്ക് സിനിമകളൊന്നും ലഭിച്ചില്ല. ഒരുപാട് പ്രശംസ ലഭിച്ചു. പക്ഷെ ജോലി മാത്രം കിട്ടിയില്ല. എന്നെ വച്ച് എന്ത് ചെയ്യണമെന്ന് ആര്‍ക്കും അറിയില്ലായിരുന്നു. നിര്‍ഭാഗ്യവശാല്‍ മിക്ക നടന്മാര്‍ക്കും കരുത്തായ സ്ത്രീകള്‍ തങ്ങളുടെ സിനിമയില്‍ വരാന്‍ ആഗ്രഹിക്കാത്തവരുമാണ്'' എന്നാണ് ആന്‍ഡ്രിയ പറഞ്ഞത്.

Andrea Jeremiah talks about Vetrimaaran's smoking habit and how she walked out of a meeting.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തനിക്കു പറയാന്‍ പറ്റാത്തത് മറ്റുള്ളവരെക്കൊണ്ട് പറയിപ്പിക്കുന്നു; ചിലരെ മുന്നില്‍ നിര്‍ത്തി വര്‍ഗീയതയുണ്ടാക്കാന്‍ ശ്രമം'

ചികിത്സാപിഴവില്‍ കൈ നഷ്ടപ്പെട്ട 9 വയസുകാരിക്ക് ആശ്വാസം; ചെലവ് ഏറ്റെടുത്ത് പ്രതിപക്ഷ നേതാവ്

ചായ അരിപ്പയിലെ പറ്റിപ്പിടിച്ച കറ വൃത്തിയാക്കാം

ബാറ്റ് ചെയ്യാന്‍ എത്തിയ താരത്തിന്റെ ഹെൽമറ്റിൽ പലസ്തീന്‍ പതാക; ജമ്മുവിലെ പ്രാദേശിക ക്രിക്കറ്റ് പോരാട്ടം വിവാദത്തിൽ

ഫ്രീസറിൽ നിന്ന് ഇറച്ചി പുറത്തെടുത്ത് വയ്ക്കുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കാം

SCROLL FOR NEXT