അനിരുദ്ധ് പങ്കുവച്ച ചിത്രം 
Entertainment

'എന്റെ ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്നത്, എന്നന്നേക്കും.. 11.11'; അനിരുദ്ധിന്റെയും കാവ്യമാരന്റെയും വിവാഹചിത്രം വൈറല്‍

വിവാഹത്തിനായി ഇരുവരും തിരഞ്ഞെടുത്ത വസ്ത്രങ്ങളും ശ്രദ്ധനേടി.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

സംഗീതസംവിധായകന്‍ അനിരുദ്ധ് രവിചന്ദറും സണ്‍റൈസേഴ്സ് ഹൈദരാബാദ് സഹ ഉടമ കാവ്യ മാരനും വിവാഹിതരായി. ഗ്രീസില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം.'എന്റെ ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്നത്, എന്നെന്നേക്കുമായി'. വിവാഹദിനമായ 11:11 എന്ന തീയതിയും ചേര്‍ത്താണ് അനിരുദ്ധ് ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങള്‍ പങ്കുവച്ചത്. നവദമ്പതികളുടെ ചിത്രങ്ങള്‍ പുറത്തുവന്നതോടെ ആരാധകരും ആവേശത്തിലാണ്. നിരവധി പേരാണ് ആശംസകളുമായെത്തിയത്. അരമണിക്കൂര്‍ കൊണ്ട് ഒരു മില്യണ്‍ ലൈക്‌സാണ് ഫോട്ടോയ്ക്ക് ലഭിച്ചത്.

അനിരുദ്ധ് പങ്കുവച്ച ചിത്രം

വിവാഹത്തിനായി ഇരുവരും തിരഞ്ഞെടുത്ത വസ്ത്രങ്ങളും ശ്രദ്ധനേടി. ഇളം സ്വര്‍ണനിറത്തിലുള്ള പരമ്പരാഗത വേഷത്തിനൊപ്പം അതിസൂക്ഷ്മമായ എംബ്രോയ്ഡറി വര്‍ക്കുകളുള്ള നീളന്‍ ജാക്കറ്റാണ് അനിരുദ്ധ് ധരിച്ചത്. കഴുത്തില്‍ ലളിതമായ മാലയും അണിഞ്ഞിരുന്നു. കാവ്യയാകട്ടെ റോസ് ഗോള്‍ഡ് നിറത്തിലുള്ള, തിളങ്ങുന്ന അലങ്കാരപ്പണികളുള്ള ലെഹങ്കയാണ് തിരഞ്ഞെടുത്തത്. ആഭരണങ്ങളും സ്വാഭാവികമായ മേക്കപ്പും വസ്ത്രത്തിന് കൂടുതല്‍ ഭംഗി നല്‍കി. വെള്ളയും ഇളം മഞ്ഞയും നിറത്തിലുള്ള പൂക്കള്‍കൊണ്ട് മനോഹരമായി അലങ്കരിച്ച വേദിയിലൂടെയാണ് ഇരുവരും കൈകോര്‍ത്തുപോകുന്നത്. ചുറ്റും പൂവിതളുകള്‍ പാറിപ്പറക്കുന്നതിനിടെ ചിരിച്ചുകൊണ്ട് നടന്നുവരുന്ന നവദമ്പതികളുടെ ചിത്രമാണ് അനിരുദ്ധ് പങ്കുവച്ചത്.

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. നവംബര്‍ 10, 11 തീയതികളിലായാണ് ഗ്രീസില്‍ വിവാഹാഘോഷങ്ങള്‍ സംഘടിപ്പിച്ചത്. തമിഴ് ആചാരപ്രകാരമുള്ള ചടങ്ങ് ചൊവ്വാഴ്ച നടന്നു. താരസാന്നിധ്യവും ആഡംബര ഒരുക്കങ്ങളുംകൊണ്ട് ചടങ്ങ് ശ്രദ്ധേയമായി. സൂപ്പര്‍താരം രജനീകാന്തും കുടുംബവും വിവാഹാഘോഷങ്ങളില്‍ പങ്കെടുത്തു. മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും കുടുംബവും ഗ്രീസിലെത്തിയിരുന്നു. സിനിമ, രാഷ്ട്രീയം, വ്യവസായം തുടങ്ങിയ മേഖലകളിലെ പ്രമുഖര്‍ പങ്കെടുത്ത വിവാഹത്തിന് പിന്നാലെ ചെന്നൈയില്‍ വിപുലമായ സ്വീകരണവും ഒരുക്കുന്നുണ്ട്.

സണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ കലാനിധി മാരന്റെയും കാവേരി മാരന്റെയും മകളാണ് കാവ്യ. ഐപിഎല്‍ ടീമായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ പ്രവര്‍ത്തനങ്ങളിലൂടെയാണ് കാവ്യ ക്രിക്കറ്റ് ആരാധകര്‍ക്കിടയിലും ശ്രദ്ധേയയായത്. സണ്‍ ടിവി നെറ്റ്വര്‍ക്കിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറുമാണ്. 'വൈ ദിസ് കൊലവെറി ഡി' എന്ന ഗാനത്തിലൂടെ ശ്രദ്ധനേടിയ അനിരുദ്ധ് തമിഴ് സിനിമയിലെ മുന്‍നിര സംഗീതസംവിധായകരിലൊരാളാണ്. വിക്രം, ജയിലര്‍, ലിയോ, മാസ്റ്റര്‍, കൂലി തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങളും പശ്ചാത്തലസംഗീതവും വലിയ ജനപ്രീതി നേടി.

നവംബര്‍ 21ന് ചെന്നൈയിലാണ് വിവാഹസല്‍ക്കാരം. രാഷ്ട്രീയ, സിനിമാ, കായിക മേഖലകളിലെ നിരവധി പ്രമുഖര്‍ക്ക് ക്ഷണമുണ്ട്.

Anirudh Ravichander And Kavya Maran Are Now Married, First Photo Of Newlyweds Out

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

15 സെക്കന്‍ഡില്‍ 30 റൗണ്ട് വെടിയുതിര്‍ത്തു; കുല്‍ഗാമിലെ ഭീകരാക്രമണം ലഷ്‌കര്‍ ശൈലിയില്‍; ദൃശ്യങ്ങള്‍ പുറത്ത്

15 സെക്കന്‍ഡിനിടെ 30 തവണ വെടിവയ്പ്, കുല്‍ഗാമില്‍ ഭീകരാക്രമണം; കാമറയ്ക്ക് മുന്നില്‍ ഡയലോഗ് അടിച്ചാല്‍ വെളുക്കില്ല; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

മാലദ്വീപിനെ വീഴ്ത്തി; സാഫ് ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പില്‍ സെമിയില്‍ കടന്ന് ഇന്ത്യ

നടന്‍ മുരളി ഗോപിയുടെ മാതാവ് എസ്‌ വി ജയലക്ഷ്മി അന്തരിച്ചു

മണ്‍സൂണ്‍ അവസാനിക്കുന്ന സമയം: ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്