അനിരുദ്ധ് രവിചന്ദർ (Anirudh Ravichander) എക്സ്
Entertainment

'കല്യാണമോ... വെറുതേ ഓരോന്ന് പറഞ്ഞ് പരത്തരുത്'; വിവാഹ വാർത്തകളിൽ പ്രതികരിച്ച് അനിരുദ്ധ് രവിചന്ദർ

ഇപ്പോഴിതാ സംഭവത്തിൽ ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് അനിരുദ്ധ്.

സമകാലിക മലയാളം ഡെസ്ക്

സം​ഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ (Anirudh Ravichander) വിവാഹിതനാകാനൊരുങ്ങുന്നുവെന്ന തരത്തിൽ കഴിഞ്ഞ ദിവസം മുതൽ വാർത്തകൾ പ്രചരിച്ചിരുന്നു. സണ്‍ ടിവി നെറ്റ്‌വര്‍ക്കിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറും ഐപിഎല്‍ ടീം സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ സഹ ഉടമയുമായ കാവ്യ മാരനും തമ്മിൽ അനിരുദ്ധ് പ്രണയത്തിലാണെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയിട്ടും നാളുകളേറെയായിരുന്നു.

ഇപ്പോഴിതാ സംഭവത്തിൽ ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് അനിരുദ്ധ്. വിവാഹവാർത്തകൾ വ്യാജമാണെന്നാണ് അനിരുദ്ധ് പറയുന്നത്. "കല്യാണമോ? ശാന്തരാകൂ സുഹൃത്തുക്കളെ. ദയവായി ​ഗോസിപ്പുകൾ പ്രചരിപ്പിക്കുന്നത് നിർത്തൂ".- എന്നാണ് അനിരുദ്ധ് എക്സിൽ കുറിച്ചിരിക്കുന്നത്. ഇതോടെ അനിരുദ്ധിന്റെ വിവാഹവാർത്തകൾക്ക് ഫുൾ സ്റ്റോപ്പ് വീണിരിക്കുകയാണ്. അനിരുദ്ധും കാവ്യയും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തില്‍ നേരത്തെയും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

ഇരുവരേയും ഒന്നിച്ച് പല സ്ഥലങ്ങളിലും കണ്ടതിന് പിന്നാലെയാണ് അഭ്യൂഹങ്ങൾ പരക്കാൻ കാരണമായത്. സണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ കലാനിധി മാരന്റേയും കാവേരിയുടേയും മകളാണ് 33-കാരിയായ കാവ്യ. സണ്‍ റൈസേഴ്‌സ് ഹൈദരാബാദിന്റെ ഐപിഎല്‍ മത്സരങ്ങളില്‍ ഗ്യാലറിയിലെ സജീവ സാന്നിധ്യമാണ് കാവ്യ മാരൻ. ടീം ജയിക്കുമ്പോള്‍ മതിമറന്ന് ആഘോഷിക്കുകയും തോല്‍ക്കുമ്പോള്‍ നിരാശയായി കാണപ്പെടുകയും ചെയ്യുന്ന കാവ്യയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പലപ്പോഴും വൈറലാകാറുണ്ട്.

അതേസമയം, രജനികാന്ത് നായകനായി എത്തുന്ന കൂലി ആണ് ഇനി അനിരുദ്ധിന്റെ സംഗീതത്തിൽ പുറത്തിറങ്ങാനുള്ള സിനിമ. സൺ പിക്ചേഴ്സ് ആണ് സിനിമ നിർമിക്കുന്നത്. ചിത്രം ഓഗസ്റ്റ് 14 ന് പുറത്തിറങ്ങും.

ശിവകാർത്തികേയന്റെ മദ്രാസി, വിജയ്‌യുടെ ജന നായകൻ, ഷാരൂഖ് ഖാന്റ് കിങ് തുടങ്ങി നിരവധി സിനിമകൾ അനിരുദ്ധിന്റേതായി വരാനുണ്ട്. ഇതിന് മുൻപ് നടിയും ​ഗായികയുമായ ആൻഡ്രിയ ജെർമിയയുമായി അനിരുദ്ധ് പ്രണയത്തിലാണെന്ന തരത്തിലും ​ഗോസിപ്പുകൾ പ്രചരിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനം; നിയമസഭയില്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

ആധാര്‍ വീട്ടിലിരുന്നു പുതുക്കാം, പുതിയ ചട്ടം ഇന്നു മുതല്‍, അറിയേണ്ടതെല്ലാം

ഓപ്പറേഷന്‍ സൈ ഹണ്ട്: അമ്മയുടെ അക്കൗണ്ട് ദുരുപയോഗം ചെയ്തത് മകന്‍, അക്കൗണ്ടിലെത്തിയത് കോടികള്‍

'വോട്ടര്‍മാര്‍ക്ക് ഇരിപ്പിടം ഉറപ്പാക്കണം, വെള്ളം നല്‍കണം, തിരക്ക് അറിയാന്‍ മൊബൈല്‍ ആപ്പ്'; നിര്‍ദേശങ്ങളുമായി ഹൈക്കോടതി

റിയല്‍ ടൈം ബുക്കിങ് വഴി ഒരുദിവസം 20,000 ഭക്തര്‍ക്ക് ദര്‍ശനം, തീര്‍ഥാടന പാതയില്‍ സ്വാഭാവിക മരണത്തിനും നഷ്ടപരിഹാരം; ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നുമുതല്‍

SCROLL FOR NEXT