Anjali Menon വിഡിയോ സ്ക്രീന്‍ഷോട്ട്
Entertainment

'എനിക്ക് പണിയറിയില്ല, സിനിമകള്‍ ഡയറക്ട് ചെയ്ത് തന്നത് വേറെയാളുകള്‍'; ഇല്ലാക്കഥകള്‍ പറഞ്ഞു നടക്കുന്നവരുണ്ടെന്ന് അഞ്ജലി മേനോന്‍

'വുമണ്‍ ഡയറക്ടര്‍' എന്ന് വിളിക്കുന്നതിനോട് താല്‍പര്യമില്ലെന്നും അഞ്ജലി

സമകാലിക മലയാളം ഡെസ്ക്

തന്റെ പേരില്‍ പലതരത്തിലുള്ള കിംവദന്തികളും ഇന്‍ഡസ്ട്രിയില്‍ പ്രചരിച്ചിരുന്നുവെന്ന് സംവിധായക അഞ്ജലി മേനോന്‍. തനിക്ക് സിനിമയെടുക്കാന്‍ അറിയില്ലെന്നും തന്റെ സിനിമകള്‍ സംവിധാനം ചെയ്തത് മറ്റ് പലരുമാണെന്ന കഥകള്‍ കേട്ടിട്ടുണ്ടെന്നും അഞ്ജലി മേനോന്‍ പറയുന്നു. ദ ന്യു ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ സംസാരിക്കുകയായിരുന്നു അഞ്ജലി മേനോന്‍.

''ക്രൂവിന്റെ ഭാഗത്തു നിന്നും, ഞാന്‍ പലപ്പോഴും ശ്രദ്ധിച്ചിട്ടുള്ളൊരു കാര്യമുണ്ട്. സിനിമയൊക്കെ ഹിറ്റാകുന്നതിന് മുമ്പാണ്. ഇവര്‍ക്ക് വല്ലതും അറിയുമോ എന്നൊരു ഇവാലുവേഷന്‍ ഉണ്ടാകും. ആദ്യത്തെ ദിവസം അതുണ്ടാകും. പൊതുവെ ഞാന്‍ കണ്ടാല്‍ നേരെ ഗുഡ് മോണിങ് എന്ന് പറയുന്ന ആളാണ്. അത് തന്നെ ഇവിടെ അപൂര്‍വ്വമാണ്. ആദ്യത്തെ ഷോട്ട് കഴിഞ്ഞാല്‍ സെറ്റാണ്. പിന്നെ ആര്‍ക്കും കുഴപ്പമില്ല. പിന്നെ യാതൊരു ജഡ്ജിങുമില്ല. കാരണം നിങ്ങള്‍ക്ക് പണിയറിയാമെന്ന് അവര്‍ക്ക് അറിയാം'' അഞ്ജലി പറയുന്നു.

''ഇപ്പോഴും എത്രയോ കഥകളുണ്ട്. എനിക്ക് പണിയറിയില്ല, എന്റെ പടങ്ങളൊക്കെ ഡയറക്ട് ചെയ്ത് തന്നത് വേരെ ആരൊക്കയോ ആണ്, ഇപ്പോഴും അങ്ങനത്തെ കഥകള്‍ പറയുന്ന എത്രയോ പേരുണ്ട്. ഇപ്പോഴും ടെക്‌നിഷ്യന്മാരൊക്കെ എന്റെയടുത്ത് വന്ന് പറയാറുണ്ട്, നിങ്ങളെക്കുറിച്ച് കേട്ടിട്ടുള്ളത് വേറെ എന്തൊക്കയോ കഥകള്‍ ആണ്. നിങ്ങളുടെ കൂടെ ജോലി ചെയ്യുക പ്രയാസമായിരിക്കുമെന്നാണ് കരുതിയത് എന്നൊക്കെ. വരുമ്പോള്‍ ഭയങ്കര ടെന്‍ഷന്‍ ആയിട്ടാകും വരിക. പക്ഷെ തിരികെ പോവുക ഓ ഇവിടെ ജോലി ചെയ്യാന്‍ ഈസിയാണല്ലോ എന്ന ചിന്തയുമായിട്ടാകും'' എന്നാണ് അഞ്ജലി പറയുന്നത്.

അതേസമയം 'വുമണ്‍ ഡയറക്ടര്‍' എന്ന് വിളിക്കുന്നതിനോട് തനിക്ക് താല്‍പര്യമില്ലെന്നും അഞ്ജലി പറയുന്നുണ്ട്. തന്റെ ജെന്ററിനെ എപ്പോഴും മുന്നില്‍ വെക്കുന്നയാളല്ല താനെന്നാണ് അഞ്ജലി പറയുന്നത്.

''എന്റെ ജെന്ററിനെ ഫോര്‍ഗ്രൗണ്ട് ചെയ്ത് നില്‍ക്കുന്ന ഒരാളല്ല. സ്ത്രീയായതു കൊണ്ട് ഇങ്ങനെ ചെയ്യണം എന്ന ചിന്തയില്ല. ജെന്റര്‍ എന്റെ ഒരു ഭാഗമാണ്. സ്ത്രീയായതു കൊണ്ട് ഇങ്ങനെ ചിന്തിക്കണം എന്ന് കരുതിയല്ല ഞാന്‍ സിനിമ ചെയ്യുന്നത്. അത് നടക്കില്ല. വുമണ്‍ ഡയറക്ടര്‍ എന്ന ടാഗിനോട് പ്രശ്‌നമുണ്ട്. അത് പറയുന്നത് ഞാന്‍ നിര്‍ത്തി. സത്യത്തില്‍ ബോക്‌സ് ഓഫീസില്‍ സിനിമ ഹിറ്റാകുന്നത് ജെന്റര്‍ നോക്കിയല്ല. സംവിധായക ആണെന്ന് കരുതി ആരും സിനിമ കാണില്ല. അവര്‍ക്ക് സിനിമ ഇഷ്ടപ്പെട്ടാലേ ഹിറ്റാവു. എന്റെ സിനിമ ഗംഭീരമായി പരാജയപ്പെട്ടപ്പോഴും ഞാന്‍ വുമണ്‍ ഡയറക്ടര്‍ ആയിരുന്നു'' അഞ്ജലി പറയുന്നു.

സ്ത്രീപക്ഷ സിനിമകളും സത്രീകള്‍ എടുക്കുന്ന സിനിമകളും വരുന്നുണ്ട്. പക്ഷെ എത്ര സ്ത്രീകള്‍ ആദ്യ ദിവസം, ആദ്യ ഷോയ്ക്ക് പോയി സിനിമ കാണുന്നുണ്ട് എന്നും അഞ്ജലി ചോദിക്കുന്നു. അവരത് ചെയ്യുകയാണെങ്കില്‍ എത്ര വ്യത്യാസം വരും. കൂടുതല്‍ സ്ത്രീപക്ഷ സിനിമകള്‍ വരണമെങ്കില്‍ അവര്‍ പോയി കാണണം. അവര്‍ പോയി സിനിമ കണ്ടാല്‍ മാത്രമേ തിയേറ്ററില്‍ നില്‍ക്കൂ. മൂന്ന് ദിവസം ഓടിയില്ലെങ്കില്‍ എടുത്തു മാറ്റപ്പെടും. പ്രേക്ഷകര്‍ക്കും അവരുടേതായി റോളുണ്ടെന്നാണ് അഞ്ജലി മേനോന്‍ പറയുന്നത്.

Anjali Menon talks about the rumours about her. she doesn't like the tag of woman director.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര്‍ ശ്രീലേഖ തിരുവനന്തപുരം മേയര്‍?; ചര്‍ച്ചകള്‍ക്കായി രാജീവ് ചന്ദ്രശേഖര്‍ ഡല്‍ഹിക്ക്

ശരീര ദുർഗന്ധം ഒഴിവാക്കാൻ 6 കാര്യങ്ങൾ

'ഈ പോസ്റ്റിട്ടത് ആരപ്പാ, പിണറായി വിജയന്‍ തന്നപ്പാ....'; മുഖ്യമന്ത്രിയുടെ പഴയ പോസ്റ്റ് കുത്തിപ്പൊക്കി ബല്‍റാം

നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതി മാര്‍ട്ടിന്റെ വിഡിയോ; സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കേസെടുക്കും

ശക്തമായി തിരിച്ചുകയറി രൂപ; 97 പൈസയുടെ നേട്ടം, കാരണമിത്?

SCROLL FOR NEXT