Anjali Nair വിഡിയോ സ്ക്രീൻഷോട്ട്‌
Entertainment

'എംഎൽഎ ആദ്യം കഴിച്ചിട്ട് പോകട്ടെ; എന്നെ ഇപ്പോൾ എല്ലാവരും വിളിക്കുന്നതേ അങ്ങനെയാണ്'

'എംഎൽഎ കഴിച്ചിട്ട് പോകട്ടെ ആദ്യം. അപ്പോൾ ഞാൻ ചോദിച്ചു ‘എംഎൽഎയോ ?’

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: തൃപ്പൂണിത്തുറയിലെ ജനങ്ങൾ തന്നെ ഒരു എംഎൽഎ ആയി ഉറപ്പിച്ചു കഴിഞ്ഞുവെന്ന് നടിയും എൻഡിഎ സ്ഥാനാർഥിയുമായ അഞ്ജലി നായർ. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ലഭിക്കുന്ന ജനപിന്തുണയെക്കുറിച്ച് സംസാരിക്കവെയാണ് അഞ്ജലി ഇക്കാര്യം പറഞ്ഞത്.

താൻ പോകുന്ന ഇടങ്ങളിലെല്ലാം വലിയ സ്വീകാര്യതയാണ് ലഭിക്കുന്നതെന്നും മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ അഞ്ജലി പറഞ്ഞു. പ്രചാരണത്തിനിടയിൽ സാധാരണക്കാരായ മനുഷ്യർ നൽകുന്ന സ്നേഹവും അവർ കാത്തുവെക്കുന്ന സമ്മാനങ്ങളും തന്നെ ഏറെ സന്തോഷിപ്പിക്കുന്നുണ്ടെന്ന് അഞ്ജലി കൂട്ടിച്ചേർത്തു.

‘‘രാത്രി ഭക്ഷണം കഴിക്കാൻ വേണ്ടി പാർട്ടിക്കാരുടെ കൂടെ പോയിട്ടാണ് വരുന്നത്. ഒരു ദിവസം ഒരാൾ പറഞ്ഞു, വേഗം കൊടുക്ക്, എംഎൽഎ കഴിച്ചിട്ട് പോകട്ടെ ആദ്യം. അപ്പോൾ ഞാൻ ചോദിച്ചു ‘എംഎൽഎയോ ?’, അപ്പോൾ അദ്ദേഹം പറഞ്ഞു ഞങ്ങളുടെ ഒക്കെ എംഎൽഎ ആണ്.

എല്ലാവരും വിളിക്കുന്നതേ അങ്ങനെ ആണിപ്പോൾ. അവർ എന്നെ അവരുടെ എംഎൽഎ ആയി ഉറപ്പിച്ചു കഴിഞ്ഞു. പിന്നെ പലയിടത്തും പോകുമ്പോൾ അവർ കരുതി വെക്കുന്ന ഓരോ സമ്മാനങ്ങളുണ്ട്, എനിക്ക് തരാനായി. പ്രചാരണത്തിന് പോകുന്ന വീടുകളിൽ അവർ പറയും പോകരുത് ഞങ്ങൾ ഒരു സാധനം എടുത്തു വച്ചിട്ടുണ്ട്, എന്ന് പറഞ്ഞിട്ട് അവർ തരുന്ന ഓരോ സാധനങ്ങളുണ്ട്.

അതൊക്കെ എനിക്ക് ഏറെ സന്തോഷകരമായ കാര്യമാണ്. പ്രായം നോക്കാതെ, വേദി നോക്കാതെ പൊട്ടിക്കരഞ്ഞ് ഓരോന്ന് പറയുന്ന മനുഷ്യരുടെ അമർഷം, എന്നോട് കാണിക്കുന്ന വിശ്വാസം. അവരുടെ ദുഃഖം അറിയണമെങ്കിൽ അത് നേരിട്ട് കാണുക തന്നെ വേണം.’’- അഞ്ജലി നായർ പറഞ്ഞു.

ചെറുപ്പത്തിൽ തന്റെ അച്ഛൻ താനൊരു മന്ത്രിയാകുമെന്നാണ് തോന്നുന്നത് എന്ന് പറയുമായിരുന്നുവെന്നും അഞ്ജലി പറഞ്ഞു. ഇവൾക്ക് രാഷ്ട്രീയത്തിൽ ഭയങ്കര ഭാവിയാണെന്നും അച്ഛൻ പറയുമായിരുന്നുവെന്നും അഞ്ജലി കൂട്ടിച്ചേർത്തു.

Anjali Nair talks about Kerala Assembly Election 2026.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മതപരമായ വിശ്വാസം ജുഡീഷ്യല്‍ പരിശോധനയ്ക്കും മേലെ; ശബരിമലയില്‍ യുവതീപ്രവേശന വിലക്കിനെ പിന്തുണച്ച് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

പസിഫിക്കില്‍ സൂപ്പര്‍ എല്‍ നിനോ പ്രതിഭാസം, ഇന്ത്യയിലടക്കം വരാനിരിക്കുന്നത് അസാധാരണ കാലാവസ്ഥ പ്രതിസന്ധി?

ഒരു മാസത്തേയ്ക്ക് വെറും ഒരു രൂപ, മറ്റു 'കിടിലന്‍' ഓഫറുകള്‍; ബിഎസ്എന്‍എല്ലിന്റെ ഫ്രീഡം പ്ലാന്‍ തിരിച്ചെത്തി

'പാവം മുത്തശ്ശന്‍, നേരത്തെ ഒരു ഫോട്ടോ പോലുമില്ല, മരിച്ച ശേഷം ഫോട്ടോയിടുന്നത് ലജ്ജാകരം'; മറുപടി നല്‍കി അഹാന

കയ്ക്കാത്ത കക്കരിക്ക എങ്ങനെ തിരിച്ചറിയാം? ചില പൊടിക്കൈകളുണ്ടേ...

SCROLL FOR NEXT