Angadi Theru, Anjali വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'രാവിലെ മുതൽ വൈകുന്നേരം വരെ കാൽ മടക്കി കെട്ടി വച്ചിരിക്കുകയായിരുന്നു; കട്ട് പറഞ്ഞതിന് ശേഷവും ഞാൻ നിർത്താതെ കരഞ്ഞു'

എവിടുന്നൊക്കെയാണ് ആ ട്രോമ നമ്മുടെ മനസിലേക്ക് വരുന്നതെന്ന് നമുക്കറിയില്ല.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

ഇമോഷണൽ രം​ഗങ്ങൾ തന്നെ മാനസികമായി ചിലപ്പോഴൊക്കെ ബാധിക്കാറുണ്ടെന്ന് നടി അഞ്ജലി. സംവിധായകൻ കട്ട് പറഞ്ഞതിന് ശേഷവും താൻ നിർത്താതെ കരഞ്ഞ സംഭവങ്ങളുണ്ടായിട്ടുണ്ടെന്നും നടി കൂട്ടിച്ചേർത്തു. എസ് എസ് മ്യൂസിക് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി. "സംവിധായകൻ കട്ട് പറഞ്ഞതിന് ശേഷവും ആ കഥാപാത്രത്തിന്റെ അതേ ഇമോഷനിൽ ഞാൻ നിന്നുപോയിട്ടുള്ള കുറേ സംഭവങ്ങളുണ്ടായിട്ടുണ്ട്.

തമിഴിലാണെങ്കിലും എനിക്ക് അത്തരം അനുഭവം ഉണ്ടായിട്ടുണ്ട്. 'അങ്ങാടി തെരു' എന്ന സിനിമയുടെ ക്ലൈമാക്സ്. എന്റെ കാല് പോയതിന് ശേഷം നായകൻ എന്റെ അടുത്ത് വന്ന് കരയുന്ന സീനുണ്ട്. അതുപോലെ അവളെ ആ മാനേജർ ഉപദ്രവിക്കുന്ന സീനുണ്ട്. അത് നമ്മൾ ശരിക്കും ​ഗവൺമെന്റ് ആശുപത്രിയിൽ തന്നെയായിരുന്നു ഷൂട്ട് ചെയ്തത്. ആ സീനിൽ നിങ്ങൾ കാണുന്ന ആളുകളിൽ കൂടുതലും അവിടെയുണ്ടായിരുന്ന രോ​ഗികളായിരുന്നു. എനിക്ക് ഭക്ഷണം കഴിക്കാൻ പറ്റില്ല. വിശ്രമിക്കാൻ പറ്റില്ല.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

ആ ബെഡിൽ നിന്ന് താഴെ ഇറങ്ങാൻ പോലും പറ്റില്ലായിരുന്നു. കാരണം എന്താണെന്നു വച്ചാൽ. എന്റെ കാല് മടക്കി കെട്ടി വച്ചിരിക്കുകയാണ്. കാല് പോയ സീൻ ആണല്ലോ അത്. ബെഡിന് താഴെ ഒരു തുളയുണ്ടാക്കി അവിടെ ​ഗ്രീൻമാറ്റ് വച്ച് മേക്കപ്പ് ഒക്കെ ചെയ്താണ് കാലിന്റെ രം​ഗങ്ങളെടുത്തത്. എനിക്ക് പക്ഷേ അവിടെ ഒന്നും ചെയ്യാൻ പറ്റില്ല, കാരണം അത് സർക്കാർ ആശുപത്രിയാണ്, ഒറിജിനൽ ലൊക്കേഷനാണ്.

രാവിലെ മുതൽ വൈകുന്നേരം വരെ കാൽ അങ്ങനെ മടക്കി കെട്ടി വച്ചിരിക്കുകയാണ്. അത് മാറ്റാനേ പാടില്ലായിരുന്നു. എനിക്കത് ഭയങ്കര ബുദ്ധിമുട്ടായിരുന്നു. എനിക്കുണ്ടായ ബുദ്ധിമുട്ടുകളായിരുന്നോ ആ ഷോട്ടിലുണ്ടായിരുന്നതെന്ന് എനിക്കിപ്പോഴും അറിയില്ല. പക്ഷേ ആ ഷോട്ട് എന്റെ നിയന്ത്രണങ്ങൾക്കപ്പുറമായിരുന്നു. ഞാൻ കരയാൻ തുടങ്ങി. കാമറ കട്ട് പറഞ്ഞതിന് ശേഷവും ഞാൻ കര‍ഞ്ഞു കൊണ്ടിരിക്കുകയായിരുന്നു.

മതി മതി എന്നവർ പറഞ്ഞിട്ടും ഞാൻ നിർത്തിയില്ല. ചില സീനുകൾ ഇതുപോലെ നമ്മളെ ബാധിക്കും. തെലുങ്കിൽ ഒരു സീരിസ് ചെയ്തിരുന്നു. അതിൽ ഒരാൾ എന്നെ കയറി പിടിക്കുന്ന ഒരു സീനുണ്ടായിരുന്നു. നമ്മുടെ അനുവാദമില്ലാതെ കയറി പിടിക്കുന്ന ഒരു സീനായിരുന്നു അത്. ഞാൻ തിരിഞ്ഞ് കാമറയിലേക്ക് നോക്കുമ്പോൾ കട്ട് ആണ്. പക്ഷേ ഞാനപ്പോഴേക്കും കരയാൻ തുടങ്ങി.

കാമറ റോളായിരുന്നു. അതൊരിക്കലും മുൻകൂട്ടി പ്ലാൻ ചെയ്ത ഷോട്ട് ആയിരുന്നില്ല. സ്ക്രിപ്റ്റിൽ ഇല്ല അങ്ങനെയൊരു സീൻ. ആ ഷോട്ട് ഇപ്പോഴും ആ സീരിസിലുണ്ട്. കൺട്രോൾ വിട്ട് ഞാൻ എന്തിനാണ് കരഞ്ഞതെന്ന് എനിക്കിപ്പോഴും അറിയില്ല. എവിടുന്നൊക്കെയാണ് ആ ട്രോമ നമ്മുടെ മനസിലേക്ക് വരുന്നതെന്ന് നമുക്കറിയില്ല.

പക്ഷേ എന്റെ കൂടെ അഭിനയിച്ച നടൻ എന്റെ അടുത്ത് വന്നിട്ട് പറഞ്ഞു, എല്ലാം ഓക്കെയാണ്, ഞാൻ നിന്നെ ഒന്നും ചെയ്തിട്ടില്ലെന്ന്. അദ്ദേഹം പേടിച്ചു പോയി ഞാൻ കരയുന്നത് കണ്ടിട്ട്. അത് സംവിധായകന്റെയോ കൂടെ അഭിനയിക്കുന്നവരുടെയോ ഒന്നും കുഴപ്പമല്ല. ചില ട്രോമകൾ ആ സമയത്ത് നമ്മുടെ ഉള്ളിലൂടെ കടന്നുവരും. അത് പുറത്തേക്ക് വരും. അത്രയേ ഉള്ളൂ". - അഞ്ജലി പറഞ്ഞു.

Anjali talks about Angadi Theru movie climax scene.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ബിജെപി ടിക്കറ്റില്‍ മത്സരിച്ചുകൂടേ, ജയിച്ചാല്‍ കേന്ദ്ര മന്ത്രിയാകാം'; ഗ്യാനേഷ് കുമാറുമായുള്ള സംഭാഷണം വെളിപ്പെടുത്തി ജിജി തോംസണ്‍

ഹാട്രിക്ക് സ്വര്‍ണ സ്വപ്‌നം പൊലിഞ്ഞു; ഷോട്പുട്ടില്‍ തജീന്ദര്‍പാല്‍ സിങിന് വെള്ളി

ബിരുദധാരികൾക്ക് ലൈഫ് മിഷനിൽ ഇന്റേൺ ഷിപ്പിന് അവസരം !

മൊബൈൽ ഫോൺ ഉപയോ​ഗം ഭക്ഷ്യവിഷബാധ സാധ്യത കൂട്ടും? കാരണമറിയാം

'ശരത് പറഞ്ഞു കൊടുത്ത അർത്ഥത്തിലും ഭേദം, ആ പെൺകുട്ടി പറഞ്ഞ പൊട്ടത്തരമായിരുന്നു'; വിമർശിച്ച് ശാരദക്കുട്ടി