അഞ്ജു ജോസഫും ആദിത്യ പരമേശ്വരനും, ഐശ്വര്യ ലക്ഷ്മി 
Entertainment

ഞങ്ങളുടെ കഥയിലെ ഹംസം ഐശ്വര്യ ലക്ഷ്മി, ആദിത്യനോട് പ്രണയം പറയാൻ ആദ്യം പേടിച്ചു: അഞ്ജു ജോസഫ്

ആദിത്യയുമായി കുട്ടിക്കാലം മുതലുള്ള സൗഹൃദമാണ് എന്നാണ് അഞ്ജു പറയുന്നത്

സമകാലിക മലയാളം ഡെസ്ക്

ഴിഞ്ഞ ദിവസമാണ് ​ഗായിക അഞ്ജു ജോസഫ് വിവാഹിതയായത്. ബം​ഗളൂരുവിൽ എൻജിനീയറായി ജോലി ചെയ്യുന്ന ആദിത്യ പരമേശ്വരനായിരുന്നു വരൻ. ഇപ്പോൾ തങ്ങളുടെ പ്രണയകഥ തുറന്നു പറഞ്ഞിരിക്കുകയാണ് ​ഗായിക. ആദിത്യയുമായി കുട്ടിക്കാലം മുതലുള്ള സൗഹൃദമാണ് എന്നാണ് അഞ്ജു പറയുന്നത്. കോവിഡ് കാലത്താണ് അടുക്കുന്നത്. നടിയും സുഹൃത്തുമായ ഐശ്വര്യ ലക്ഷ്മിയാണ് പ്രണയത്തിൽ ഹംസമായത് എന്നും കൂട്ടിച്ചേർത്തു.

‘ഞങ്ങള്‍ കുട്ടിക്കാലം മുതൽ തമ്മില്‍ അറിയുന്നവരാണ്. സുഹൃത്തുക്കളായിരുന്നു. ഞങ്ങളുടെ കുടുംബങ്ങള്‍ക്കും പരസ്പരം അറിയാം. കോവിഡിന് ശേഷമാണ് തമ്മില്‍ അടുക്കുന്നത്. കോവിഡ് കഴിഞ്ഞ് ഞാന്‍ വര്‍ക്ക് ഫ്രം ഹോം ആയിരുന്നു. ആ സമയത്ത് അഞ്ജു ഒരു ന്യൂയര്‍ ഇവന്റിന് വര്‍ക്കലയില്‍ വന്നു. അപ്പോള്‍ ഞാനും വര്‍ക്കലയില്‍ പോയി. രണ്ട് സുഹ‍ൃത്തുക്കളും എനിക്കൊപ്പമുണ്ടായിരുന്നു. അഞ്ജുവിന്റെ രണ്ട് സുഹൃത്തുക്കളും ഉണ്ടായിരുന്നു. അതില്‍ ഒരാളായിരുന്നു ഐശ്വര്യ ലക്ഷ്മി. ഐശ്വര്യയാണ് ഹംസം നമ്പര്‍ വണ്‍. രണ്ടാമത്തെ ഹംസം എന്റെ ഫ്രണ്ടാണ്, ആഷിഖ്. എന്റെ പഴയ സ്‌കൂള്‍ ഫ്രണ്ടാണ്. ആഷിഖും ഐശ്വര്യ ലക്ഷ്മിയുമാണ് ഇതില്‍ ഹംസങ്ങളായി പ്രവർത്തിച്ചത്. ഈ ബന്ധം വിവാഹത്തിലെത്താന്‍ അവർ രണ്ടുപേരും ഒരുപാട് ശ്രമിച്ചിട്ടുണ്ട്’- ആദിത്യ പറഞ്ഞു.

ആദിത്യയുമായുള്ള ബന്ധം തുടങ്ങാൻ ആദ്യം ആശങ്കയുണ്ടായിരുന്നു എന്നാണ് അഞ്ജു പറയുന്നത്. ‘സുഹൃത്തുക്കളായിരുന്നതുകൊണ്ടുതന്നെ പ്രണയം തുടങ്ങിക്കഴിഞ്ഞ് അഥവാ ബ്രേക്കപ് ആയാൽ ആ സൗഹൃദവും നഷ്ടപ്പെട്ടു പോകുമല്ലോ എന്നായിരുന്നു എന്റെ പേടി. നല്ലൊരു സുഹൃത്തിനെ നഷ്ടപ്പെടുത്താൻ ഞാൻ ആഗ്രഹിച്ചില്ല. ആദിത്യയാണ് ആദ്യം പ്രപ്പോസ് ചെയ്തത്. അവൻ ആദ്യം മുതല്‍ തന്നെ വിവാഹത്തിന് തയ്യാറായിരുന്നു’, അഞ്ജു പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദ ബോസ് രാജിവെച്ചു, രാഷ്ട്രീയ സമ്മര്‍ദമെന്ന് മമത ബാനര്‍ജി

ഇംഗ്ലണ്ടിനെ പഞ്ഞിക്കിട്ട് സൂര്യയും പിള്ളേരും, അടിച്ചെടുത്തത് 253 റൺസ്

പശ്ചിമേഷ്യൻ സംഘർഷം: ഗൾഫിലെ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കി, പ്ലസ്ടു പരീക്ഷ മാറ്റി വച്ചു

സഞ്ജുവിന് സെഞ്ച്വറി നഷ്ടം; 89 റൺസിന് പുറത്ത്, ഇംഗ്ലണ്ട് പതറുന്നു

ഖമേനിയുടെ മരണത്തില്‍ അനുശോചിച്ച് ഇന്ത്യ, പി കെ ശശിയെ പുറത്താക്കി സിപിഎം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT