Entertainment

അതീവ ​ഗ്ലാമറസ് ലുക്കിൽ അഞ്ജു കുര്യൻ; വൈറലായി വിഡിയോ​

സോഷ്യൽ മീഡിയയിലൂടെ ആണ് താരം ​ഗ്ലാമർ ഫോട്ടോഷൂട്ടിന്റെ വിഡിയോ പങ്കുവച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ഗ്ലാമർ ഫോട്ടോഷൂട്ടിലൂടെ ആരാധകരെ അമ്പരപ്പിച്ച് നടി അഞ്ജു കുര്യൻ. സോഷ്യൽ മീഡിയയിലൂടെ ആണ് താരം ​ഗ്ലാമർ ഫോട്ടോഷൂട്ടിന്റെ വിഡിയോ പങ്കുവച്ചത്. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് വിഡിയോ.

കരിമ്പച്ചയില്‍ വരുന്ന കോര്‍സെറ്റ് സ്‌റ്റൈല്‍ ഡ്രസ്സാണ് താരം അണിഞ്ഞത്. അതിനൊപ്പം ഡ്രേപ് സ്‌കര്‍ട്ടും കേപ് കോട്ടുമാണ് അണിഞ്ഞത്. ഡീപ് നെക്കില്‍ വരുന്ന കോര്‍സെറ്റ് ടോപ്പ് തന്നെയാണ് വസ്ത്രത്തിന്റെ ആകര്‍ഷണം. പൂർണമായി വസ്ത്രത്തിന് പ്രധാന്യം നൽകിക്കൊണ്ടുള്ളതാണ് ഫോട്ടോഷൂട്ട്. സ്നേക് ഷേപ്പിലുള്ള വാച്ച് മാത്രമാണ് താരം ആക്സസറിയായി നൽകിയിരിക്കുന്നത്.

പ്രഷുൺ പ്രശാന്ത് ആണ് ഫോട്ടോഗ്രാഫർ. നിരവധി ആരാധകരാണ് വിഡിയോയ്ക്ക് താഴെ കമന്റുമായി എത്തുന്നത്. ഞങ്ങളുടെ അഞ്ജു ഇങ്ങനെ അല്ല എന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്.

2013 ൽ നേരം എന്ന സിനിമയിൽ നിവിൻപോളിയുടെ സഹോദരിയുടെ വേഷം ചെയ്താണ് അഞ്ജു കുര്യൻ അഭിനയ രം​ഗത്തേക്ക് എത്തുന്നത്. തുടർന്ന് ഓം ശാന്തി ഓശാന, പ്രേമം, ഞാൻ പ്രകാശൻ, കവി ഉദ്ദേശിച്ചത്, ജാക്ക് ഡാനിയേൽ എന്നിവയുൾപ്പെടെ പതിഞ്ചോളം സിനിമകളിൽ അഭിനയിച്ചു. ഒക്ടോബറിലാണ് താരത്തിന്റെ വിവാഹ നിശ്ചയം കഴിഞ്ഞത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT