Anna Raajan ഇൻസ്റ്റ​ഗ്രാം
Entertainment

'വിളി വന്നത് ഇപ്പോൾ, ദേവിക്കു വേണ്ടി ഇത്രയെങ്കിലും ചെയ്യണ്ടേ'; ആദ്യമായി ആറ്റുകാൽ പൊങ്കാലയിട്ട് അന്ന രേഷ്മ രാജൻ

ദേവിക്കു വേണ്ടി ഇത്രയെങ്കിലുമൊക്കെ ചെയ്യണ്ടേ

Author : സമകാലിക മലയാളം ഡെസ്ക്

ആറ്റുകാൽ പൊങ്കാലയിടാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് നടി അന്ന രേഷ്മ രാജൻ. ആദ്യമായാണ് പൊങ്കാല ഇടാൻ വരുന്നതെന്നും ഒരുപാട് വർഷങ്ങളായി ആ​ഗ്രഹമുണ്ടെന്നും ദേവിയുടെ വിളി വന്നത് ഇപ്പോഴാണെന്നും അന്ന പറഞ്ഞു. "കഴിഞ്ഞ വർഷം തിരുവനന്തപുരത്ത് ഷൂട്ട് ഉണ്ടായിട്ടും വരാൻ പറ്റിയില്ല.

ഈ വർഷം പെട്ടെന്നായിരുന്നു എല്ലാം. ഇന്നലെയാണ് പ്ലാൻ ചെയ്തതു തന്നെ. ഭയങ്കര സന്തോഷം തോന്നുന്നു. വലിയൊരു പോസിറ്റീവ് ഫീൽ ആണ്, അനുഗ്രഹം ലഭിച്ചതായി തോന്നുന്നു. ലക്ഷക്കണക്കിന് ആളുകൾ പൊങ്കാല അർപ്പിക്കുന്നത് മൊബൈലിലൂടെയും ടിവിയിലൂടെയും കണ്ടിട്ടുണ്ട്. ഇന്നിപ്പോൾ ഞാനും അതിന്റെ ഭാ​ഗമായതിൽ സന്തോഷം. ദേവിക്കു വേണ്ടി ഇത്രയെങ്കിലുമൊക്കെ ചെയ്യണ്ടേ".- അന്ന പറഞ്ഞു.

അന്നയെ കൂടാതെ നടിമാരായ ചിപ്പി, ആനി, അദിതി രവി തുടങ്ങിയവരും പൊങ്കാല ഇടാൻ എത്തിയിരുന്നു. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയ ആയ നടിയാണ് അന്ന രാജൻ. ഇപ്പോൾ ഉദ്ഘാടന പരിപാടികളിലും വളരെ സജീവമാണ് അന്ന.

നടിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അതേസമയം ആറ്റുകാലമ്മയ്ക്ക് പൊങ്കാല അർപ്പിക്കാൻ ഈ വർഷവും ആയിരക്കണക്കിന് ഭക്തരാണ് എത്തിയത്. രാവിലെ 9.45 ന് അടുപ്പുവെട്ടോടെയാണ് പൊങ്കാല ചടങ്ങുകൾക്ക് തുടക്കമായത്. ഉച്ച തിരിഞ്ഞ് 2.15 നാണ് നിവേദ്യം.

Cinema News: Actress Anna Raajan share Attukal Pongala experience.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസിയുടെ പേരില്‍ തട്ടിപ്പ്: മുന്‍ മന്ത്രി വി അബ്ദുറഹിമാനെ എസ്‌ഐടി ചോദ്യം ചെയ്തു

ഹോക്കി ലെജന്‍ഡ് പര്‍ഗത് സിങ് പഞ്ചാബ് പിസിസി അധ്യക്ഷന്‍; ആരാധന മോന മിശ്ര യുപി കോണ്‍ഗ്രസ് അധ്യക്ഷ

ഒറ്റയ്ക്ക് താമസിക്കുന്ന 60കാരിയുടെ വീട്ടിൽ മോഷണം; അലമാര കുത്തിത്തുറന്ന് 4 പവൻ സ്വർണം, 45,000 രൂപ കവർന്നു

പൊലീസുകാര്‍ക്കെതിരെ വധഭീഷണി: സിപിഎം നേതാക്കള്‍ക്കെതിരെ ജാമ്യമില്ലാ കേസ്

ഇന്ത്യയുടെ '​ഗോൾഡൻ ഡേ'; തൂക്കിയത് '6 സ്വര്‍ണം'! അതിശയക്കുതിപ്പ്!!!