Anna Rajan ഇന്‍സ്റ്റഗ്രാം
Entertainment

'പൊങ്കാലയ്ക്കിടെ വിഡിയോകളെടുത്ത് പ്രചരിപ്പിച്ചു; ഭക്തരെ വേദനിപ്പിച്ചെങ്കില്‍ മാപ്പ്'; കണ്ണുനിറഞ്ഞ് അന്ന രാജന്‍

ശുദ്ധമായ ഭക്തിയോടെയാണ് ഞാന്‍ വന്നതും കൊടും ചൂടില്‍ വിറകടുപ്പില്‍ പൊങ്കാലയുണ്ടാക്കിയതും.

സമകാലിക മലയാളം ഡെസ്ക്

ആറ്റുകാല്‍ പൊങ്കാലയുമായി ബന്ധപ്പെട്ട് തന്റെ വിഡിയോകളും ചിത്രങ്ങളും പ്രചരിപ്പിക്കുന്നതിനെതിരെ നടി അന്ന രാജന്‍. പൊങ്കാലയിടാനെത്തിയ തന്റെ ചിത്രങ്ങള്‍ മോശം രീതിയില്‍ പ്രചരിപ്പിക്കുന്നതിനെതിരെയാണ് അന്നയുടെ പ്രതികരണം. താന്‍ കാരണം ഏതെങ്കിലും വിശ്വസിയ്ക്ക് വേദനിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് പറയുന്നതായും അന്ന രാജന്‍ പറഞ്ഞു.

സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു അന്നയുടെ പ്രതികരണം. പൊങ്കാലയിടാനെത്തിയ അന്നയുടെ ചിത്രങ്ങളും വിഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. പിന്നാലെയാണ് നടിയുടെ പ്രതികരണം. ആ വാക്കുകളിലേക്ക്:

കൈകൂപ്പി, നിറകണ്ണുകളോടെ,

ആറ്റുകാലമ്മയുടെ തൃപ്പാദങ്ങളില്‍ ഞാന്‍ പൊങ്കാലയര്‍പ്പിക്കുന്നത് ഇതാദ്യമായാണ്. ശുദ്ധമായ ഭക്തിയോടെയാണ് ഞാന്‍ വന്നതും കൊടും ചൂടില്‍ നിന്നതും വിറകടുപ്പില്‍ പൊങ്കാലയുണ്ടാക്കിയതും. ഹൃദയത്തില്‍ അമ്മയോടുള്ള വിശ്വാസത്തോടെ ആ പേര് ഉരുവിടുകയായിരുന്നു.

പരിശുദ്ധമായ ഈ നിമിഷങ്ങള്‍ക്കിടെ, ചില അനാവശ്യ വിഡിയോകള്‍ ചിത്രീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു. എനിക്ക് ചുറ്റുമുള്ളവരെ ഞാന്‍ വിശ്വസിക്കുകയും ബഹുമാനിക്കുകയും ചെയ്തു. മീഡിയയിലുള്ളവരെയടക്കം. എന്റെ ഭക്തിയെ ദുര്‍ബലപ്പെടുത്തുന്ന രീതിയില്‍ ചില നിമിഷങ്ങള്‍ അവതരിപ്പിച്ചത് എന്നെ വല്ലാതെ വേദനിപ്പിച്ചു.

എന്റെ സാരിയോ ഭാവങ്ങളോ എന്തെങ്കിലും പ്രവര്‍ത്തികളോ എതെങ്കിലും ഭക്തരുടെ വികാരങ്ങളെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കില്‍ ഞാന്‍ ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നു. ഞാന്‍ അങ്ങനെയൊന്നും ഉദ്ദേശിച്ചിരുന്നില്ല.

അമ്മയ്ക്ക് എന്റെ മനസ്സറിയാം. കഷ്ടപ്പാടുകളുകറിയാം. ചൂടും പ്രാര്‍ത്ഥനകളും എന്റെ ചിരിക്ക് പിന്നിലെ ആത്മാര്‍ത്ഥതയും അറിയാം. ആ സത്യം എനിക്ക് ധാരളമാണ്. ഞാന്‍ എന്നും ആറ്റുകാല്‍ അമ്മയുടെ എളിയ ഭക്തയായിരിക്കും. എല്ലാം അമ്മയുടെ തിരുവടികളില്‍ സമര്‍പ്പിച്ചു കൊണ്ട്.

Anna Rajan appologises to devotees of Attukal Amma, as her videos from ponkala goes viral. says amma knows her heart.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാനെ ആക്രമിക്കാന്‍ ഇന്ത്യയുടെ തുറമുഖങ്ങള്‍ അമേരിക്ക ഉപയോഗിച്ചോ?; വിശദീകരണവുമായി കേന്ദ്രം

കെവി തോമസ് ഇല്ല, എറണാകുളത്ത് സോഹന്‍ സീനുലാല്‍, തൃക്കാക്കരയില്‍ റോണ്‍ ബാസ്റ്റ്യനും സിപിഎം പരിഗണനയില്‍

3 ​​ഗോളിന് ജയിച്ചു, പക്ഷേ ബാഴ്‌സലോണ സെമിയില്‍ പുറത്ത്

'തൂക്കിയല്ലോ കുട്ടേട്ടാ...'; 'പ്രിയം' ഇറങ്ങിയ സമയം അജു ഫോണ്‍ വിളിക്കുമായിരുന്നുവെന്ന് ദീപ നായര്‍; കമന്റുകളുമായി ആരാധകര്‍

'കൊല്ലെടാ അവനെ'; കൊല്ലത്ത് ഉത്സവത്തിനിടെ മര്‍ദ്ദനമേറ്റ 18കാരന്‍ മരിച്ചു, അന്വേഷണത്തിന് പ്രത്യേക സംഘം

SCROLL FOR NEXT