Anna Rajan ഇൻസ്റ്റ​ഗ്രാം
Entertainment

'എടാ എന്ന് വിളിച്ചാൽ തിരിച്ച് എടീ എന്ന് വിളിക്കുന്നതല്ല ബഹുമാനം'; ഭാവി വരനെക്കുറിച്ചുള്ള സങ്കല്പം പറഞ്ഞ് അന്ന രാജൻ

അങ്ങനെയുള്ള ഒരാളെ വേണം നമ്മൾ സെറ്റാക്കാൻ

Author : സമകാലിക മലയാളം ഡെസ്ക്

പരസ്പര ബഹുമാനമുള്ള ഒരാളെ വിവാ​ഹം കഴിക്കാനാണ് തനിക്ക് താല്പര്യമെന്ന് നടി അന്ന രാജൻ. ഒരു ഉദ്​ഘാടന ചടങ്ങിനെത്തിയപ്പോൾ യൂട്യൂബ് ചാനലുകാരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അന്ന. ഭാവി വരനെക്കുറിച്ചുള്ള സങ്കല്പം എന്താണ് എന്നായിരുന്നു അന്നയോടുള്ള ചോദ്യം. "പരസ്പര ബഹുമാനം തരുന്ന ഒരാളായിരിക്കണം.

ബഹുമാനിക്കണമെന്ന് വച്ചാൽ, എന്നെ മിസ് രേഷ്മ രാജൻ അല്ലെങ്കിൽ മിസ് അന്ന രാജൻ എന്ന് വിളിക്കുന്നത് അല്ല ബഹുമാനം. ഞാൻ എടാ, പോടാ എന്ന് വിളിച്ചാൽ തിരിച്ച് എടീ, പോടീ എന്ന് വിളിക്കുന്നതുമല്ല ബഹുമാനം എന്ന് പറയുന്നത്.

നമ്മളൊരുമിച്ച് അടുക്കളയിൽ ഭക്ഷണം പാകം ചെയ്യുമ്പോൾ കാണിക്കുന്ന ബഹുമാനം, ഒരു കമ്മ്യൂണിക്കേഷനിൽ നമുക്ക് നൽകുന്ന പ്രാധാന്യം ഇതിനെ ഒക്കെയാണ് നമ്മൾ ബഹുമാനം എന്ന് പറയുന്നത്. നമ്മളെയും കൂടി പരി​ഗണിച്ച് എല്ലാ കാര്യങ്ങളും ചെയ്യുന്ന ആളായിരിക്കണം. അങ്ങനെയുള്ള ഒരാളെ വേണം നമ്മൾ സെറ്റാക്കാൻ". - അന്ന രാജൻ പറഞ്ഞു.

മാധവ് സുരേഷ്, സൈജു കുറുപ്പ്, ഷൈൻ ടോം ചാക്കോ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ അങ്കം അട്ടഹാസം എന്ന ചിത്രമാണ് അന്നയുടേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. സിനിമാ അഭിനയത്തിനൊപ്പം ഉദ്ഘാടന പരിപാടികളിലും വളരെ സജീവമാണ് അന്ന.

Cinema News: Actress Anna Rajan shares her thoughts on her future groom.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയം 99.07%

പൊതുജനങ്ങളെ വഴിയിൽ തടയരുത്, അനാവശ്യ സുരക്ഷ വേണ്ട; ഡിജിപിക്ക് കർശന നിർദ്ദേശം നൽകി വി ഡി സതീശൻ

മൂക്കാതെ പഴുത്ത നേതാവ്, എംപിയെ കൊണ്ട് ഡിസിസിക്ക് ഒരു ​ഗുണവുമില്ല; ഡീന്‍ കുര്യാക്കോസിനെതിരെ ഡിസിസി പ്രസിഡന്റ്- വിഡിയോ

മന്ത്രിയാകാതെ മുഖ്യമന്ത്രിയായവര്‍, വി ഡി സതീശന്റെ മുന്‍ഗാമികളായ നേതാക്കള്‍

ഭോജ്ശാലയിലെ തര്‍ക്കസ്ഥലം സരസ്വതി ക്ഷേത്രമെന്ന് മധ്യപ്രദേശ് ഹൈക്കോടതി; ഉത്തരവ് അയോധ്യ വിധിയും പരിഗണിച്ച്

SCROLL FOR NEXT