ഇന്റിമേറ്റ് രംഗങ്ങള്‍ അഭിനയിക്കുമ്പോള്‍ ചില നടന്മാര്‍ക്ക് നിയന്ത്രണം നഷ്ടപ്പെടാറുണ്ടെന്ന് നടന്‍ അന്നു കപൂര്‍. ഇത് കാരണം പലപ്പോഴും നടിമാര്‍ക്ക് ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്നും അന്നു കപൂര്‍ പറയുന്നു. സിദ്ധാര്‍ത്ഥ് കണ്ണന് നല്‍കിയ അഭിമുഖത്തിലായിരുന്നു അന്നു കപൂറിന്റെ വെളിപ്പെടുത്തല്‍.
''നടന്മാര്‍ക്ക് നിയന്ത്രണം നഷ്ടമാകുന്നതും സംവിധായകര്‍ കട്ട് വിളിച്ചാല്‍ പോലും നിര്‍ത്താതും ഞാന്‍ കണ്ടിട്ടുണ്ട്. പലരും സാഹചര്യം മുതലെടുക്കും. ഒരിക്കല്‍ ഒരു സീന്‍ ചെയ്യവെ നടന്റെ നിയന്ത്രണം നഷ്ടമായി. സംവിധായകന്‍ കട്ട് വിളിച്ചിട്ടും അയാള്‍ നിര്‍ത്തിയില്ല. കഷ്ടപ്പെട്ട് കുതറി മാറി രക്ഷപ്പെട്ട നടി ഓടി രക്ഷപ്പെട്ടു. അവര്‍ക്കത് വലിയ മാനസികാഘാതമുണ്ടാക്കി. രണ്ട് ദിവസത്തേക്ക് അവര്‍ മുറിയില്‍ നിന്നും പുറത്തിറങ്ങിയില്ല'' അന്നു കപൂര്‍ പറയുന്നു.
അതേസമയം താരങ്ങളുടെ പേര് വെളിപ്പെടുത്താന്‍ അന്നു കപൂര്‍ തയ്യാറായില്ല. തന്റെ അഭിമുഖം കാണുകയാണെങ്കില്‍ ആ നടി തന്റെ വാക്കുകള്‍ ശരിയെന്ന് അംഗീകരിക്കുമെന്നും അദ്ദേഹം പറയുന്നു. അതേസമയം താന്‍ ഒരിക്കലും അങ്ങനെ പെരുമാറില്ലെന്നും താന്‍ വളരെ പ്രൊഫഷണല്‍ ആയിട്ടാണ് അഭിനയത്തെ കാണുന്നതെന്നും അന്നു കപൂര്‍ പറഞ്ഞു.
വിക്കി ഡോണര്‍, ജോളി എല്‍എല്‍ബി, ഡ്രീം ഗേള്‍ തുടങ്ങിയ സിനിമകളിലൂടെ കയ്യടി നേടിയിട്ടുള്ള നടനാണ് അന്നു കപൂര്‍. ജോളി എല്‍എല്‍ബി 3 ആണ് അന്നു കപൂര്‍ അഭിനയിച്ച് പുറത്തിറങ്ങിയ ഒടുവിലത്തെ ചിത്രം. പ്രിയദര്‍ശന്‍ ചിത്രമാണ് അന്നുവിന്റേതായി അണിയറയിലുള്ളത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates