Ansiba Hassan ഇൻസ്റ്റ​ഗ്രാം
Entertainment

'വീട്ടിൽ കുറേ നിയന്ത്രണങ്ങൾ; ആ സമയത്ത് കല്യാണം കഴിക്കണമെന്ന് ഭയങ്കര ആ​ഗ്രഹമായിരുന്നു'

അപ്പോഴൊക്കെ എനിക്ക് വിവാഹം കഴിക്കണമെന്ന് ഭയങ്കര ആ​ഗ്രഹം ആയിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

ദൃശ്യം എന്ന ഒറ്റ സിനിമ കാരണം മലയാളികൾ ഓർത്തിരിക്കുന്ന നടിയാണ് അൻസിബ ഹസൻ. ജോർജുകുട്ടിയുടെ മൂത്ത മകൾ അഞ്ജുവായാണ് ദൃശ്യത്തിൽ അൻസിബ എത്തിയത്. വീട്ടിൽ നിയന്ത്രണങ്ങളുണ്ടായിരുന്നതിനാൽ സുഹൃത്തുക്കളെപ്പോലെ പുറത്തിറങ്ങി സഞ്ചരിക്കാൻ വിവാ​ഹം കഴിച്ചാൽ മതിയെന്ന് തനിക്ക് ഒരുകാലത്ത് തോന്നിയിരുന്നുവെന്ന് പറയുകയാണ് അൻസിബയിപ്പോൾ.

ദൃശ്യം 3 പ്രൊമോഷന്റെ ഭാ​ഗമായി നൽകിയ ഒരഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അൻസിബ. "എന്റെ സുഹൃത്തുക്കളൊക്കെ പ്ലസ്ടു മുതൽ വിവാഹം കഴിക്കാൻ തുടങ്ങിയവരാണ്. അപ്പോഴൊക്കെ എനിക്ക് വിവാഹം കഴിക്കണമെന്ന് ഭയങ്കര ആ​ഗ്രഹം ആയിരുന്നു.

കാരണം വീട്ടിൽ കുറേ നിയന്ത്രണങ്ങളുണ്ടായിരിക്കുമല്ലോ. അപ്പോൾ സുഹൃത്തുക്കളൊക്കെ വീട്ടിൽ വരുന്നത് ഭർത്താവിന്റെ കൂടെ ബൈക്കിലായിരിക്കും. അതുപോലെ കറങ്ങാനൊക്കെ പോകും. ആ സമയത്ത് ഞാൻ ആലോചിച്ചിരുന്നത് കല്യാണം കഴിച്ചു കഴി‍ഞ്ഞാൽ ഇങ്ങനെ പുറത്തു പോകാം, ബീച്ചിൽ പോകാം, പാർക്കിൽ പോകാം, ബൈക്കിൽ വരാം എന്നൊക്കെ.

ഇതിന് വേണ്ടി മാത്രം കല്യാണം കഴിക്കണമെന്ന് ആലോചിച്ചിട്ടുണ്ട്".- അൻസിബ പറഞ്ഞു. അതേസമയം താരസംഘടനയായ 'അമ്മ'യിൽ നിന്ന് അൻസിബ അടുത്തിടെ രാജിവച്ചിരുന്നു. സം​ഘടനയുടെ ജോയിൻ സെക്രട്ടറി സ്ഥാനമാണ് അൻസിബ രാജിവച്ചത്.

വ്യക്തിപരമായും തൊഴിൽപരമായും തിരക്കുകൾ ഉള്ളതിനാൽ ആണ് ‘അമ്മ’യുടെ എക്സിക്യൂട്ടീവ് കമ്മറ്റിയിൽ നിന്ന് അൻസിബ ഹസൻ രാജി വച്ചത് എന്നായിരുന്നു സം​ഘടന പ്രസിഡന്റ് ശ്വേത മേനോൻ പറഞ്ഞത്.

Cinema News: Actress Ansiba Hassan talks about her old thoughts of marriage.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രമേശ്വരം കഫേ സ്ഫോടനത്തിന്റെ 'മാസ്റ്റർ മൈൻഡ്'; ബം​ഗളൂരു സ്വദേശിയായ 'ടെക്കി' ഉൾപ്പെടെ 6 ഇന്ത്യക്കാർ; 23 പേരെ ഭീകരരായി പ്രഖ്യാപിച്ച് കേന്ദ്രം

'എംബാപ്പെയെ ചവിട്ടി വീഴ്ത്തിയാൽ അടിച്ച് കണ്ണ് പൊട്ടിക്കും'... തമ്മിൽത്തല്ലി ഫ്രാൻസ്- പരാ​ഗ്വെ താരങ്ങൾ

'ഡോക്ടറാകുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല; കഷ്ടപ്പെട്ട് പഠിച്ചാണ് പാസായത്'

'രാവിലെ മുതല്‍ രാത്രി വരെയുള്ള ജോലി'; മന്ത്രി കെ മുരളീധരന്റെ പേഴ്‌സണല്‍ സ്റ്റാഫിലെ 2 പേര്‍ രാജിവെച്ചു

ഫ്രാൻസ് ക്വാർട്ടറിൽ, പ്രധാനമന്ത്രിക്ക് വധ ഭീഷണി, ബം​ഗളൂരു 'ടെക്കി' ഉൾപ്പെടെ 6 ഇന്ത്യക്കാർ ഭീകരർ... ഇന്നത്തെ 5 പ്രധാന വാർത്തകൾ