'വിസ്മയങ്ങൾ തുടരട്ടെ...'; മോഹൻലാലിന് ആശംസകൾ നേർന്ന് മലയാള സിനിമാ ലോകം

മോഹൻലാലിന്, തങ്ങളുടെ പ്രിയപ്പെട്ട ലാലേട്ടന് ആശംസകൾ നേരുകയാണ് മലയാള സിനിമാ ലോകം.
Mohanlal, Tharun Moorthy, Jeethu Joseph
Mohanlal, Tharun Moorthy, Jeethu Josephഇൻസ്റ്റ​ഗ്രാം
Edited By:
Updated on
1 min read

നടൻ മോഹൻലാലിന് പിറന്നാൾ ആശംസകൾ നേരുന്നതിന്റെ തിരക്കിലാണ് താരങ്ങളും ആരാധകരുമെല്ലാം. നാലര പതിറ്റാണ്ടായി സിനിമാ പ്രേക്ഷകരെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്ന പ്രിയതാരത്തിന് ആയുരാരോ​ഗ്യം സൗഖ്യം നേരുകയാണ് എല്ലാവരും. പതിവ് തെറ്റിക്കാതെ നടൻ മമ്മൂട്ടിയും രാവിലെ തന്നെ മോഹൻലാലിന് പിറന്നാൾ ആശംസകൾ നേർന്നു.

66 വയസിലും യുവാക്കളുടെ എനർജിയോടെയാണ് മോഹൻലാലിനെ കാണാനാവുക. വില്ലന്‍ കഥാപാത്രത്തില്‍ തുടങ്ങി നായകന്റെ സിംഹാസനത്തിലേറി ഒടുവില്‍ അഭിനയത്തിന്റെ കുലപതിയായി മാറിയ മോഹൻലാലിന്റെ യാത്ര ഏതൊരു സിനിമാ പ്രേമിയെയും അതിശയിപ്പിക്കുന്നതാണ്.

മോഹൻലാലിന്, തങ്ങളുടെ പ്രിയപ്പെട്ട ലാലേട്ടന് ആശംസകൾ നേരുകയാണ് മലയാള സിനിമാ ലോകം. 'എന്റെ ആരാധനാപാത്രം, എന്റെ പ്രചോദനം, എന്റെ നായകൻ മോഹൻലാലിന് ജന്മദിനാശംസകൾ'. - എന്നാണ് സംവിധായകൻ തരുൺ മൂർത്തി കുറിച്ചിരിക്കുന്നത്.

മോഹൻലാലിന് ഉമ്മ കൊടുക്കുന്ന ഫോട്ടോയ്ക്കൊപ്പമാണ് തരുൺ ആശംസ പങ്കുവച്ചിരിക്കുന്നത്. മോഹൻലാലിന് ഒരു വലിയ തിരിച്ചു വരവ് കൊടുത്ത ചിത്രം കൂടിയായിരുന്നു തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും. അതിമനോഹരം ആണ് തുടരുമിന് ശേഷം മോഹൻലാലും തരുണും ഒന്നിക്കുന്ന ചിത്രം.

Mohanlal
Prithvirajസ്ക്രീൻഷോട്ട്

ചിത്രത്തിന്റെ ചിത്രീകരണം പുരോ​ഗമിച്ചു കൊണ്ടിരിക്കുകയാണിപ്പോൾ. 'പിറന്നാൾ ആശംസകൾ....പ്രിയപ്പെട്ട ലാൽ ഒന്നിച്ചുള്ള പ്രയാണം നമ്മൾ ഇന്നും തുടരുകയാണല്ലോ'- എന്നാണ് നടൻ മുകേഷ് കുറിച്ചിരിക്കുന്നത്.

Mohanlal, Tharun Moorthy, Jeethu Joseph
'ലാലേട്ടാ...ഹാപ്പി ബർത്ത് ഡേ'; ആരാധകർക്കൊപ്പം 'ദൃശ്യം 3' കാണാൻ കവിത തിയറ്ററിലെത്തി ജോർജുകുട്ടി

പിറന്നാൾ ആശംസകൾ നേർന്ന് മോഹൻലാലിനൊപ്പമുള്ള ചിത്രം രമേഷ് പിഷാരടിയും പങ്കുവച്ചിട്ടുണ്ട്. 'ഈ സ്നേഹദൃശ്യത്തിലൂടെ എനിക്ക് ഏറേ പ്രിയപ്പെട്ട ലാലേട്ടന് ജന്മദിനാശംസകൾ നേരുന്നു..ഒപ്പം, എല്ലാ ആയുരാരോഗ്യസൗഖ്യങ്ങളും നേരുന്നു

Mohanlal, Tharun Moorthy, Jeethu Joseph
പതിവ് തെറ്റിച്ചില്ല; രാവിലെ തന്നെ പ്രിയപ്പെട്ട ലാലിന് പിറന്നാൾ ആശംസകൾ നേർന്ന് ഇച്ചാക്ക

വിസ്മയങ്ങൾ തുടരട്ടെ... നിങ്ങളെ സ്നേഹിക്കുന്നു'- മനോജ് കെ ജയൻ കുറിച്ചു. നടി മഞ്ജു വാര്യർ, സംവിധായകൻ ജീത്തു ജോസഫ്, ആന്റണി പെരുമ്പാവൂർ, പൃഥ്വിരാജ് തുടങ്ങി മലയാള സിനിമയിലെ നിരവധി പേരാണ് മോഹൻലാലിന് ആശംസകൾ അറിയിക്കുന്നത്.

Summary

Cinema News: Malayalam Actors sends birthday wishes to Mohanlal.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Jeethu Joseph, Mohanlal
Jeethu Joseph, Mohiniyattam
Nivin, Mohanlal, VD Satheesan, Mammootty
Basil Joseph
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com