

കൊച്ചി: ആരാധകർക്കൊപ്പം ദൃശ്യം 3 കാണാനെത്തി മോഹൻലാൽ. കൊച്ചി കവിത തിയറ്ററിലാണ് മോഹൻലാൽ എത്തിയത്. ഭാര്യ സുചിത്രയും മോഹൻലാലിനൊപ്പം സിനിമ കാണാൻ തിയറ്ററിലെത്തി. മഞ്ഞ നിറത്തിലെ ഷർട്ട് ധരിച്ചാണ് മോഹൻലാൽ എത്തിയത്. വൻ ആരവങ്ങളോടെയാണ് മോഹൻലാലിനെ ആരാധകർ വരവേറ്റത്.
66-ാം പിറന്നാൾ ആഘോഷിക്കുന്ന ലാലേട്ടന് ആരാധകർ ആശംസകളും നേർന്നു. ഹാപ്പി ബർത്ത് ഡേ ലാലേട്ട എന്ന പോസ്റ്ററുകളുമായാണ് പലരും തിയറ്ററുകളിലെത്തിയത്. ദൃശ്യം 3 പ്രൊമോഷൻ ചടങ്ങിനിടെ തിയറ്ററിൽ സിനിമ കാണാനെത്തുമെന്ന് മോഹൻലാൽ അറിയിച്ചിരുന്നു.
ആരാധകർ ഏറെ ആവേശത്തോടെയാണ് ദൃശ്യം 3 കാണാനെത്തിയിരിക്കുന്നത്. ജോർജുകുട്ടിയുടെ മൂന്നാം വരവ് എങ്ങനെയായിരിക്കുമെന്ന ആകാംക്ഷയിലാണ് ഓരോരുത്തരും. മോഹൻലാലിനൊപ്പം മീന, എസ്തർ അനിൽ, അൻസിബ, സിദ്ദിഖ്, ആശ ശരത് എന്നിവർ ദൃശ്യം 3 യിലും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. 2013 ലാണ് ദൃശ്യത്തിന്റെ ആദ്യ ഭാഗം പുറത്തിറങ്ങിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates