Drishyam, Antony Perumbavoor ഫെയ്സ്ബുക്ക്
Entertainment

"ദൃശ്യം 4' തീർച്ചയായും വരും, ഇതെന്റെ മനസിൽ നിന്ന് പറയുന്നതാണ്'; വെളിപ്പെടുത്തി ആന്റണി പെരുമ്പാവൂർ

ലാൽ സാർ ഇതെന്റെ മനസിൽ നിന്ന് ഞാൻ പറയുന്നതാണ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

മലയാള സിനിമയിലെ ഹിറ്റ് ഫ്രാഞ്ചൈസിയാണ് 'ദൃശ്യം'. ഇപ്പോഴിതാ ചിത്രത്തിന്റെ നാലാം ഭാ​ഗത്തെക്കുറിച്ച് നിർമാതാവ് ആന്റണി പെരുമ്പാവൂർ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. 'ദൃശ്യം' പരമ്പരയ്ക്ക് അടുത്തൊരു ഭാഗം കൂടി ഉറപ്പായും ഉണ്ടാകുമെന്നും, ഇത് തന്റെ ഉറപ്പാണെന്നും ആന്റണി പെരുമ്പാവൂർ പറഞ്ഞു.

'ദൃശ്യം 3' റിലീസ് ചെയ്ത് ഏതാനും മാസങ്ങൾക്ക് ശേഷമാണ് നാലാം ഭാ​ഗത്തെക്കുറിച്ച് ആന്റണി പെരുമ്പാവൂർ പങ്കുവച്ചത്. മഴവിൽ മനോരമ അവാർഡ്സ് വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോഹൻലാലിനെയും ജീത്തു ജോസഫിനെയും സാക്ഷിയാക്കിയാണ് ആന്റണി പെരുമ്പാവൂർ ഇക്കാര്യം പറഞ്ഞത്.

"ദൃശ്യം നാലാം ഭാ​ഗവും തീർച്ചയായിട്ടും വരുമെന്ന് ഞാൻ പറയുന്നു. ജീത്തു പറഞ്ഞിട്ടില്ല. ലാൽ സാർ ഇതെന്റെ മനസിൽ നിന്ന് ഞാൻ പറയുന്നതാണ്. തീർച്ചയായിട്ടും ആ സിനിമ ഉണ്ടാകും. ഉണ്ടാകണം. ഇത് ഞാൻ എന്റെ മനസിൽ നിന്ന് പറയുന്നതാണ്. നന്ദി നമസ്കാരം".- ആന്റണി പെരുമ്പാവൂർ പറഞ്ഞു.

അതേസമയം, 'ദൃശ്യം 3' സമ്മിശ്ര പ്രതികരണമാണ് തിയറ്ററുകളിൽ നിന്ന് നേടിയത്. റിലീസ് ചെയ്ത് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ ചിത്രം 100 കോടി ക്ലബ്ബിലും ഇടം നേടിയിരുന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിൽ മീന, അൻസിബ ഹസൻ, എസ്തർ അനിൽ, സിദ്ദിഖ്, ആശ ശരത് എന്നിവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു.

Antony Perumbavoor reveals Drishyam 4.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വാഗ്ദാനങ്ങൾ പാലിച്ചില്ല; കേന്ദ്ര സർക്കാരിനെതിരെ വീണ്ടും സമരത്തിനൊരുങ്ങി കോക്രോച്ച് ജനതാ പാർട്ടി

ഇന്ത്യ 5ന് 300; ദേവ്ദത്ത് പടിക്കല്‍ 117, ശുഭ്മാന്‍ ഗില്‍ 50; ഒന്നാം ദിനം വരുതിയില്‍

ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്; ഈയാഴ്ച ബാങ്കുകള്‍ മൂന്ന് ദിവസം മാത്രം

കറുകറെ കടിക്കാം കടുകടക്ക, വീട്ടിൽ തയ്യാറാക്കാം

ഓണം: ഗതാഗതക്കുരുക്ക് രൂക്ഷം; താമരശേരി ചുരത്തില്‍ വെള്ളിയാഴ്ച വരെ ട്രാഫിക് നിയന്ത്രണം