'അമ്മയുടെ മോന്റെ ഭാര്യയായിട്ട് അഭിനയിച്ചോട്ടെ ?'; മോഹൻലാലിന്റെ അമ്മ പറഞ്ഞ വാക്കുകളെക്കുറിച്ച് സുചിത്ര

ചേട്ടന്റെ അമ്മയുമായി ഞാനിങ്ങനെ ചുമ്മാ എന്തെങ്കിലുമൊക്കെ സംസാരിക്കും.
Suchitra Mohanlal with family
Suchitra Mohanlal with familyവിഡിയോ സ്ക്രീൻഷോട്ട്
Edited By:
Updated on: 
1 min read

നടൻ മോഹൻലാലിനെപ്പോലെ തന്നെ അദ്ദേഹത്തിന്റെ അമ്മ ശാന്തകുമാരി അമ്മയെയും മലയാളികൾക്ക് സുപരിചിതയാണ്. അമ്മയുമായുള്ള അടുപ്പത്തെക്കുറിച്ചൊക്കെ മോഹൻലാൽ പലപ്പോഴും വാചാലനാകാറുണ്ട്. ഇപ്പോഴിതാ ശാന്തകുമാരി അമ്മയെക്കുറിച്ച് മോഹൻലാലിന്റെ ഭാര്യ സുചിത്ര പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. കാൻ ചാനൽ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സുചിത്ര.

"ചേട്ടന്റെ അമ്മയുമായി ഞാനിങ്ങനെ ചുമ്മാ എന്തെങ്കിലുമൊക്കെ സംസാരിക്കും. അങ്ങനെ ഒരു ദിവസം ഞാനിങ്ങനെ ചുമ്മാ ചോദിച്ചു, 'അമ്മാ ഞാനൊരു സിനിമയിൽ അഭിനയിക്കട്ടെ' എന്ന്. വേണ്ട എന്ന് പറഞ്ഞു. എന്ത് ചെയ്താലും പറ്റില്ല എന്ന് പറയും.

'അമ്മയുടെ മോന്റെ ഭാര്യയായിട്ട് അഭിനയിച്ചോട്ടെ' എന്ന് ഞാൻ ചോദിക്കും. അപ്പോഴും പറയും പറ്റില്ല. മായ (വിസ്മയ) അഭിനയിക്കുന്ന കാര്യം ചോദിച്ചപ്പോൾ, അത് സാരമില്ല എന്ന് പറഞ്ഞു. ആദ്യം അമ്മ നോ പറഞ്ഞെങ്കിലും ഞാൻ പറഞ്ഞു, അമ്മ ഇപ്പോഴത്തെ പിള്ളേരൊക്കെ അഭിനയിക്കുന്നുണ്ടെന്ന്. അപ്പോൾ അമ്മ പറഞ്ഞു, മായ കുഴപ്പമില്ല.

എന്നിട്ട് അമ്മയ്ക്ക് പറ്റുന്ന രീതിയിൽ അമ്മ മായയ്ക്ക് കാണിച്ചു കൊടുക്കും, ഫൈറ്റ് ചെയ്യുമ്പോൾ എക്സ്പ്രഷൻ എങ്ങനെ വേണമെന്നൊക്കെ. അങ്ങനെ അവർ തമ്മിലും നല്ല കണക്ഷനായിരുന്നു. അമ്മ നന്നായി പ്രോത്സാഹിപ്പിക്കുമായിരുന്നു. ഭയങ്കര പോസിറ്റീവ് വൈബുള്ള ആളായിരുന്നു അമ്മ".- സുചിത്ര മോഹൻലാൽ പറഞ്ഞു.

അതോടൊപ്പം സിനിമയിൽ അഭിനയിക്കണമെന്ന് തനിക്ക് ആ​ഗ്രഹമേ തോന്നിയിട്ടില്ലെന്നും സുചിത്ര കൂട്ടിച്ചേർത്തു. 'തുടക്ക'ത്തിൽ അഭിനയിക്കുന്ന കാര്യം ജൂഡ് പറഞ്ഞിരുന്നു, ഞാൻ പറഞ്ഞു വേണ്ട. ഞാൻ വേണമെങ്കിൽ കാമറയ്ക്ക് പിന്നിൽ നിന്ന് അഭിനയിക്കാം, മുന്നിൽ നിന്ന് പറ്റില്ലെന്ന് പറഞ്ഞു.- സുചിത്ര വ്യക്തമാക്കി.

Suchitra Mohanlal with family
'പടക്കളം സന്ദീപ് ഈസ് ബാക്ക്'; 'മിന്നൽ മുരളി' കാമിയോ ഉണ്ടാകുമോ ? 'കോസ്മിക് സാംസൺ' ടീസർ
Suchitra Mohanlal with family
'എന്നെ ഒറ്റയ്ക്ക് വിട്ടാൽ മതി, വേറെയൊന്നും ചെയ്യണ്ട; സ്റ്റേജിൽ കയറുമ്പോൾ പേടി തോന്നാറില്ല'- വിഡിയോ
Suchitra Mohanlal with family
പത്ത് വർഷത്തെ പ്രണയം; നടി മാൻവി സുരേന്ദ്രൻ വിവാഹിതയായി
Summary

Suchitra Mohanlal talks about Mohanlal's mother.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com