ആന്റണി വർ​ഗീസ്, അച്ഛൻ വർ​ഗീസ്/ ഫേയ്സ്ബുക്ക് 
Entertainment

'ഓട്ടോസ്റ്റാൻഡിൽ ചെല്ലുമ്പോൾ ആളാകണം'; അപ്പന്റെ ആ​ഗ്രഹം സാധിച്ചുകൊടുത്ത് ആന്റണി വർ​ഗീസ്

ഓട്ടോ സ്റ്റാൻഡിൽ ചെല്ലുമ്പോൾ ആളാകണമെന്നാണ് അപ്പന്റെ ആ​ഗ്രഹം. അതിനായി കുറച്ച് അഭിനയിക്കാനും അദ്ദേഹം റെഡിയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ങ്കമാലി ഡയറീസിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ നടനാണ് ആന്റണി വർ​ഗീസ്. സാധാരണ കുടുംബത്തിൽ നിന്നാണ് ആന്റണി സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് എത്തുന്നത്. 2019 ലെ തൊഴിലാളി ദിനത്തിൽ ഓട്ടോ ഡ്രൈവറായ അച്ഛൻ വർ​ഗീസിനെക്കുറിച്ചുള്ള താരത്തിന്റെ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഈ വർഷ മെയ് ഒന്നിന് പെപ്പെ അപ്പനെക്കുറിച്ച് മറ്റൊരു പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ്. ഇത്തവണ അച്ഛന്റെ ഒരു ആ​ഗ്രഹമാണ്  താരം സാധിച്ചു കൊടുത്തത്. 

ഓട്ടോ സ്റ്റാൻഡിൽ ചെല്ലുമ്പോൾ ആളാകണമെന്നാണ് അപ്പന്റെ ആ​ഗ്രഹം. അതിനായി കുറച്ച് അഭിനയിക്കാനും അദ്ദേഹം റെഡിയായിരുന്നു. 'അപ്പന്‍ കുറെ നേരമായിട്ടു റൂമില്‍ ചുറ്റിത്തിരിയുന്ന കണ്ടിട്ട് ഞാന്‍ ചോദിച്ചു എന്ത് പറ്റിന്ന്... ഉടനെ പറയാ 2 വര്‍ഷം മുന്‍പ് എന്നെ വച്ചു തൊഴിലാളി ദിനത്തിന്റെ അന്ന് നീ ഫോട്ടോ ഇട്ടില്ലേ, ഇന്ന് തൊഴിലാളി ദിനമാണ് വേണമെങ്കില്‍ എന്റെ ഫോട്ടോ ഇട്ടോട്ടോ എനിക്ക് ബുദ്ധിമുട്ട് ഒന്നും ഇല്ലന്ന്... സംഭവം വേറൊന്നും അല്ല ഓട്ടോ സ്റ്റാന്‍ഡില്‍ ചെല്ലുമ്പോള്‍ അവിടത്തെ ചേട്ടന്മാരുടെ മുന്നിലും ഓട്ടോയില്‍ കയറുന്നവരുടെ മുന്നിലും അപ്പനൊന്ന് ആളാകണം ... അപ്പന്റെ ആഗ്രഹം അല്ലെ സാധിച്ചു കൊടുക്കാം എന്നുകരുതി... കണ്ടാല്‍ അപ്പന്‍ അറിയാതെ ഞാന്‍ എടുത്ത ഫോട്ടോ ആണെന്ന് തോന്നുമെങ്കിലും ഫുള്‍ അഭിനയം ആണ്.'- ആന്റണി പറഞ്ഞു. 

കോവിഡ് നിയന്ത്രണങ്ങള്‍ മൂലം വീട്ടില്‍ ഓട്ടോ പോര്‍ച്ചില്‍ നിര്‍ത്തി പത്രവായനയില്‍ മുഴുകിയിരിക്കുന്ന അച്ഛചന്റെ ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. രസകരമായ കമന്റുകളാണ് പോസ്റ്റിന് അടിയിൽ നിറയുന്നത്. ഉച്ചക്ക് ഓട്ടം കഴിഞ്ഞു ചോറുണ്ണാന്‍ വന്ന അച്ഛനെ പിടിച്ചു നിർത്തിയെടുത്ത ചിത്രത്തിനൊപ്പമുള്ള താരത്തിന്റെ പോസ്റ്റ് വാർത്തകളിൽ നിറഞ്ഞിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

രജിസ്റ്റര്‍ ചെയ്യാത്ത വില്‍പ്പത്രത്തിന് സാധുതയുണ്ടോ? അറിയാം വിശദമായി

റിസർച്ച് ഓഫീസർ മുതൽ ഡ്രൈവർ വരെ; ആയുഷ് മന്ത്രാലയത്തിൽ അവസരം

ഇറാനില്‍ ഇന്ത്യന്‍ നാവികർ കൊല്ലപ്പെട്ട് ദിവസങ്ങൾക്കുള്ളിൽ മോദി- ട്രംപ് കൂടിക്കാഴ്ച; ആഗോള സുരക്ഷ ചര്‍ച്ചയ്ക്ക്

വീണ്ടും കുതിച്ച് ഓഹരി വിപണി, സെന്‍സെക്‌സ് 500 പോയിന്റ് മുന്നേറി; എണ്ണവില കുറഞ്ഞു

SCROLL FOR NEXT