അനു സിത്താര instagram
Entertainment

'കണ്ടിട്ട് പാർവതി ‌‌ജയറാമിനെപ്പോലെയുണ്ടല്ലോ'! അനു സിത്താരയുടെ പഴയകാല ചിത്രത്തിന് കമന്റുമായി ആരാധകർ

സെറ്റ് സാരിയിൽ നാടൻ ലുക്കിലാണ് അനുവിനെ ചിത്രങ്ങളിൽ കാണാനാവുക.

Author : സമകാലിക മലയാളം ഡെസ്ക്

മലയാളികളുടെ പ്രിയപ്പെട്ട നടിമാരിലൊരാളാണ് അനു സിത്താര. തന്റെ ടീനേജ് കാലത്തെ ഒരു ഫോട്ടോ പങ്കുവച്ചിരിക്കുകയാണ് നടിയിപ്പോൾ. 19 വയസിലെടുത്ത ഫോട്ടോയാണെന്നും അനു കുറിച്ചിട്ടുണ്ട്. സെറ്റ് സാരിയിൽ നാടൻ ലുക്കിലാണ് അനുവിനെ ചിത്രങ്ങളിൽ കാണാനാവുക. എന്നാൽ താരത്തിന്റെ ചിത്രത്തിന് നിരവധി പേരാണ് കമന്റുമായെത്തിയിരിക്കുന്നത്.

കണ്ടിട്ട് പാർവതി ജയറാമിനെ പോലെയുണ്ടെന്നാണ് ഭൂരിഭാ​ഗം പേരും കമന്റ് ചെയ്തിരിക്കുന്നത്. പൊതുവേ തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളെല്ലാം ഇൻസ്റ്റ​ഗ്രാം പേജിലൂടെ പങ്കുവയ്ക്കാറുണ്ട് അനു സിത്താര. രാമന്റെ ഏദൻതോട്ടം എന്ന ചിത്രമാണ് അനു സിത്താരയുടെ ശ്രദ്ധേയമായ ചിത്രങ്ങളിലൊന്ന്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

റിയാലിറ്റി ഷോകളിൽ ജഡ്ജായും അനു സിത്താര എത്തിയിരുന്നു. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ വാതിൽ ആണ് താരത്തിന്റേതായി ഒടുവിൽ പ്രേക്ഷകരിലേക്കെത്തി ചിത്രം. മോഡലിങ് രം​ഗത്തും നൃത്ത രം​ഗത്തും വളരെ സജീവമാണ് അനുവിപ്പോൾ. താരത്തിന്റെ നൃത്ത വീഡിയോകൾക്കും ആരാധകരേറെയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'ദൈവവും സാത്തനും തമ്മിലുള്ള ചൂതു കളിയാണ് നമ്മുടെയൊക്കെ ജീവിതം'; 24 മണിക്കൂറിൽ 5 മില്യൺ കാഴ്ചക്കാരുമായി 'ഐ ആം ഗെയിം' ട്രെയ്‌ലർ

'അധിക്ഷേപം ഒന്നിനും പരിഹാരമല്ല'; യുവാക്കള്‍ക്ക് മാപ്പ് നല്‍കി പ്രധാനമന്ത്രി

'പട്ടി കടിക്കുന്നത് നോക്കുകയല്ല പഞ്ചായത്തിന്റെ പണി'; 19 വര്‍ഷത്തെ നിയമപോരാട്ടം; 70കാരന് പലിശ സഹിതം 30,000 നഷ്ടപരിഹാരം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത