Anugraha S Nambiar ഇൻസ്റ്റ​ഗ്രാം
Entertainment

'ഒരു സ്ത്രീയ്ക്ക് എങ്ങനെ ഇങ്ങനെയൊക്കെ പറയാനാകും, ഷൂട്ടുമില്ല, പ്രതിഫലവുമില്ല'; ദുരനുഭവം പറഞ്ഞ് യുവനടി

താൻ മാനസികമായി തകർന്നു. ആത്മഹത്യയുടെ വക്കിലെത്തി.

Author : സമകാലിക മലയാളം ഡെസ്ക്

സിനിമാ മേഖലയിൽ നിന്ന് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവച്ച് നടി അനുഗ്രഹ എസ് നമ്പ്യാർ. ജിയോ ഹോട്ട്സ്റ്റാറിൽ പുറത്തിറങ്ങിയ തമിഴ് വെബ് സീരീസ് 'റിസോർട്ടി'ലെ നായകനും എഴുത്തുകാരനുമായ വിജയ് കുമാറിനും ഭാര്യ നക്ഷത്രാമൂർത്തിക്കും നിർമാണക്കമ്പനിയായ ഗ്ലോബൽ വില്ലേജേഴ്‌സിനുമെതിരെയാണ് മലയാളി കൂടിയായ നടി അനു​ഗ്രഹ രം​ഗത്തെത്തിയിരിക്കുന്നത്.

ഒരു വർഷത്തെ കരാറിൽ ഒപ്പിട്ട ശേഷം ചിത്രീകരണം നടത്താതെ തന്റെ മറ്റ് അവസരങ്ങൾ തടഞ്ഞുവെന്ന് നടി ആരോപിച്ചു. കരാർ പ്രകാരം പ്രതിഫലം നൽകിയില്ലെന്നും നടി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിഡിയോയിൽ വെളിപ്പെടുത്തി. നിർമാണക്കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായ മോശം പെരുമാറ്റത്തെത്തുടർന്ന് താൻ മാനസികമായി തകർന്നു. ആത്മഹത്യയുടെ വക്കിലെത്തി.

സാമ്പത്തികമായും ശാരീരികമായും വലിയ പ്രതിസന്ധികൾ നേരിട്ടു. തന്നെ അവഹേളിക്കുന്ന രീതിയിൽ വിജയ് കുമാറും ഭാര്യയും സംസാരിച്ചുവെന്നും നടി ആരോപിച്ചു. ഒരു വർഷത്തേക്ക് അഭിനയിക്കാൻ കരാർ ഒപ്പിട്ടു. നാലുമാസമായി തന്നെ ഷൂട്ടിങ്ങിന് വിളിക്കുന്നില്ല. ഏഴ് മാസമായി തുടരുന്ന പ്രശ്‌നങ്ങൾ കഴിഞ്ഞ ഒന്നു രണ്ടു മാസത്തിനിടെ കൂടുതൽ വഷളായി.

മറ്റ് ചിത്രങ്ങളിൽ അഭിനയിക്കാൻ അനുമതി ചോദിച്ചാൽ കരാർ ചൂണ്ടിക്കാട്ടി തടയും. പക്ഷേ, സീരീസിന്റെ ഷൂട്ടുമുണ്ടാവില്ല. ജിയോ ഹോട്ട്സ്റ്റാറിന്റെ തന്നെ മറ്റൊരു പ്രൊജക്ട് തനിക്ക് അങ്ങനെ നഷ്ടമായി. നിർമാണക്കമ്പനി പ്രതിഫലവും നൽകിയില്ലെന്നും നടി ആരോപിച്ചു.

തനിക്ക് അസുഖം ബാധിച്ച് ആശുപത്രിയിൽ ആയിരുന്നപ്പോൾ, അക്കാര്യം അറിയിച്ച സുഹൃത്തിനോട് 'അവളെ വിവാഹം കഴിച്ച് കൂടെ താമസിപ്പിക്കൂ, അല്ലെങ്കിൽ വന്ന് വേഷം ചെയ്യാൻ പറയൂ', എന്ന് വിജയ് കുമാറിന്റെ ഭാര്യ പറഞ്ഞുവെന്ന് നടി ആരോപിച്ചു.

നേരിട്ട മാനസിക പീഡനങ്ങൾ മൂലം തനിക്ക് അപസ്മാരമുണ്ടായി. ആശുപത്രിയിൽ ചികിത്സ തേടേണ്ടി വന്നു. സംഭവങ്ങൾ തന്നെ ശാരീരികമായും മാനസികമായും സാമ്പത്തികമായും തളർത്തിയെന്നും നടി വിഡിയോയിൽ വെളിപ്പെടുത്തി. 'എന്റെ പരിധി കഴിഞ്ഞു, എനിക്ക് ഇനി മിണ്ടാതിരിക്കാൻ കഴിയില്ല.

അവരുടെ പ്രവൃത്തികൾക്കും വാക്കുകൾക്കും അവർ തന്നെയാണ് ഉത്തരവാദികൾ, അതിന്റെ അനന്തരഫലങ്ങളെക്കുറിച്ച് ഞാൻ ഒന്നും ചിന്തിക്കുന്നില്ല. ഇതുപോലെയുള്ള ചില ആളുകൾ സിനിമാ വ്യവസായത്തെ തന്നെ നശിപ്പിക്കുമെന്ന് ആളുകൾ അറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു'.- എന്നും അനു​ഗ്രഹ ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു.

Cinema News: Actress Anugraha S Nambiar allegations against vijay kumar.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബിജെപിയിലേക്ക് കൂറുമാറിയ ഏഴ് എംപിമാരെ അയോഗ്യരാക്കണം; രാജ്യസഭ ചെയര്‍മാന് എഎപിയുടെ കത്ത്

എയിംസിൽ ജോലി നേടാം, 74 ഒഴിവുകൾ, 67,700 രൂപ ശമ്പളം; അഭിമുഖം ഏപ്രിൽ 29ന്

'ആസാദ് ഗ്രൂപ്പില്‍' ഭാഗമാകാന്‍ കൂറുമാറിയ എഎപി എംപിമാര്‍ സമീപിച്ചിരുന്നു; വെളിപ്പെടുത്തലുമായി ബല്‍ബീര്‍ സിങ് സീചെവാള്‍

'ചാർലി ‌കണ്ടപ്പോൾ മുതൽ ദുൽഖറിനെ ഇഷ്ടം; എപ്പോഴെങ്കിലും നേരിൽ കാണണമെന്ന ആ​ഗ്രഹത്തോടെയാണ് സിനിമയിലെത്തിയത്'

കാത്തിരുന്ന്... കാത്തിരുന്ന്.... ഋതുരാജ് ഫോമിലെത്തി! ക്യാപ്റ്റന്റെ ചിറകിലേറി ചെന്നൈ 158ലും

SCROLL FOR NEXT