മെയ്യഴകൻ ഫെയ്സ്ബുക്ക്
Entertainment

‌‌'മെയ്യഴകൻ കണ്ട് ഒരുപാട് കരഞ്ഞു'; പ്രശംസയുമായി അനുപം ഖേർ

ലളിതവും മനോഹരവുമായ മികച്ചൊരു ചിത്രമാണ് മെയ്യഴകൻ.

Author : സമകാലിക മലയാളം ഡെസ്ക്

കാർത്തി, അരവിന്ദ് സാമി എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു മെയ്യഴകൻ. പ്രേംകുമാർ ആണ് ചിത്രം സംവിധാനം ചെയ്തത്. തിയറ്ററിൽ ചിത്രം വേണ്ടത്ര ശ്രദ്ധ നേടിയില്ലെങ്കിലും ഒടിടിയിൽ പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തു. ഇപ്പോഴിതാ ചിത്രത്തെ അഭിനേതാക്കളെയും പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടൻ അനുപം ഖേർ. ലളിതവും മനോഹരവുമായ മികച്ചൊരു ചിത്രമാണ് മെയ്യഴകൻ.

ചിത്രം കണ്ട് താൻ ഒരുപാട് കരഞ്ഞെന്നും അനുപം ഖേർ എക്സിൽ കുറിച്ചു. 'മെയ്യഴകൻ കണ്ടു. എന്തൊരു മികച്ച ചിത്രം!! ലളിതവും മനോഹരവുമായ ചിത്രം, ഒരുപാട് കരഞ്ഞു. എൻ്റെ സുഹൃത്തുക്കളായ അരവിന്ദ് സാമിയും കാർത്തിയും ചിത്രത്തിൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. സിനിമയുടെ ഓരോ ഡിപ്പാർട്ട്‌മെൻ്റും ഗംഭീരം! മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ പ്രത്യേകിച്ച് സിനിമയുടെ സംവിധായകൻ പ്രേംകുമാറിന്', - അനുപം ഖേർ കുറിച്ചു.

സെപ്റ്റംബർ 27 നായിരുന്നു മെയ്യഴകൻ തിയറ്ററുകളിലെത്തിയത്. നടൻ സൂര്യയും ജ്യോതികയും ചേർന്നാണ് ചിത്രം നിർമിച്ചത്. ശ്രീദിവ്യ, രാജ് കിരൺ, ദേവദർശിനി, ശ്രീരഞ്ജിനി, ജയപ്രകാശ്, ഇളവരസു, കരുണാകരൻ, ശരൺ ശക്തി, രാജ്കുമാർ, ജയപ്രകാശ്, സരൺ എന്നവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

'554 വോട്ടിന് മുകളില്‍ ഭൂരിപക്ഷം'; കുന്നത്തുനാട്ടില്‍ വിജയം ഉറപ്പെന്ന് പി വി ശ്രീനിജിന്‍

ഭാര്യയെ കൊലപ്പെടുത്തി മുങ്ങി; 25 വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് പിടിയില്‍

പ്രതികയ്ക്ക് ഇടമില്ല, യസ്തിക തിരിച്ചെത്തി; വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

പെന്‍ഷന്‍ അപേക്ഷക്കായി എത്തി, നഗരസഭ ജീവനക്കാരിയെ കടിച്ച് പരിക്കേല്‍പ്പിച്ച് സ്ത്രീ

SCROLL FOR NEXT