Anupama Parameswaran ഇൻസ്റ്റ​ഗ്രാം
Entertainment

'ശരിക്കും എല്ലാ പുരുഷൻമാരും എന്നാണോ? ആളുകളെ വെറുതേ തെറ്റിദ്ധരിപ്പിക്കരുത്'; കമന്റിന് മറുപടിയുമായി അനുപമ

സിനിമയുടെ റിലീസിന് പിന്നാലെ ഒരു ട്വിറ്റർ അക്കൗണ്ടിൽ സിനിമയ്ക്ക് നേരെ വന്ന റിവ്യൂ ശ്രദ്ധ നേടിയിരുന്നു.

സമകാലിക മലയാളം ഡെസ്ക്

മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യയിലും തിളങ്ങി നിൽക്കുന്ന നടിമാരിലൊരാളാണ് അനുപമ പരമേശ്വരൻ. പർദ്ദയാണ് അനുപമയുടേതായി ഒടുവിൽ റിലീസിനെത്തിയത്. പ്രമേയം കൊണ്ടും മേക്കിങ് കൊണ്ടും ചിത്രം പ്രേക്ഷകർക്കിടയിൽ ചർച്ചയായി കഴിഞ്ഞു. പ്രവീൺ കന്ദ്രേ​ഗുല സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നടി ദർശന രാജേന്ദ്രനും പ്രധാന വേഷത്തിലെത്തിയിരുന്നു.

സിനിമയുടെ റിലീസിന് പിന്നാലെ ഒരു ട്വിറ്റർ അക്കൗണ്ടിൽ സിനിമയ്ക്ക് നേരെ വന്ന റിവ്യൂ ശ്രദ്ധ നേടിയിരുന്നു. സ്ത്രീകൾ നേരിടുന്ന എല്ലാ പ്രശ്നത്തിനും കാരണം പുരുഷന്മാരാണെന്ന സന്ദേശമാണെന്ന തരത്തിലാണ് പർദ്ദ സിനിമ പറഞ്ഞു വെക്കുന്നത് എന്നാണ് പോസ്റ്റ്.

ഇതിന് കടുത്ത ഭാഷയിൽ മറുപടി നൽകിയിരിക്കുകയാണ് അനുപമ പരമേശ്വരൻ. പേജിന് റീച്ച് കൂട്ടാനായി തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് അനുപമ പറഞ്ഞു. എല്ലാ പുരുഷന്മാരോ? ശരിക്കും എല്ലാ പുരുഷൻമാരും എന്നാണോ? പേജിന്റെ റീച്ച് കൂട്ടുന്നതിനായി ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള വാർത്തകൾ പ്രചരിപ്പിക്കുന്നത് ശരിയല്ല', അനുപമ പറഞ്ഞു.

അതേസമയം, സാമൂഹിക വിലക്കുകളെ ചോദ്യം ചെയ്യുന്ന പ്രമേയവുമായെത്തുന്ന ചിത്രം തെലുങ്കിലും മലയാളത്തിലും ആയി ഇന്ന് റിലീസ് ചെയ്തു. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. മുഖം 'പര്‍ദ്ദ' കൊണ്ട് മറയ്ക്കുന്ന ഒരു പാരമ്പര്യമുള്ള ഗ്രാമത്തില്‍ ജീവിക്കുന്ന സുബ്ബലക്ഷ്മി എന്ന പെണ്‍കുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്. സുബ്ബലക്ഷ്മി എന്ന കഥാപാത്രമായാണ് അനുപമ ചിത്രത്തിലെത്തുന്നത്.

Cinema News: Actress Anupama Parameswaran replied to a comment about the movie Paradha.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

മഞ്ഞുരുകുന്നു; സമസ്ത - ലീഗ് ഐക്യത്തിന് ആഹ്വാനവുമായി സാദിഖലി തങ്ങളും ജിഫ്രി മുത്തുക്കോയ തങ്ങളും

മമ്മൂട്ടിയോ ആസിഫ് അലിയോ?; സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും

'വെള്ളാപ്പള്ളി ശ്രീനാരായണ ഗുരുവിനെ പഠിക്കണം, എന്നാല്‍ നന്നാകും'

രണ്ടു ദിവസത്തെ സന്ദര്‍ശനം; ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്‍ ഇന്നു കേരളത്തിലെത്തും

SCROLL FOR NEXT