Nivin Pauly, Anupama Parameswaran 
Entertainment

'12 വര്‍ഷം മുമ്പേ ഈ മനുഷ്യന്‍ എന്നോടിത് പറഞ്ഞിട്ടുണ്ട്'; നിവിന്‍ പോളിയുടെ വാക്കുകള്‍ പങ്കുവച്ച് അനുപമ

അനുപമയുടെ ആദ്യ ചിത്രമായ പ്രേമത്തിലാണ് ഇരുവരും ഒരുമിച്ചെത്തിയത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

നടന്‍ നിവിന്‍ പോളിയുടെ വാക്കുകള്‍ പങ്കുവച്ച് നടി അനുപമ പരമേശ്വരന്‍. നിയന്ത്രങ്ങളെ മറി കടന്ന് സ്വന്തം സ്വപ്‌നങ്ങളിലേക്ക് ധൈര്യത്തോടെ മുന്നേറാന്‍ പറയുന്ന നിവിന്‍ പോളിയുടെ വാക്കുകളാണ് അനുപമ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചിരിക്കുന്നത്. തന്റെ പുതിയ ചിത്രം ബെത്‌ലഹേം കുടുംബ യൂണിന്റെ പ്രൊമോഷന്റെ ഭാഗമായി കോളേജിലെത്തിയപ്പോള്‍ നിവിന്‍ പോളി പറഞ്ഞ വാക്കുകളാണ് അനുപമ പങ്കുവച്ചിരിക്കുന്നത്.

''ഈ മനുഷ്യന്‍ 12 വര്‍ഷങ്ങള്‍ക്ക് മുമ്പ് എന്നോടിത് പറഞ്ഞിട്ടുണ്ട്'' എന്ന കുറിപ്പോടെയാണ് അനുപമ നിവിന്റെ വാക്കുകള്‍ പങ്കുവച്ചത്. നിവിന്റെ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നതിനിടെയായിരുന്നു അനുപമയുടെ പ്രതികരണം. മലയാളികള്‍ക്ക് ഒരിക്കലും മറക്കാനാകാത്ത ജോഡിയാണ് നിവിന്‍ പോളിയും അനുപമയും. അനുപമയുടെ ആദ്യ ചിത്രമായ പ്രേമത്തിലാണ് ഇരുവരും ഒരുമിച്ചെത്തിയത്.

പ്രേമത്തിലൂടെ അനുപമ താരമായി മാറുകയായിരുന്നു. പിന്നീട് തെലുങ്കിലും തമിഴിലുമെല്ലാം തിരക്കുള്ള നായികയായി മാറുകയായിരുന്നു അനുപമ. പ്രേമത്തിലെ മേരിയായിട്ടാണ് മലയാളികള്‍ പക്ഷെ ഇന്നും അനുപമയെ സ്‌നേഹിക്കുന്നത്. പ്രേമത്തില്‍ നിവിനും അനുപമയും അഭിനയിച്ച ആലുവ പുഴയുടെ തീരത്ത് എന്ന പാട്ട് മലയാളി ഇന്നും ഏറെ സ്‌നേഹത്തോടെ ചേര്‍ത്തുവെക്കുന്നതാണ്.

അറിഞ്ഞോ അറിയാതെയോ ഒട്ടേറെ നിയന്ത്രണങ്ങളിലൂടെ കടന്നുപോകുന്നവരാണ് പെണ്‍കുട്ടികള്‍. എന്നാല്‍, പെണ്‍കുട്ടികള്‍ക്ക് ഓടിയെത്താന്‍ പറ്റാത്ത അകലങ്ങളും എത്തിപ്പിടിക്കാന്‍ പറ്റാത്ത ഉയരങ്ങളും ചാടിക്കടക്കാന്‍ പറ്റാത്ത തടസ്സങ്ങളുമില്ലെന്നാണ് നിവിന്‍ പറഞ്ഞത്.

ജീവിതത്തില്‍ പല സാഹചര്യങ്ങള്‍ വരും. സ്വയം സംശയിക്കും. പേടി തോന്നും. പങ്കെടുത്താല്‍ കളിയാക്കുമോ, ട്രോളുമോ എന്നെല്ലാം സ്വയം സംശയിക്കും. അങ്ങനെ സംശയമുണ്ടാവുമ്പോള്‍ നിങ്ങള്‍ ഒരു തീരുമാനം എടുക്കണം, പങ്കെടുക്കുക. അത് നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാക്കുക വളരെ വലിയ മാറ്റങ്ങളാണ്. എന്റെ ജീവിതത്തില്‍നിന്ന് ഞാന്‍ പഠിച്ച കാര്യമാണ് അതെന്നും നിവിന്‍ പറഞ്ഞിരുന്നു.

Anupama Parameswaran shares the words of Nivin Pauly.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സോണിയ ഗാന്ധി തിരുത കണ്ടിട്ട് പോലും ഇല്ല, 'തിരുതത്തോമ' വിളി കാര്യമാക്കാറില്ല: കെവി തോമസ്

സതീശന് രാഷ്ട്രീയ പക്വത ഇല്ല; അവിശ്വസനീയമായ രീതിയില്‍ നുണ പറയുന്നു; വിമര്‍ശനവുമായി കെവി തോമസ്

മഹാവിഷ്ണുവിന്റെ 'കലിയുഗാവതാരം', കേരളത്തിലെ വെങ്കിടാചലപതി ക്ഷേത്രങ്ങൾ ഏതെല്ലാം?; അറിയാം പ്രധാന വഴിപാടുകൾ

'കൈവിട്ട കളി'; എഐ നിയന്ത്രണം വിട്ടു, പുതിയ മോഡലുകളുടെ പരിശീലനം നിര്‍ത്തിവെച്ചതായി ഓപ്പണ്‍ എഐ

ചുംബിച്ചാൽ ഉത്കണ്ഠ പകരുമോ? സാധ്യത തള്ളിക്കളയരുതെന്ന് ​പഠനം