Anurag Kashyap  വിഡിയോ സ്ക്രീന്‍ഷോട്ട്
Entertainment

ബോളിവുഡിന് ലോക പോലൊരു സിനിമ ചെയ്യാനാകില്ല; നടന്നാല്‍ സാധിക്കുക ആ നടിയ്ക്ക് മാത്രമെന്നും അനുരാഗ് കശ്യപ്, വിഡിയോ

ബോളിവുഡിന് ധെെര്യമില്ല

സമകാലിക മലയാളം ഡെസ്ക്

ലോക പോലൊരു സിനിമയൊരുക്കാന്‍ ബോളിവുഡിന് ഒരിക്കലും സാധിക്കില്ലെന്ന് സംവിധായകന്‍ അനുരാഗ് കശ്യപ്. ലോകയുടെ വിജയം കണ്ടതോടെ ഇനി ബോളിവുഡിലെ നിര്‍മാതാക്കളുടെ ശ്രമം ലോകയുടെ വിലകുറഞ്ഞ കോപ്പികള്‍ സൃഷ്ടിക്കാനാകുമെന്ന അനുരാഗിന്റെ പ്രസ്താവന വലിയ വാര്‍ത്തയായിരുന്നു. പിന്നാലെയാണ് താരം വീണ്ടും ലോകയെക്കുറിച്ച് സംസാരിച്ചിരിക്കുന്നത്.

ലോക പോലൊരു സിനിമയൊരുക്കാനുള്ള റിസ്‌ക് ഏറ്റെടുക്കാനുള്ള ധൈര്യം ബോളിവുഡിനില്ലെന്നാണ് അനുരാഗ് പറയുന്നത്. ലേറ്റസ്റ്റ്‌ലിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അനുരാഗ് കശ്യപിന്റെ പ്രതികരണം.

''ലോക എല്ലാ റെക്കോര്‍ഡുകളും തകര്‍ക്കുകയാണ്. അയാം ഡയ്യിങ് ടു സി ദ ഫിലിം. ബോളിവുഡിന് അത് എവിടെ സാധ്യമാകാനാണ്! അവര്‍ക്ക് അതുപോലൊരു സിനിമയുണ്ടാക്കാനുള്ള ധൈര്യമില്ല. ആ ചെലവില്‍, സ്ത്രീ കേന്ദ്രകഥാപാത്രമായി വരുന്ന സിനിമയൊരുക്കാനുള്ള ധൈര്യം അവര്‍ക്കില്ല. അവര്‍ അത്തരത്തില്‍ സിനിമ ചെയ്താല്‍ ആലിയയെ വച്ച് മാത്രമേ സാധിക്കുകയുള്ളൂ. ഗംഗുഭായിയും ജിഗ്രയുമൊക്കെ പോലെ. ആരുമത് ചെയ്യില്ല'' അനുരാഗ് പറയുന്നു.

ഞാന്‍ ലോക കണ്ടിട്ടില്ല. വിക്രമാദിത്യ മോട്ട്‌വാനി സിനിമ കാണുകയും അതേക്കുറിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. അദ്ദേഹം പറയുന്നത്, അവര്‍ അവരുടേതായൊരു ലോകം വിശ്വസനീയമായി സൃഷ്ടിച്ചിട്ടുണ്ടെന്നാണ്. അതിന് മൈത്തോളജിയും അറിഞ്ഞിരിക്കണം. അവിടെയുള്ളവര്‍ ചിന്തിക്കുന്നതും സംസാരിക്കുന്നതും സ്വന്തം ഭാഷയിലാണ്. ഇവിടെയുള്ളവര്‍ ചിന്തിക്കുന്നത് ഇംഗ്ലീഷിലാണ്. സ്വന്തം ഭാഷ അറിയില്ല. എന്നിട്ട് ട്രാന്‍സ്ലേറ്റ് ചെയ്യുകയാണ്. അത് വലിയൊരു പ്രശ്‌നമാണ്. ആദ്യം സ്വയം ബോധ്യമുണ്ടാകണം എന്നും അനുരാഗ് പറയുന്നു.

''വാര്‍ 2 പണം നേടുമെന്നും സൈയ്യാര ചെറിയ സിനിമയാണെന്നുമാണ് എല്ലാവരും കരുതിയത്. റിലീസായപ്പോള്‍ സൈയ്യാര വന്‍ വിജയമായി. അതില്‍ നിന്നും അവര്‍ക്ക് പഠിക്കാന്‍ സാധിക്കണം. നമ്മള്‍ എന്താണോ ചെയ്യുന്നത് അതില്‍ സത്യസന്ധത കാണിക്കണം. ഫോര്‍മുല പിന്തുടര്‍ന്നു കൊണ്ടേയിരുന്നാല്‍ പെട്ടുപോകും. വലിയ ആഴത്തില്‍ പെട്ടുപോകും'' എന്നും അനുരാഗ് കശ്യപ് അഭിപ്രായപ്പെടുന്നുണ്ട്.

Anurag Kashyap says bollywood can't make a movie like Lokah. Only female actress of bollywood who can do it is Alia Bhatt.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT