Anusha Dandekar ഇന്‍സ്റ്റഗ്രാം
Entertainment

'14-ാം വയസില്‍ മദ്യപിച്ച് ആശുപത്രിയിലായി; പാഷന്‍ ഫ്രൂട്ടിന്റെ രുചിയായിരുന്നു, മുഴുവനും കുടിച്ചു'; ലഹരി ഉപയോഗത്തെക്കുറിച്ച് നടി അനുഷ

പലരും എന്റെ മാനേജരോട് അവളെന്താണ് ഉപയോഗിക്കുന്നതെന്ന് ചോദിച്ചിട്ടുണ്ട്

സമകാലിക മലയാളം ഡെസ്ക്

അവതാരകയായും നടിയായും ശ്രദ്ധ നേടിയ താരമാണ് അനുഷ ദാണ്ഡേക്കര്‍. എം ടിവിയിലൂടെയാണ് അനുഷ താരമാകുന്നത്. കുട്ടിക്കാലത്ത് മദ്യപിച്ച് ആശുപത്രിയിലായ അനുഭവം പങ്കിടുകയാണ് അനുഷ. 14-ാമത്തെ വയസിലാണ് അനുഷ അമിതമായി മദ്യപിച്ച് ആശുപത്രിയിലെത്തുന്നത്. പ്രിയങ്ക ചോപ്രയുടെ അമ്മ മധു ചോപ്രയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

''ഞാന്‍ മദ്യപിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ട്. പക്ഷെ പതിനാലാം വയസില്‍ അതുകാരണം ഞാന്‍ ആശുപത്രിയിലെത്തി. പാഷന്‍ ഫ്രൂട്ടിന്റെ രുചിയായിരുന്നു. അതിനാല്‍ ഞാനത് മുഴുവന്‍ കുടിച്ചു. അച്ഛനോട് നഴ്‌സ് പറഞ്ഞത്, അവളോട് ദേഷ്യപ്പെടരുത്. ഇനിയൊരിക്കലും അവള്‍ അതുപോലെ മദ്യപിക്കില്ല എന്നായിരുന്നു. അത് സത്യമായിരുന്നു'' എന്നാണ് അനുഷ പറയുന്നത്.

കുട്ടിക്കാലത്ത് അച്ഛന്‍ പുകവലിക്കുന്നത് കണ്ടിട്ടുണ്ട്. പക്ഷെ തനിക്ക് ആസ്ത്മ ആയതിനാല്‍ പുകവലിക്കാന്‍ പാടില്ലെന്നും താരം പറയുന്നു. എന്നാല്‍ താന്‍ സിഗരറ്റു വലച്ചു നോക്കിയിട്ടുണ്ടെന്നും പക്ഷെ അതിന്റെ മണവും രുചിയും തനിക്ക് ഇഷ്ടമായില്ലെന്നാണ് അനുഷ പറയുന്നത്. തനിക്ക് ലഹരി വസ്തുക്കളോട് താല്‍പര്യമില്ലെന്നാണ് അനുഷ പറയുന്നത്. അതിന് കാരണം തനിക്ക് തന്റെ മനസിനും ജീവിതത്തിനും മേലുള്ള നിയന്ത്രണം വളരെ പ്രധാനപ്പെട്ടതാണ്. അത് നഷ്ടപ്പെടുത്താന്‍ സാധിക്കില്ലെന്നാണ് താരം പറയുന്നത്.

തന്റെ 20-ാം വയസില്‍ ഓസ്‌ട്രേലിയയില്‍ നിന്നും മുംബൈയിലേക്ക് എത്തിയതാണ് അനുഷ. പിന്നാലെ എം ടിവിയില്‍ വിജെ ആയി അനുഷ ജീവിതം ആരംഭിച്ചു. ''20-ാം വയസിലാണ് ഇന്ത്യയിലെത്തുന്നത്. എനിക്ക് വഴിതെറ്റാനുള്ള എല്ലാ അവസരവുമുണ്ടായിരുന്നു. പക്ഷെ ഞാന്‍ കൂടുതല്‍ ഉത്തരവാദിത്തമുള്ളയാളായി. അപ്പാര്‍ട്ട്‌മെന്റ് എടുത്തു. എം ടിവിയില്‍ ജോലി ലഭിച്ചു. അത് ചെറുതായി കാണാന്‍ സാധിക്കില്ലായിരുന്നു'' എന്നാണ് അനുഷ പറയുന്നത്.

താന്‍ ലഹരി ഉപയോഗിക്കാറില്ലെങ്കിലും തന്റെ മാനേജരോട് പലരും താന്‍ എന്താണ് ഉപയോഗിക്കുന്നതെന്ന് ചോദിച്ചിട്ടുണ്ടെന്നും താരം പറയുന്നു. ''എല്ലാവരും എല്ലായിപ്പോഴും എന്റെ മാനേജരോട് അവളെന്താണ് ഉപയോഗിക്കുന്നതെന്ന് ചോദിച്ചിട്ടുണ്ട്. കാരണം ഞാന്‍ എപ്പോഴും ഹൈപ്പര്‍ ആക്ടീവാണ്. മെലിഞ്ഞിട്ടാണ്. കണ്ണുകള്‍ കലങ്ങിയത് പോലെയാണ്. അവള്‍ വൈന്‍ പോലും കുടിക്കില്ലെന്ന് അവള്‍ മറുപടി നല്‍കും'' എന്നാണ് താരം പറയുന്നത്.

Anusha Dandekar recalls being hospitalised after drinking at the age of 14.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമലയും ഭരണ വിരുദ്ധ വികാരവും തിരിച്ചടിയായോ?; തെരഞ്ഞെടുപ്പ് തോല്‍വി വിലയിരുത്താന്‍ ഇന്ന് എല്‍ഡിഎഫ് യോഗം

പെൺകുട്ടിയോട് അശ്ലീലം പറഞ്ഞു; യുവാവിന്റെ തല ഇരുമ്പ് ചങ്ങല കൊണ്ട് അടിച്ചു പൊട്ടിച്ചു

എസ്‌ഐആര്‍: അഞ്ച് സംസ്ഥാനങ്ങളിലെ കരട് വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും; ബംഗാളില്‍ 58 ലക്ഷം പേര്‍ പുറത്തെന്ന് സൂചന

ഒന്നിച്ചിരുന്ന് മദ്യപിച്ച് കൂട്ടായി; കൊച്ചിയിൽ യുഎസ് പൗരനെ ബന്ദിയാക്കി മർദ്ദിച്ച് പണവും സ്വർണവും കവർന്നു; 2 പേർ പിടിയിൽ

കടുവയ്ക്കായി തിരച്ചിൽ തുടരുന്നു; വയനാട് 2 പഞ്ചായത്തുകളിലെ ഈ വാർഡുകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

SCROLL FOR NEXT