അനുഷ്ക ശര്‍മയുടെ കുറിപ്പാണ് വൈറലാവുന്നത് പിടിഐ, ഇന്‍സ്റ്റഗ്രാം
Entertainment

കരയുന്ന അവരെ ആര് കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കും; കുട്ടി വാമികയുടെ ആശങ്ക: കുറിപ്പുമായി അനുഷ്‌ക ശര്‍മ

ആനന്ദ കണ്ണീരോടെയായിരുന്നു ടീം ഇന്ത്യ വിജയം ആഘോഷിത്

സമകാലിക മലയാളം ഡെസ്ക്

ഇന്ത്യന്‍ ക്രക്കറ്റ് ടീം ലോകചാമ്പ്യന്മാരായതിന്റെ ആവേശത്തിലാണ് രാജ്യം. ആനന്ദ കണ്ണീരോടെയായിരുന്നു ടീം ഇന്ത്യ വിജയം ആഘോഷിത്. കരഞ്ഞുകൊണ്ട് പരസ്പരം കെട്ടിപ്പിടിക്കുന്ന ഇന്ത്യന്‍ ടീമിന്റെ ദൃശ്യങ്ങള്‍ രാജ്യം ഒന്നാകെ നെഞ്ചിലേറ്റുകയായിരുന്നു. പിന്നാലെ മനോഹരമായ കുറിപ്പുമായി നടിയും ക്രിക്കറ്റ് താരം വിരാട് കൊഹ് ലിയുടെ ഭാര്യയുമായ അനുഷ്‌ക ശര്‍മ രംഗത്തെത്തി. മകള്‍ വാമികയുടെ ആശങ്കയാണ് താരം പങ്കുവച്ചത്.

അച്ഛനും മറ്റ് താരങ്ങളും കണ്ണീരണിയുന്നതു ടിവിയില്‍ കണ്ട് വാമികയ്ക്ക് അറിയേണ്ടിയിരുന്നത് അവരെ ആര് കെട്ടിപ്പിടിച്ച് സമാധാനിപ്പിക്കും എന്നായിരുന്നു. 'കളിക്കാര്‍ കരയുന്നത് ടിവിയില്‍ കണ്ടപ്പോള്‍ അവരെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കാന്‍ ആരെങ്കിലും ഉണ്ടായിരുന്നോ എന്നായിരുന്നു ഞങ്ങളുടെ മകളുടെ ഏറ്റവും വലിയ ആശങ്ക. ഉണ്ടായിരുന്നു മോളെ, 1.5 ബില്ല്യന്‍ ആളുകള്‍ അവരെ ആലിംഗനം ചെയ്തു. എന്തൊരു അദ്ഭുതകരമായ വിജയം. ഐതിഹാസിക നേട്ടം. ചാമ്പ്യന്മാര്‍. അഭിനന്ദനങ്ങള്‍.- എന്നാണ് അനുഷ്‌ക കുറിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഐതിഹാസിക വിജയത്തിനു പിന്നാലെ ടി20 യില്‍ നിന്ന് കൊഹ്ലി വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. കൊഹ്ലിയെ പ്രശംസിക്കുന്ന കുറിപ്പും അനുഷ്‌ക പങ്കുവച്ചിരുന്നു. ഞാന്‍ ഇയാളെ സ്നേഹിക്കുന്നു. നിങ്ങളെ എന്റെ വീടെന്ന് വിളിക്കാന്‍ കഴിയുന്നതില്‍ നന്ദിയുണ്ട്. എന്നാണ് താരം കുറിച്ചത്. അനുഷ്‌കയുമായി വിഡിയോ കോളില്‍ സംസാരിക്കുന്ന കോലിയുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT