അനുഷ്‌ക ഷെട്ടി 
Entertainment

ചിരിയും കരച്ചിലും നിര്‍ത്താനാകില്ല, 20 മിനിറ്റുവരെ നീണ്ടു നില്‍ക്കും: അനുഷ്‌ക ഷെട്ടിയെ ബാധിച്ച അപൂര്‍വ രോഗം

20 മിനിറ്റുവരെ തന്റെ ചിരി നീണ്ടുനില്‍ക്കുമെന്നും അതിനാല്‍ പലപ്പോഴും ഷൂട്ട് നിര്‍ത്തിവെക്കേണ്ടി വന്നിട്ടുണ്ടെന്നുമാണ് താരം പറഞ്ഞത്

Author : സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യയെ അമ്പരപ്പിച്ച നായികയാണ് അനുഷ്‌ക ഷെട്ടി. നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളാണ് താരം ആരാധകര്‍ക്ക് സമ്മാനിച്ചത്. ഇപ്പോള്‍ ചര്‍ച്ചയാവുന്നത് താരത്തെ ബാധിച്ച അപൂര്‍ രോഗത്തെ കുറിച്ചുള്ള വാര്‍ത്തകളാണ്. സ്യൂഡോബള്‍ബര്‍ അഫക്ട് എന്ന രോഗമുണ്ടെന്ന് കുറച്ചു നാളുകള്‍ക്കു മുന്‍പാണ് താരം തുറന്നു പറഞ്ഞത്. നിയന്ത്രണമില്ലാതെ ചിരിക്കുകയും കരയുകയും ചെയ്യുന്ന അവസ്ഥയാണ് ഇത്. 20 മിനിറ്റുവരെ തന്റെ ചിരി നീണ്ടുനില്‍ക്കുമെന്നും അതിനാല്‍ പലപ്പോഴും ഷൂട്ട് നിര്‍ത്തിവെക്കേണ്ടി വന്നിട്ടുണ്ടെന്നുമാണ് താരം പറഞ്ഞത്.

'എനിക്ക് ചിരിക്കുന്ന രോഗമുണ്ട്, ചിരിക്കുന്നത് രോഗമാണോ എന്നു നിങ്ങള്‍ ചിന്തിച്ചേക്കാം. എനിക്ക് അത് രോഗമാണ്. ചിരിക്കാന്‍ തുടങ്ങിയാല്‍ 15 മുതല്‍ 20 മിനിറ്റ് വരെ നിര്‍ത്താന്‍ സാധിക്കില്ല. കോമഡി സീനുകള്‍ കാണുമ്പോഴോ ഷൂട്ട് ചെയ്യുമ്പോഴോ ചിരിച്ചു മറിയും. ഇതുമൂലം ഷൂട്ടിങ് പലതവണ നിര്‍ത്തിവയ്‌ക്കേണ്ടി വന്നു.' അനുഷ്‌ക പറഞ്ഞു.

ഇപ്പോള്‍ അത് സ്ഥിരീകരിച്ചിരിക്കുകയാണ് താരത്തിന്റെ പേഴ്‌സണല്‍ ട്രെയിനര്‍. മസ്തിഷ്‌കത്തെ ബാധിക്കുന്ന അപൂര്‍വ ന്യൂറോളജിക്കല്‍ അവസ്ഥയാണ് സ്യൂഡോബള്‍ബര്‍ അഫക്ട്. വിഷാദരോഗമായി പലപ്പോഴും തെറ്റിദ്ധരിക്കുന്ന രോഗാവസ്ഥയാണ് ഇത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മിസ് ഷെട്ടി മിസ്റ്റര്‍ പോളി ഷെട്ടി ആണ് താരത്തിന്റേതായി പുറത്തുവന്ന അവസാന ചിത്രം. ജയസൂര്യ നായകനാകുന്ന കത്തനാര്‍ എന്ന ബിഗ്ബജറ്റ് മലയാളം സിനിമയില്‍ അനുഷ്‌കയാണ് നായിക. താരത്തിന്റെ ആദ്യ മലയാളം ചിത്രം കൂടിയാണ് ഇത്. സിനിമയുടെ ഷൂട്ടിങ് പുരോഗമിക്കുകയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നവകേരള സദസ്സ് മർദ്ദനക്കേസിൽ പുനരന്വേഷണം; എസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം

ഉപതെരഞ്ഞെടുപ്പിന് രണ്ടു ദിവസം മാത്രം, മത്സരത്തില്‍ നിന്നും പിന്മാറി സ്ഥാനാര്‍ത്ഥി; ഫാല്‍ട്ടയില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി

എത്ര മാസം ആർത്തവം വരാതിരുന്നാൽ മെനോപോസ് ആയെന്ന് ഉറപ്പിക്കാം?

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Sthree Sakthi SS 520 lottery result

കണ്ണീര്‍ മഴയായി അമാന്‍ മടങ്ങി; ദു:ഖസാഗരമായി നാട്

SCROLL FOR NEXT