അന്വേഷിപ്പിൻ കണ്ടെത്തും, യാത്ര 2 
Entertainment

ടൊവിനോയുടെ 'അന്വേഷിപ്പിൻ കണ്ടെത്തും' മമ്മൂട്ടിയുടെ 'യാത്ര 2': ഈ ആഴ്ച ഒടിടിയിൽ വമ്പൻ റിലീസുകൾ

മമ്മൂട്ടിയും ജീവയും പ്രധാന വേഷത്തിലെത്തിയ യാത്ര 2 ഒടിടിയില്‍ എത്തുകയാണ്

Author : സമകാലിക മലയാളം ഡെസ്ക്

മികച്ച വിജയം നേടിയ ടൊവിനോ തോമസിന്‍റെ അന്വേഷിപ്പിന്‍ കണ്ടെത്തും ഉള്‍പ്പടെ നിരവധി ചിത്രങ്ങളാണ് ഒടിടി റിലീസിന് ഒരുങ്ങുന്നത്. ഈ ആഴ്ചയിലെ ഒടിടിറിലീസുകള്‍.

അന്വേഷിപ്പിന്‍ കണ്ടെത്തും

ടൊവിനോ തോമസ് പൊലീസ് വെഷത്തിലെത്തിയ ചിത്രമാണ് അന്വേഷിപ്പിന്‍ കണ്ടെത്തും. തിയറ്ററില്‍ മികച്ച അഭിപ്രായം നേടിയ ചിത്രം ഒടിടിയില്‍ എത്തുകയാണ്. നെറ്റ്ഫഌക്‌സിലൂടെ മാര്‍ച്ച് എട്ടിനാണ് ചിത്രം സ്ട്രീം ചെയ്യുക.

യാത്ര 2

മമ്മൂട്ടിയും ജീവയും പ്രധാന വേഷത്തിലെത്തിയ യാത്ര 2 ഒടിടിയില്‍ എത്തുകയാണ്. ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡി, മകനും നിലവിലെ മുഖ്യമന്ത്രിയുമായ ജഗന്‍ മോഹന്‍ റെഡ്ഡിയുടേയും ജീവിതമാണ് ചിത്രം പറയുന്നത്. ആമസോണ്‍ പ്രൈമിലൂടെ മാര്‍ച്ച് 8ന് ചിത്രം പ്രദര്‍ശനം ആരംഭിക്കും.

ലാല്‍ സലാം

വിഷ്ണു വിശാല്‍, വിക്രാന്ത്, സെന്തില്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഐശ്വര്യ രജനീകാന്ത് സംവിധാനം ചെയ്ത ചിത്രമാണ് ലാല്‍ സലാം. രജനീകാന്ത് ചിത്രത്തില്‍ അതിഥി വേഷത്തിലും എത്തിയിരുന്നു. നെറ്റ്ഫഌക്‌സിലൂടെ മാര്‍ച്ച് 8 ന് ചിത്രം എത്തും.

ലവ്വര്‍

കെ മണികണ്ഠനും ശ്രീ ഗൗരി പ്രിയയും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് ലവര്‍. പ്രഭുറാം വ്യാസ് ആണ് നായകനായി എത്തിയത്. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലൂടെ മാര്‍ച്ച് 8ന് ചിത്രം എത്തും.

മെറി ക്രിസ്മസ്

വിജയ് സേതുപതിയും കത്രീന കൈഫും പ്രധാന വേഷത്തിലെത്തിയ ചിത്രം മികച്ച അഭിപ്രായമാണ് നേടിയത്. ശ്രീരാം രഘുവന്‍ സംവിധാനം ചെയ്ത ചിത്രം നെറ്റ്ഫഌക്‌സിലൂടെ മാര്‍ച്ച് 8ന് എത്തും.

ഷോ ടൈം

വെബ്‌സീരീസില്‍ ഇംമ്രാന്‍ ഹാഷ്മിയും നസിറുദ്ദീന്‍ ഷായുമാണ് പ്രധാന വേഷത്തിലെത്തുന്നത്. മൗനി റോയ്, വിജയ് റാസ്, മഹിമ മക്വാന എന്നിവരും അഭിനയിക്കുന്നുണ്ട്. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലൂടെ മാര്‍ച്ച് 8 മുതല്‍ സ്ട്രീമിങ് ആരംഭിക്കും.

ഡാംസെല്‍

സ്‌ട്രെയ്ഞ്ചര്‍ തിങ്‌സിലൂടെ ശ്രദ്ധേയയായ മില്ലി ബോബി ബ്രൗണ്‍ പ്രധാന വേഷത്തിലെത്തിയ ചിത്രം. നിക് റോബിന്‍സണ്‍, ആഞ്ചല ബാസെറ്റ് തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രം മാര്‍ച്ച് 8ന് നെറ്റ്ഫഌക്‌സില്‍ റിലീസ് ചെയ്യും.

മഹാറാണി 3

1990കളിലെ ബിഹാര്‍ രാഷ്ട്രീയത്തെ ആസ്പദമാക്കിയെടുത്ത സീരീസാണ് മഹാറാണ്. ഇതിന്റെ മൂന്നാമത്തെ സീസണാണ് റിലീസിന് ഒരുങ്ങുന്നത് സോണി ലിവിലൂടെ മാര്‍ച്ച് 7ന് എത്തും.

ക്വീന്‍ ഓഫ് ടിയേഴ്‌സ്

കെ ഡ്രാമ സീരീസ് നെറ്റ്ഫഌക്‌സിലാണ് എത്തുന്നത്. മാര്‍ച്ച് 9 മുതല്‍ പ്രദര്‍ശനം ആരംഭിക്കും.

ഹനുമാന്‍

തേജ സജ്ജ പ്രധാനവേഷത്തിലെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രമാണ് ഹനുമാന്‍. സീ5 ലൂടെ മാര്‍ച്ച് എട്ടിന് ഒടിടിയില്‍ എത്തും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

കറന്റ് പോയോ, ഈ നമ്പര്‍ സേവ് ചെയ്ത് വെച്ചോളൂ; മെസേജ് അയച്ചാല്‍ ഉടന്‍ പരിഹാരമുണ്ടാകും

അമ്പോ... രോഹിത് ശർമ അല്ലേ ഇത്! 10 വയസ് കുറഞ്ഞെന്ന് ആരാധകർ

തീവ്രമഴ: ഏത് സാഹചര്യവും നേരിടാന്‍ സജ്ജം; സ്ഥിതി ഗതികള്‍ വിലയിരുത്തി മുഖ്യമന്ത്രി

'എന്ത് പറഞ്ഞാലും മിണ്ടാതിരിക്കുന്ന ഒരാളായി ജീവിക്കാൻ പറ്റില്ല; പ്രശ്നം വരുമ്പോൾ ഓടിയാൽ, അത് വീണ്ടും നമ്മളിലേക്ക് വരും'