Aparna Balamurali ഇൻസ്റ്റ​ഗ്രാം
Entertainment

'ഡബ്ബ് ചെയ്യാത്തതിന്റെ പേരിൽ അവാർഡ് കിട്ടാതെ പോകരുതെന്ന് സുധ മാം പറഞ്ഞു'; സൂരറൈ പോട്രിനെക്കുറിച്ച് അപർണ ബാലമുരളി

ശരിക്കും അവർ ഡബ്ബ് ചെയ്യുന്നതിന് മറ്റ് ആർട്ടിസ്റ്റുകളെ നോക്കിയിരുന്നു.

സമകാലിക മലയാളം ഡെസ്ക്

മലയാളികളുടെ പ്രിയപ്പെട്ട നടിമാരിലൊരാളാണ് അപർണ ബാലമുരളി. അഭിനയത്തിന് പുറമേ ഗായിക എന്ന നിലയിലും കഴിവ് തെളിയിച്ച നടനാണ് അപർണ. മലയാളത്തിന് പുറമെ തമിഴിലും അവർ മികച്ച വേഷങ്ങൾ ചെയ്തു. സൂരറൈ പോട്ര് എന്ന സിനിമയിലൂടെ ദേശീയ അവാർഡും നടി സ്വന്തമാക്കിയിട്ടുണ്ട് നടി. ഇപ്പോൾ ചിത്രത്തെക്കുറിച്ചും സംവിധായിക സുധ കൊങ്കരയെക്കുറിച്ചും സംസാരിക്കുകയാണ് അപർണ ബാലമുരളി.

"ശരിക്കും അവർ ഡബ്ബ് ചെയ്യുന്നതിന് മറ്റ് ആർട്ടിസ്റ്റുകളെ നോക്കിയിരുന്നു. എന്നാൽ സുധ മാമിന് അതൊട്ടും ഓക്കെയായിരുന്നില്ല. എന്നിട്ടാണ് ഞാൻ പോയത്. ഒരാഴ്ചയോളം സമയം എടുത്തിട്ടാണ് ഡബ്ബ് ചെയ്തത്. മധുരയിൽ നിന്നുള്ള ഒരു സ്ത്രീ എന്റെ കൂടെയുണ്ടായിരുന്നു ഡബ്ബിങ് സമയത്ത്. അവരും എന്നെ സഹായിച്ചു.

എന്റെ കൂടെ ഡബ്ബിങ് സ്റ്റുഡിയോയിൽ ഇരുന്നിട്ടാണ് ഓരോ കറക്ഷൻസ് ചെയ്തതൊക്കെ."- അപർണ ബാലമുരളി പറഞ്ഞു. ഡബ്ബിങ് സമയത്ത് ഉർവശി വന്നിരുന്നെന്നും അപ്പോഴും കുറച്ച് കറക്ഷൻസ് പറഞ്ഞു തന്നുവെന്നും അപർണ ബാലമുരളി പറഞ്ഞു. അത് കഴിഞ്ഞിട്ട് മാം തന്നോട് അഥവാ ഇനി എന്തെങ്കിലും അവാർഡിന് കൺസിഡർ ചെയ്യുകയാണെങ്കിൽ ഡബ്ബ് ചെയ്തില്ല എന്ന കാരണം കൊണ്ട് അവാർഡ് കിട്ടാതെ പോകരുത് എന്ന് പറഞ്ഞെന്നും അപർണ കൂട്ടിച്ചേർത്തു.

സുധ കൊങ്കര സംവിധാനം ചെയ്ത സൂരറൈ പോട്ര് എന്ന ചിത്രം 2020 ലാണ് റിലീസ് ചെയ്തത്. അപർണ ബാലമുരളി, സൂര്യ, ഉർവശി എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രം നിർമിച്ചത് സൂര്യയുടെ പ്രൊഡക്ഷൻ കമ്പനിയായ 2D എന്റർടെയ്‌മെന്റ്‌സും സിഖ്യ എന്റർടെയ്‌മെന്റും ചേർന്നാണ്.

Cinema News: Actress Aparna Balamurali talking about Soorarai Pottru.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT