ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

അപ്പാനി ശരത്തിന്റെ നായികയായി അഞ്ജലി അമീർ; ബെർനാഡ് ഫസ്റ്റ് ലുക്ക് പോസ്റ്റർ

താൻ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണെന്നാണ് ബെർനാഡിനെക്കുറിച്ച് അപ്പാനി ശരത് കുറിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

രത് അപ്പാനി നായകനായി എത്തുന്ന പുതിയ ചിത്രം ബെർനാഡിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിൽ അഞ്ജലി അമീറാണ് നായികയായി എത്തുന്നത്. അപ്പാനി ശരത്ത് തന്നെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവച്ചത്. ഒരു ജാറിനുള്ളിൽ കിടക്കുന്ന രണ്ട് സ്വർണമത്സ്യങ്ങളാണ് പോസ്റ്ററിൽ. 

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം

താൻ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണെന്നാണ് ബെർനാഡിനെക്കുറിച്ച് അപ്പാനി ശരത് കുറിച്ചത്. ''ഞാൻ എന്റെ സർവ്വവും നൽകിയ പ്രകടനങ്ങളിലൊന്നാകും ഈ ചിത്രം. ബെർനാഡ് എന്ന വൈദഗ്ദ്ധ്യം നിറഞ്ഞ ഒരു കഥാപാത്രത്തെ ഈ സിനിയമയിൽ കാണാൻ സാധിക്കും. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറക്കുന്നതിൽ വളരെ സന്തോഷം. പ്രോജക്റ്റിനെ പൂർണ്ണഹൃദയത്തോടെ പിന്തുണച്ച എല്ലാ അണിയറപ്രവർത്തകർക്കും അഭിനന്ദനങ്ങൾ.''- താരം കുറിച്ചു. 

അഭിനയത്തിലും മോഡലിങ്ങിലും ശ്രദ്ധേയയാണ് ട്രാൻസ്ജൻഡർ നായികയായ അ ഞ്ജലി അമീർ. മമ്മൂട്ടി നായകനായി എത്തിയ തമിഴ് ചിത്രം പേരൻപിൽ അഞ്ജലി ആയിരുന്നു നായിക. ദേവപ്രസാദ് നാരായണൻ കഥയും തിരക്കഥയും സംവിധാനവും സംഗീതവും ഒരുക്കുന്ന ചിത്രം, ബുദ്ധദേവ് സിനിമ പാർക്കിന്റെ ബാനറിലാണ് ഒരുങ്ങുന്നത്. ഛായാഗ്രഹണം ലിജു മാത്യു, എഡിറ്റിങ് ജെറിൻ രാജു, ആർട്ട് വിപിൻ റാം, പ്രൊഡക്ഷൻ സിസൈനർ ഹരി വെഞ്ഞാറമൂട്, കളറിസ്റ്റ് മിഥുൻ, മേക്കപ്പ് രതീഷ് രവി, കോസ്റ്റ്യൂം ബിസ്നി ദേവപ്രസാദ്, ഡിസൈൻ പ്രേംജിത്ത് നടേശൻ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT