എആർ റഹ്മാൻ, യേശുദാസ് (A R Rahman) ഇൻസ്റ്റ​ഗ്രാം
Entertainment

'കുട്ടിക്കാലത്തെ എന്റെ പ്രിയപ്പെട്ട ​ഗായകൻ'; യേശുദാസിന്റെ വീട്ടിലെത്തി എആർ റഹ്മാൻ

അമേരിക്കയിലെ ഡാലസിലെ വീട്ടിലെത്തിയാണ് എ ആർ റഹ്മാൻ യേശുദാസിനെ കണ്ടത്.

Author : സമകാലിക മലയാളം ഡെസ്ക്

സം​ഗീത സംവിധായകൻ എആർ റഹ്മാൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്ന പുതിയ പോസ്റ്റാണ് ഇപ്പോൾ വൈറലായി മാറുന്നത്. ​ഗാന​ഗന്ധർവനെ നേരിൽ കണ്ടതിന്റെ സന്തോഷമാണ് എആർ റഹ്മാൻ പങ്കുവച്ചിരിക്കുന്നത്. അമേരിക്കയിലെ ഡാലസിലെ വീട്ടിലെത്തിയാണ് എ ആർ റഹ്മാൻ യേശുദാസിനെ കണ്ടത്.

"കുട്ടിക്കാലത്തെ എന്റെ പ്രിയ ഗായകനെ അദ്ദേഹത്തിന്റെ ഡാലസിലെ വീട്ടിൽ വെച്ച് കണ്ടുമുട്ടി. യേശുദാസ്... അദ്ദേഹത്തിന്റെ ഗവേഷണങ്ങളിലും ഇന്ത്യൻ ശാസ്ത്രീയ (കർണാടിക്) സംഗീതത്തോടുള്ള സ്നേഹത്തിലും ഞാൻ അത്ഭുതപ്പെട്ടു!"– എന്നാണ് ചിത്രത്തോടൊപ്പം എ ആർ റഹ്മാൻ കുറിച്ചിരിക്കുന്നത്.

ഗായികമാരായ രക്ഷിത സുരേഷും ശ്വേത മോഹനും റഹ്മാനൊപ്പമുണ്ടായിരുന്നു. യേശുദാസിനും റഹ്മാനുമൊപ്പമുള്ള ചിത്രവും ശ്വേത പങ്കുവച്ചിട്ടുണ്ട്. എന്തൊരു അനു​ഗ്രഹീതമായ പ്രഭാതം. ജീവിച്ചിരിക്കുന്ന ഇതിഹാസം, യേശു​​ദാസ് സാറിനെ അദ്ദേഹത്തിന്റെ വീട്ടിലെത്തി കണ്ടു. ഏതാനും വരികൾ പാടി, അതിന്റെ വിറയിൽ ഇതുവരെ മാറിയിട്ടില്ല- എന്നാണ് രക്ഷിത സുരേഷ് കുറിച്ചിരിക്കുന്നത്.

കഴിഞ്ഞ കുറേ വർഷങ്ങളായി യേശുദാസും കുടുംബവും അമേരിക്കയിലെ ഡാലസിലാണു താമസം. കോവിഡ് കാലത്തിനു ശേഷം അദ്ദേഹം ഇന്ത്യയിലേക്കു വന്നിട്ടില്ല. അതേസമയം നിരവധി സിനിമകളിൽ റഹ്മാനും യേശുദാസും ഒന്നിച്ച് പ്രവർത്തിച്ചിട്ടുണ്ട്. യോദ്ധ, ഇന്ത്യൻ, രക്ഷകൻ, കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ തുടങ്ങിയ സിനിമകളിലെ ഇരുവരും ഒന്നിച്ച പാട്ടുകൾ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതാണ്.

Cinema News: Music Director AR Rahman meets KJ Yesudas. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും