ഓട്ടോയില്‍ കയറി യാത്ര ചെയ്യുന്ന എആര്‍ റഹ്മാന്‍ വിഡിയോ സ്ക്രീന്‍ഷോട്ട്
Entertainment

ആരാധകർ വളഞ്ഞു; ചന്ദനക്കുട നേർച്ചയ്ക്കെത്തിയ എആർ റഹ്മാൻ മടങ്ങിയത് ഓട്ടോയിൽ

അണ്ണാശാല ഹസ്രത്ത് സയ്യിദ് മൂസ ഷാ ഖാദിരി ദർഗയിലെ ചന്ദനക്കുട നേർച്ചയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് സംഭവമുണ്ടായത്

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തടിച്ചുകൂടിയ ആരാധകരിൽ നിന്ന് ഓട്ടോയിൽ കയറി രക്ഷപ്പെട്ട് സം​ഗീതജ്ഞൻ എആർ റഹ്മാൻ. അണ്ണാശാല ഹസ്രത്ത് സയ്യിദ് മൂസ ഷാ ഖാദിരി ദർഗയിലെ ചന്ദനക്കുട നേർച്ചയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് സംഭവമുണ്ടായത്. ‌

മാസ്ക് ധരിച്ചാണ് റഹ്മാൻ നേർച്ചയിൽ പങ്കെടുക്കാൻ എത്തിയത്. പ്രാർഥനകൾ നടത്തിയ ശേഷം റഹ്മാൻ പുറത്തിറങ്ങുന്നതും കാത്ത് വൻ ജനക്കൂട്ടമാണ് ദർഗയ്ക്കു പുറത്തുണ്ടായിരുന്നത്. ആരാധകർക്കിടയിലൂടെ സ്വന്തം കാറിനടുത്ത് എത്താൻ ബുദ്ധിമുട്ടായതിനാൽ താരം ഓട്ടോ വിളിക്കുകയായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

റഹ്മാൻ കയറിയ ഓട്ടോയെ നിരവധി പേരാണ് പിന്തുടർന്നത്. ഓട്ടോയിൽ കുറച്ചു ദൂരം മുന്നോട്ടു പോയതിനു ശേഷമാണ് താരം തന്റെ കാറിലേക്ക് കയറിയത്. അണ്ണാശാല ദർഗയിലെ ചന്ദനക്കുട നേർച്ചയിൽ വർഷങ്ങളായി അദ്ദേഹം പങ്കെടുക്കാറുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിതിന്‍ രാജിന്റെ മരണം: ഇടപെട്ട് ഗവര്‍ണര്‍; കര്‍ശന നടപടി സ്വീകരിക്കാന്‍ വിസിക്ക് നിര്‍ദേശം

'ഉള്ളിലെ തീയും സ്ഥിരോത്സാഹവുമാണ് ഇവിടെ എത്തിച്ചത്'; അച്ഛന് ആശംസകളുമായി അഹാന

കണ്ണനെ കാണാന്‍ ഒഴുകിയെത്തി ഭക്തര്‍, ഗുരുവായൂരില്‍ വന്‍തിരക്ക്; വിഷുക്കണി ദര്‍ശന സായൂജ്യത്തില്‍ ആയിരങ്ങള്‍- വിഡിയോ

'ഇറാന്‍ യുദ്ധം അവസാനത്തോട് അടുക്കുന്നു'; വീണ്ടും ചര്‍ച്ചയെന്ന് സൂചിപ്പിച്ച് ട്രംപ്

ഫോണ്‍ നഷ്ടപ്പെട്ടാല്‍ റിമോട്ട് ഉപയോഗിച്ച് ലോക്ക് ചെയ്യാം, എഐ ടൂളുകള്‍; ഓപ്പോ എഫ്33 സീരീസ് വിപണിയില്‍

SCROLL FOR NEXT