Archana Gautam ഇന്‍സ്റ്റഗ്രാം
Entertainment

അടിവസ്ത്രം മുതല്‍ എല്ലാം വാങ്ങിക്കൊടുത്തു; എന്നിട്ടും അവന്‍ എന്നെ ക്രൂരമായി തല്ലി, ചവിട്ടിച്ചതച്ചു; മുന്‍കാമുകനെതിരെ നടി അര്‍ച്ചന ഗൗതം

ബഹളം വച്ച് ആളെക്കൂട്ടുമെന്ന് പറയുമ്പോള്‍ കൂടുതല്‍ അടിക്കും

സമകാലിക മലയാളം ഡെസ്ക്

മുന്‍ കാമുകനില്‍ നിന്നും നേരിട്ട ക്രൂരത വെളിപ്പെടുത്തി നടി അര്‍ച്ചന ഗൗതം. ദ 50 റിയാലിറ്റി ഷോയുടെ പുതിയ എപ്പിസോഡിലാണ് അര്‍ച്ചനയുടെ വെളിപ്പെടുത്തല്‍. സഹമത്സരാര്‍ത്ഥിയായ യുവിക ചൗധരിയുമായി സംസാരിക്കവെയായിരുന്നു താരം ദുരനുഭവം പങ്കിട്ടത്. മുന്‍ കാമുകന്‍ തന്നെ ക്രൂരമായ രീതിയില്‍ ദേഹോപദ്രവം ഏല്‍പ്പിക്കുമായിരുന്നു എന്നാണ് അര്‍ച്ചന പറയുന്നത്.

''എന്നെ കണ്ടാല്‍ ബോള്‍ഡ് ആണെന്നൊക്കെ തോന്നുമെങ്കിലും പ്രണയത്തിന്റെ കാര്യത്തില്‍ ദുര്‍ബലയാണ്'' എന്നു പറഞ്ഞുകൊണ്ടാണ് അര്‍ച്ചന തന്റെ അനുഭവം പങ്കുവെക്കുന്നത്. തന്റെ മുന്‍ കാമുന് നല്ല വസ്ത്രങ്ങള്‍ വാങ്ങികൊടുക്കുകയും അവനെ നന്നായി അണിഞ്ഞൊരുങ്ങാന്‍ പഠിപ്പിച്ചതുമെല്ലാം താനായിരുന്നുവെന്നും അര്‍ച്ചന പറയുന്നു.

''അവനെ കാണാന്‍ അത്ര ഭംഗിയൊന്നും ഉണ്ടായിരുന്നില്ല. ഞാനാണ് അണിയിച്ചൊരുക്കിയിരുന്നത്. ഞാന്‍ അവനെ ഹീറോയാക്കി. 24 മണിക്കൂറും അവന് വേണ്ടി മാറ്റിവച്ചു. അവന് വേണ്ടി എല്ലാം ചെയ്തു. അടിവസ്ത്രം മുതല്‍ ടി-ഷര്‍ട്ട് വരെ എല്ലാം വാങ്ങിക്കൊടുത്തു. നൂറ് പുതിയ വസ്ത്രങ്ങള്‍ ഞാനവന് വാങ്ങികൊടുത്തിട്ടുണ്ട്'' താരം പറയുന്നു.

''അത്രയൊക്കെ ചെയ്തിട്ടും എനിക്ക് തിരിച്ചു കിട്ടിയത് എന്തെന്ന് അറിയുമോ? ക്രൂരമായ ശാരീരിക പീഡനം. അവന്‍ എത്ര ക്രൂരമായാണ് എന്നെ തല്ലിയിരുന്നതെന്ന് പറയാന്‍ പോലും വയ്യ. ഒരു ദയയുമില്ലാതെ ചവിട്ടി. ഹോട്ടലില്‍ വച്ച് പോലും. ഞാന്‍ ബഹളം വച്ച് ആളെക്കൂട്ടുമെന്ന് പറയുമ്പോള്‍ കൂടുതല്‍ അടിക്കും. ഒരിക്കല്‍ അവന് ഒരു പെണ്‍കുട്ടിയുടെ മുന്നില്‍ വച്ച് എന്നെ തല്ലി. അത് കണ്ട് പേടിച്ച് അവള്‍ ഓടിപ്പോയി'' എന്നും അര്‍ച്ചന പറയുന്നു.

ആസമയത്ത് തന്റെ മാനസികനില പൂര്‍ണമായും കൈവിട്ടിരുന്നുവെന്നാണ് അര്‍ച്ചന പറയുന്നത്. ഈയ്യടുത്താണ് താന്‍ ആ ആഘാതത്തില്‍ നിന്നും പുറത്ത് കടന്നതെന്നും താരം പറയുന്നു. ദ 50 ലെത്തും മുമ്പ് ടെലിവിഷന്‍ പരമ്പരകളിലൂടേയും സിനിമകളിലൂടേയും റിയാലിറ്റി ഷോകളിലൂടേയുമെല്ലാം ശ്രദ്ധിക്കപ്പെട്ട നടിയാണ് അര്‍ച്ചന ഗൗതം.

Archana Gautam reveals her ex-boyfriend used to beat her.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ശബരിമലയില്‍ യുവതീ പ്രവേശനത്തെ എതിര്‍ക്കും'; മുന്‍ നിലപാടില്‍ 'യൂ ടേണ്‍' അടിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

'ഞാന്‍ വലിയൊരു വിശ്വാസി'; ഡ്രസിങ് റൂമിലും മുട്ടുകുത്തി സഞ്ജു, വൈറലായി ദൃശ്യങ്ങള്‍

ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം, ഒലിച്ചുപോയത് 11 ലക്ഷം കോടി; കുത്തനെ ഇടിഞ്ഞ് ഓഹരി വിപണി

അന്ന് പാപ്പമയെങ്കില്‍ ഇന്ന് തിയേറ്ററിലെ ചെവിയോര്‍ക്കല്‍; ജയറാമിനെ അനുകരിച്ച് ദിവ്യ പ്രഭ; കളിയാക്കിയെന്ന് വിമര്‍ശനം

ഹോളി ചായങ്ങൾ മുടിക്ക് അത്ര നല്ലതല്ല; ശ്രദ്ധിക്കാം

SCROLL FOR NEXT