KHvsRK Movie ഫെയ്സ്ബുക്ക്
Entertainment

'ആ സുന്ദരിമാര്‍ എഐ സൃഷ്ടിയോ?; രജനിയും കമലും ആരാധകരെ പറ്റിച്ചോ? പ്രൊമോ വിഡിയോയുടെ സത്യാവസ്ഥ!

വന്‍ ഓളം സൃഷ്ടിക്കാന്‍ ഗ്ലിംപ്‌സ് വിഡിയോയ്ക്ക് സാധിക്കുന്നുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്

കഴിഞ്ഞ ദിവസമാണ് രജനികാന്തും കമല്‍ഹാസനും ഒരുമിക്കുന്ന ചിത്രത്തിന്റെ ഗ്ലിംപ്‌സ് വിഡിയോ പുറത്തിറങ്ങിയത്. നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം അനിരുദ്ധ് ആണ്. പ്രൊമോ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ടിപ്പിക്കല്‍ നെല്‍സണ്‍ മൂഡിലുള്ള തമാശകളും രജനിയുടേയും കമലിന്റേയും റെട്രോ വൈബുമൊക്കെയായി വന്‍ ഓളം സൃഷ്ടിക്കാന്‍ ഗ്ലിംപ്‌സ് വിഡിയോയ്ക്ക് സാധിക്കുന്നുണ്ട്.

വിഡിയോയും കമലിന്റേയും രജനിയുടേയും ഓറയുമൊക്കെ കയ്യടി നേടുന്നതിനിടെ സോഷ്യല്‍ മീഡിയയില്‍ മറ്റൊരു ചര്‍ച്ചയും ഉടലെടുത്തു. പ്രൊമോ വിഡിയോയുടെ പശ്ചാത്തലം ഒരു ഗ്യാരേജ് ആണ്. രജനിയും കമലും ഇവിടേക്ക് കടന്നു വരുമ്പോള്‍ ജോലി ചെയ്യുന്നതിനിടെ താരങ്ങളെ ആരാധനയോടെ നോക്കുന്ന യുവതികളെ കാണാം. ഈ യുവതികള്‍ എഐയുടെ സൃഷ്ടിയാണോ എന്നാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച.

വിഡിയോയിലെ രജനിയുടേയും കമലിന്റേയും ലുക്കും സുന്ദരിമാരായ യുവതികളുമെല്ലാം എഐയിലൂടെ നിര്‍മ്മിച്ചെടുത്തതാണോ എന്ന് പലരും സംശയം ഉന്നയിച്ചു. ഈ വിഡിയോ എഐയിലൂടെ നിര്‍മ്മിച്ചതാണോ എന്ന് ഗ്രോക്കിനോട് ചോദിച്ചപ്പോള്‍ അതെ എന്ന് മറുപടി നല്‍കിയെന്ന് പറയുന്ന പോസ്റ്റും ചര്‍ച്ചകള്‍ക്ക് ആക്കം കൂട്ടി. ഈ ചര്‍ച്ച ഇങ്ങനെ പുരോഗമിക്കുന്നതിനിടെ വിഡിയോയുടെ വസ്തുതയും പുറത്ത് വരികയാണ്.

വിഡിയോയുടെ ബിടിഎസ് ചിത്രങ്ങള്‍ പുറത്ത് വന്നതോടെയാണ് വിഡിയോയും അതിനുള്ളിലെ യുവതികളുമൊന്നും എഐയല്ലെന്ന് വ്യക്തമായത്. ബിടിഎസ് ചിത്രങ്ങളില്‍ യുവതികളേയും താരങ്ങളേയുമെല്ലാം വ്യക്തമായി തന്നെ കാണാം. ഈ ചിത്രങ്ങളൊന്നും എഐ ഉപയോഗിച്ച് നിര്‍മിച്ചതല്ലെന്നും വ്യക്തമായിട്ടുണ്ട്. ഇതിനിടെ വിഡിയോയിലുള്ള മോഡലുകളില്‍ ചിലരുടെ പ്രൊഫൈലുകളും മറ്റ് ചിത്രങ്ങളുമൊക്കെ വൈറലാവുകയും ചെയ്തു. ഇതോടെ എഐ സംശയങ്ങളും അവസാനിച്ചിരിക്കുകയാണ്.

KHvsRK Movie: Are the Women In Rajinikanth–Kamal Haasan Movie Promo Video AI-Generated?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഹോര്‍മൂസില്‍ വീണ്ടും യുഎസ് വ്യോമാക്രമണം ; കനത്ത വില നല്‍കേണ്ടി വരുമെന്ന് ഇറാന്‍ സൈന്യത്തിന്റെ മുന്നറിയിപ്പ്

ഹോര്‍മൂസില്‍ വീണ്ടും യുഎസ് ആക്രമണം, നേപ്പാളിൽ മരണം 800 കവിഞ്ഞു, പെണ്ണുങ്ങള്‍ വീട്ടില്‍ അടങ്ങിയൊതുങ്ങി ഇരിക്കണം; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

തിരുവനന്തപുരത്ത് കാറിന് തീപിടിച്ചു, കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം; ദുരൂഹത

നേപ്പാള്‍ മിന്നല്‍ പ്രളയം: മരണം 800 കവിഞ്ഞു, 3000 ഓളം പേര്‍ ഇനിയും കാണാമറയത്ത്

സെപ്റ്റംബറില്‍ 14 ദിവസം ബാങ്ക് അവധി; കേരളത്തില്‍ എത്ര? പട്ടിക ഇങ്ങനെ