പ്രണയ വിലാസം ടീസറിൽ നിന്ന് 
Entertainment

അനശ്വരയേയും മമിതയേയും പ്രണയിക്കാൻ അർജുൻ; പ്രണയവിലാസം ടീസർ

നിഖിൽ മുരളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

മികച്ച വിജയം നേടിയ സൂപ്പർശരണ്യ ടീം വീണ്ടും ഒന്നിക്കുന്ന  പ്രണയ വിലാസം ടീസർ പുറത്ത്. അനശ്വര രാജൻ, അർജുൻ അശോകൻ, മമിത ബൈജു എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. കോമഡി റൊമാന്റിക് എന്റർടെയ്നറായി എത്തുന്ന ചിത്രം പറയുന്നത് ത്രികോണ പ്രണയമാണ്. 

നിഖിൽ മുരളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.  ജ്യോതിഷ്, സുനു എന്നിവർ ചേർന്നാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുന്നത്. മിയ, ഹക്കിം ഷാ, മനോജ് കെ.യു. എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.  ചിത്രം ഫെബ്രുവരി 17 ന് തിയറ്ററുകളിലെത്തും. 

ജ്യോതിഷ് എം, സുനു എ.വി എന്നിവരുടേതാണ് കഥ. ഷിനോസ് ആണ് ഛായാ​ഗ്രാഹകൻ. സുഹൈൽ കോയ, മനു മഞ്ജിത്ത്, വിനായക് ശശികുമാർ എന്നിവർ എഴുതിയ വരികൾക്ക് സം​ഗീതം നൽകിയിരിക്കുന്നത് ഷാൻ റഹ്മാനാണ്. ​ഗ്രീൻ ​റൂം ആണ് ചിത്രം റിലീസിനെത്തിക്കുന്നത്. എഡിറ്റിം​ഗ്: ബിനു നെപ്പോളിയൻ, ആർട്ട് ഡയറക്ടർ: രാജേഷ് പി വേലായുധൻ, മേക്കപ്പ്: റോണക്സ് സേവ്യർ, കോസ്റ്റ്യൂം സമീറ സനീഷ്. സൗണ്ട് ഡിസൈൻ: ശങ്കരൻ എ.എസ്, കെ.സി സിദ്ധാർത്ഥൻ. സൗണ്ട് മിക്സ്: വിഷ്ണു സുജതൻ.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി