മലൈകയും അർജുനും/ ഇൻസ്റ്റ​ഗ്രാം 
Entertainment

നാലു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ മലൈകയുമായി ബ്രേക്കപ്പായെന്ന് റിപ്പോര്‍ട്ടുകള്‍, മറുപടിയുമായി അര്‍ജുന്‍ കപൂര്‍ 

കഴിഞ്ഞ രണ്ട് ദിവസമായി ബോളിവുഡിലെ പ്രധാന ചര്‍ച്ച മലൈകയുടേയും അര്‍ജുന്റേയും വേര്‍പിരിയലായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

നാലു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ബോളിവുഡ് താര ജോഡികളാണ് അര്‍ജുന്‍ കപൂറും മലൈക അറോറയും വേര്‍പിരിഞ്ഞു? കഴിഞ്ഞ രണ്ട് ദിവസമായി ബോളിവുഡിലെ പ്രധാന ചര്‍ച്ച മലൈകയുടേയും അര്‍ജുന്റേയും വേര്‍പിരിയലായിരുന്നു. ബ്രേക്കപ്പിനെ തുടര്‍ന്ന് മലൈക അടുത്ത വിഷമത്തിലാണെന്നും വീട്ടില്‍ നിന്നു പുറത്തിറങ്ങിയിട്ടില്ല എന്നുവരെ റിപ്പോര്‍ട്ടുകള്‍ വന്നു. ഇപ്പോള്‍ ഇതാ എല്ലാ അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ടിരിക്കുകയാണ് അര്‍ജുന്‍ കപൂര്‍. 

ഒറ്റ ചിത്രത്തില്‍ കെട്ടടങ്ങി അഭ്യൂഹം

മലൈകയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് പാപ്പരാസികള്‍ക്ക് താരം മറുപടി നല്‍കിയത്. വൃത്തികെട്ട അഭ്യൂഹങ്ങള്‍ക്ക് സ്ഥാനമില്ല. സുരക്ഷിതരായിരിക്കൂ. നല്ലതുവരട്ടെ.- എന്ന കുറിപ്പിനൊപ്പമാണ് മലൈകയ്‌ക്കൊപ്പമുള്ള മിറര്‍ ചിത്രം താരം പങ്കുവച്ചത്. പോസ്റ്റിന് താഴെ ലവ് ഇമോജിയുമായി മലൈകയും എത്തി. നിരവധി സുഹൃത്തുക്കളും ആരാധകരുമാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തിയിരിക്കുന്നത്. 

2018 മുതലാണ് ഇരുവരും പ്രണയത്തിലാവുന്നത്. അര്‍ജുനുമായി അടുത്തതിന് പിന്നാലെയാണ് നടന്‍ അര്‍ബാസ് ഖാനുമായുള്ള വിവാഹബന്ധം മലൈക ഉപേക്ഷിക്കുന്നത്. അര്‍ബാസിനും മലൈകയ്ക്കും 18 വയസുള്ള മകനുണ്ട്. അടുത്തിടെയാണ് മലൈകയും അര്‍ജുനും മാലിദ്വീപിലേക്ക് അവധി ആഘോഷിക്കാന്‍ പോയത്. അതിന്റെ ചിത്രങ്ങളും വിഡിയോയുമെല്ലാം താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ഒന്നിച്ചുള്ള ചിത്രത്തിനൊപ്പമാണ് ഇരുവരും പുതുവത്സരാശംസകള്‍ നേര്‍ന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അര്‍ജന്റീനയെ തോല്‍പ്പിക്കാന്‍ ആവില്ല മക്കളെ'; ഇംഗ്ലണ്ടിനെ കെട്ടിപ്പൂട്ടി; മെസിക്ക് രണ്ടാം ലോകകിരീടം അരികെ

Today's Rashi Phalam July 16 | യാത്രകൾ ഗുണകരമാകും, സാമ്പത്തിക തീരുമാനങ്ങൾ അനുകൂലമാകും

മദനി പിന്തുണ ചൂണ്ടിക്കാണിച്ചു; പിന്നാലെ വന്നു ബിജെപി എംഎല്‍എക്ക് വധഭീഷണി; നിസാരവത്കരിക്കാന്‍ കഴിയില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍

ക്ഷേത്ര മൈതാനത്തിന്റെ പവിത്ര കാത്തുസൂക്ഷിക്കണം; തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ പരിപാടികള്‍ക്ക് പൂര്‍ണവിലക്ക്; ഹൈക്കോടതി ഉത്തരവ്

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി; ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു