മലൈക അറോറയും അർജുൻ കപൂറും  ഇൻസ്റ്റ​ഗ്രാം
Entertainment

'ഞാനിപ്പോൾ സിം​ഗിളാണ്...'; മലൈകയുമായി വേർപിരിഞ്ഞോ എന്ന ചോദ്യത്തിന് ആദ്യമായി പ്രതികരിച്ച് അർജുൻ കപൂർ

കഴിഞ്ഞ ദിവസം നടന്ന ഒരു ദീപാവലി പാർട്ടിയിൽ വച്ചായിരുന്നു അർജുൻ മാധ്യമങ്ങളോട് ഇക്കാര്യം തുറന്നു പറഞ്ഞത്.

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് താരങ്ങളായ മലൈക അറോറയും അർജുൻ കപൂറും വേർപിരിഞ്ഞെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയിട്ട് നാളുകളായി. ഇപ്പോഴിതാ ഇക്കാര്യത്തിൽ മൗനം വെടിഞ്ഞിരിക്കുകയാണ് അർജുൻ കപൂർ. കഴിഞ്ഞ ദിവസം നടന്ന ഒരു ദീപാവലി പാർട്ടിയിൽ വച്ചായിരുന്നു അർജുൻ മാധ്യമങ്ങളോട് ഇക്കാര്യം തുറന്നു പറഞ്ഞത്.

പരിപാടിയ്ക്കെത്തിയ അർജുൻ ഫോട്ടോയ്ക്ക് പോസ് ചെയ്യവേ, ആളുകളുടെ ഇടയിൽ നിന്നും മലൈക അറോറ എന്ന പേര് ഉയർന്നു കേൾക്കുകയായിരുന്നു. ഒരു ചിരിയോടെയാണ് അർജുൻ ഇതിനെ വരവേറ്റത്. "നോ, ഞാനിപ്പോൾ സിം​ഗിളാണ്, റിലാക്സ്"- എന്നായിരുന്നു അർജുന്റെ മറുപടി. എന്നാൽ മലൈക ഇതുവരെ വേർപിരിയൽ വാർത്തയോട് പരസ്യമായി പ്രതികരിച്ചിട്ടില്ല. അർജുൻ കപൂറിന്റെ ഈ വിഡിയോ ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്.

ദീപാവലി പാർട്ടിയിൽ അര്‍ജുന്‍ കപൂറിനൊപ്പം സിങ്കം എഗെയ്നിലെ സഹതാരങ്ങളായ അജയ് ദേവ്ഗൺ, ടൈഗർ ഷ്റോഫ് എന്നിവരും ചിത്രത്തിന്‍റെ സംവിധായകൻ രോഹിത് ഷെട്ടിയും പങ്കെടുത്തു. അർജുൻ കപൂറും മലൈക അറോറയും 2018 മുതല്‍ ഡേറ്റിങിലായിരുന്നു. 2017-ൽ അർബാസ് ഖാനെ വിവാഹമോചനം ചെയ്തതിന് ശേഷമാണ് മലൈക അര്‍ജുന്‍ ബന്ധം ബോളിവുഡ് അറിഞ്ഞത്. തുടര്‍ന്ന് ബോളിവുഡിലെ പല പാര്‍ട്ടികളിലും ഔദ്യോഗിക പരിപാടികളിലും ഇരുവരും ഒന്നിച്ച് എത്താറുണ്ടായിരുന്നു.

ഇരുവരുടെയും അവധിക്കാല ചിത്രങ്ങള്‍ വൈറലാകാറുണ്ടായിരുന്നു. അർജുൻ കപൂറും മലൈക അറോറയും തമ്മിലുള്ള പ്രായ വ്യത്യാസം പലപ്പോഴും വിമർശനങ്ങൾക്കും വഴിവച്ചിരുന്നു. ഇതിന്റെ പേരിൽ മലൈകയ്ക്ക് സൈബർ അറ്റാക്ക് വരെ നേരിടേണ്ടി വന്നിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ദൈവിക പൂര്‍ണത'; ആറാം ലോകകപ്പില്‍ മെസിക്ക് മുന്നില്‍ ചരിത്രം വഴിമാറി; മറഡോണയ്ക്ക് കഴിയാത്ത നേട്ടം എത്തിപ്പിടിക്കുമോ?

589 അടി പൊക്കം; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റണ്ണിങ് ട്രാക്ക്, അബുദാബി ടവര്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍

ഉദ്ധവ് താക്കറെയ്ക്ക് വീണ്ടും പ്രതിസന്ധി; എംപിമാരുടെ ഫോണ്‍ സ്വിച്ച്ഓഫ്, ഡല്‍ഹിയില്‍ ചര്‍ച്ച; ഷിന്‍ഡെ പാളയത്തിലേക്ക് കൂടുതല്‍ പേര്‍?

ഭാര്യയ്ക്ക് വിവാഹേതര ബന്ധം, ഗര്‍ഭഛിദ്രം നടത്തി; യുവാവിന് 15 ലക്ഷം നഷ്ടപരിഹാരം

'ഉമ്മാക്കികൾക്ക് മുന്നിൽ ഭയന്നോടില്ല; ലീഗ് ലക്ഷണമൊത്ത വർഗ്ഗീയ സംഘടന'; വെള്ളാപ്പള്ളി നടേശൻ

SCROLL FOR NEXT