അരവിന്ദ് സ്വാമി 
Entertainment

"നട്ടെല്ലിന് ക്ഷതമേറ്റു, വർഷങ്ങളോളം കിടപ്പിലായി; ഒരു കാൽ ഭാ​ഗികമായി തളർന്നു: തിരിച്ചു വരാൻ കഴിയുമോ എന്നു പോലും സംശയിച്ചു"

എന്റെ ഒരു കാല് ഭാ​ഗികമായി തളർന്നു പോയി, അങ്ങനെ പല കാര്യങ്ങളും ആ സമയത്ത് സംഭവിച്ചു.

സമകാലിക മലയാളം ഡെസ്ക്

റോജ എന്ന ഒറ്റ ചിത്രത്തിലൂടെ നിരവധി ആരാധകരെ നേടിയെടുത്ത നടനാണ് അരവിന്ദ് സ്വാമി. സിനിമയിൽ തിളങ്ങി നിന്നിരുന്ന സമയത്തായിരുന്നു അദ്ദേഹം ഇൻഡസ്ട്രിയിൽ നിന്ന് ബ്രേക്ക് എടുത്തത്. 2000 ത്തോടെ സിനിമ രം​ഗത്ത് നിന്നും പൂർണമായും അദ്ദേഹം മാറി നിന്നു. ബിസിനസിൽ ശ്രദ്ധ കേന്ദ്രീകരിക്കാനായിരുന്നു സിനിമയിൽ നിന്ന് മാറി നിന്നത്. നീണ്ട പന്ത്രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം അരവിന്ദ് സ്വാമി കടൽ എന്ന ചിത്രത്തിലൂടെ അഭിനയത്തിലേക്ക് തിരിച്ചെത്തി.

തന്റെ ജീവിതത്തിൽ സംഭവിച്ച വേദനാജനകമായ ഒരു കാര്യം തുറന്നു പറഞ്ഞിരിക്കുകയാണ് താരമിപ്പോൾ. കടൽ തിയറ്ററുകളിൽ വിജയിച്ചില്ലെങ്കിലും തന്റെ ജീവിതത്തിൽ ആ ചിത്രത്തിന് വലിയ പ്രാധാന്യമുണ്ടെന്ന് പറയുകയാണ് താരം. സിനിമയിൽ നിന്ന് വിട്ടു നിന്ന സമയത്താണ് തനിക്ക് നട്ടെല്ലിന് ക്ഷതം സംഭവിച്ചതെന്നും അതിന്റെ ഭാ​ഗമായി ഒരു കാൽ തളർന്നു പോയെന്നും താരം പറഞ്ഞു.

ഈ അപകടത്തിന് ശേഷം തന്നെ തേടി വന്ന സിനിമയായിരുന്നു കടൽ. എന്നാൽ പഴയ രൂപത്തിലേക്ക് തിരികെ വരാൻ സാധക്കുമോ എന്ന വെല്ലുവിളിയാണ് ആ ചിത്രം തനിക്ക് സമ്മാനിച്ചതെന്നും അരവിന്ദ് പറയുന്നു. തീരെ ആത്മവിശ്വാസമില്ലാതിരുന്ന തനിക്ക് ജീവിതത്തിന്റെ മറ്റൊരു സ്റ്റേജിലേക്ക് തന്നെ കൊണ്ടുപോകാൻ സാഹായിച്ച ചിത്രമാണ് കടലെന്നും ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താരം കൂട്ടിച്ചേർത്തു.

"അലൈപായുതേ എന്ന സിനിമയിലെ ​​ഗസ്റ്റ് അപ്പിയറൻസിൽ നിന്നും കടൽ എന്ന ചിത്രത്തിലേക്ക് വരുമ്പോഴേക്കും ഒരുപാട് കാര്യങ്ങൾ എന്റെ ജീവിതത്തിൽ സംഭവിച്ചിരുന്നു. അതിൽ ഏറ്റവും എടുത്ത് പറയേണ്ടത് എനിക്ക് നട്ടെല്ലിന് സംഭവിച്ച ക്ഷതമാണ്. കുറച്ച് വർഷങ്ങളോളം ഞാൻ കിടപ്പിലായിരുന്നു. എന്റെ ഒരു കാല് ഭാ​ഗികമായി തളർന്നു പോയി, അങ്ങനെ പല കാര്യങ്ങളും ആ സമയത്ത് സംഭവിച്ചു.

അങ്ങനെ വരുമ്പോൾ കടൽ എന്ന ചിത്രം എനിക്കൊരു വെല്ലുവിളിയായിരുന്നു. എനിക്ക് പഴയ തരത്തിലേക്ക് തിരിച്ചു വരാൻ കഴിയുമോ എന്റെ പഴയതുപോലെ നടക്കാൻ കഴിയുമോ എന്ന് തുടങ്ങി ഒരുപാട് കാര്യങ്ങൾ വെല്ലുവിളിയായിരുന്നു എനിക്ക്. ഇതെല്ലാം ശരിയായിട്ടും എനിക്ക് അത് ചെയ്യാനുള്ള ആത്മവിശ്വാസം ഉണ്ടായിരുന്നില്ല. പക്ഷേ കടൽ എനിക്ക് തിരിച്ച് വരാനുള്ള ഒരു ലക്ഷ്യമാണ് തന്നത്. ആ രീതിയിൽ ആ സിനിമ എനിക്ക് വളരെ പ്രത്യേകതയുള്ളതാണ്.

ഒരുപക്ഷേ എന്റെ മറ്റ് ഹിറ്റ് ചിത്രങ്ങളേക്കാൾ എനിക്ക് വളരെ പ്രധാനപ്പെട്ട ചിത്രമാണ് അത്. എന്നെ ജീവിതത്തിന്റെ മറ്റൊരു സ്റ്റേജിലേക്ക് കൊണ്ടു പോകാൻ സഹായിച്ച സിനിമയാണ് കടൽ. കിടക്കയിൽ നിന്ന് എഴുന്നേറ്റ് കുളിക്കാൻ പോകുന്ന സമയത്തു പോലും എനിക്ക് അസഹ്യമായ വേദനയുണ്ടായിരുന്നു. ഇങ്ങനെയുള്ള സമയങ്ങളിലാണ് കിടക്കയിൽ നിന്ന് ചാടി എഴുന്നേൽക്കുന്നതും നടക്കുന്നതുമൊക്കെയുള്ള നിസാരമായ പല കാര്യങ്ങളുടെയും വില നമ്മൾ തിരിച്ചറിയുന്നത്.

ആ ഒരു അവസ്ഥ തികച്ചും വ്യത്യസ്തമായൊരു കാഴ്ചപ്പാട് തരും നിങ്ങൾക്ക്. കടൽ പൂർത്തിയാക്കിയ ശേഷം ഞാൻ രണ്ട് ഹാഫ് മാരത്തണുകളിൽ‌ കൂടി പങ്കെടുത്തു. ഞാൻ ഓക്കെയാണെന്ന് എന്നെ സ്വയം ബോധിപ്പിക്കാൻ കൂടിയായിരുന്നു അത്" - അരവിന്ദ് സ്വാമി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ആരോപണം; കൊടുവള്ളി നഗരസഭ സെക്രട്ടറിയെ മാറ്റാന്‍ നിര്‍ദേശിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

വിദ്യാർത്ഥികൾക്ക് പൂജ്യം മാർക്ക്, സ്കൂൾ ജീവനക്കാർക്ക് 200,000 ദിർഹം പിഴ, പരീക്ഷയിൽ ക്രമക്കേട് കാണിച്ചാൽ കടുത്ത നടപടിയുമായി യുഎഇ

ബിഹാറില്‍ വീണ്ടും എന്‍ഡിഎ; മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതല്‍ പിന്തുണ തേജസ്വിക്ക്; അഭിപ്രായ സര്‍വേ

SCROLL FOR NEXT