ഒറ്റ് ഫസ്റ്റ് ലുക്ക് പോസ്റ്റർ   
Entertainment

പുത്തൻ ​ഗെറ്റപ്പിൽ കുഞ്ചാക്കോ ബോബൻ, ഒപ്പം അരവിന്ദ് സാമിയും; 'ഒറ്റ്' ഫസ്റ്റ് ലുക്ക് പോസ്റ്റർ  

വേറിട്ട ​ഗെറ്റപ്പിലാണ് കുഞ്ചാക്കോ പോസ്റ്ററിൽ

Author : സമകാലിക മലയാളം ഡെസ്ക്

രവിന്ദ് സ്വാമി, കുഞ്ചാക്കോ ബോബൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന തമിഴ്-മലയാളം ചിത്രം ഒറ്റിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. വേറിട്ട ​ഗെറ്റപ്പിലാണ് കുഞ്ചാക്കോ ബോബനെ പോസ്റ്ററിൽ കാണാനാവുന്നത്. തമിഴകത്തെയും മലയാളത്തിലെയും റൊമാൻ്റിക് ഹീറോകൾ ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയോടെയാണ് ആരാധകർ സിനിമ ഏറ്റെടുത്തിരിക്കുന്നത്. 

തമിഴിൽ രണ്ടകം എന്ന പേരിലാണ് ചിത്രം എത്തുന്നത്. ടി.പി ഫെല്ലിനിയാണ് സംവിധാനം. ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് ശേഷം അരവിന്ദ് സ്വാമി മലയാളത്തിലേക്കെത്തുന്ന ചിത്രമാണ് ഇത്. ജാക്കി ഷ്റോഫ് ആണ് ചിത്രത്തിലെ മറ്റൊരു പ്രധാനതാരം.

തെലുങ്ക് താരം ഈഷ റെബ്ബയാണ് നായിക. ത്രില്ലർ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ എസ് സജീവാണ്. ദി ഷോ പീപ്പിളിന്റെ ബാനറിൽ തമിഴ് താരം ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറിൽ ഷാജി നടേശനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

kerala PSC: വാട്ടർ അതോറിറ്റിയിൽ സബ് എഞ്ചിനീയർ ആകാം, ഡിപ്ലോമ മതി!

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 763 lottery result

വീട്ടിലുണ്ടാക്കുന്ന ഭക്ഷണം എപ്പോഴും ആരോ​ഗ്യകരമാണോ? അടുക്കളയിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കുക

'മോഹന്‍ലാലിന്റെ മകനായി രഞ്ജി പണിക്കര്‍?', കഷ്ടം തന്നെയെന്ന് പോസ്റ്റ്; മറുപടി നല്‍കി ആരാധകര്‍