നടൻ എന്നതിലുപരി മികച്ചൊരു ബിസിനസുകാരൻ കൂടിയാണ് നടൻ അരവിന്ദ് സ്വാമി. 'വിഡി സ്വാമി ആൻഡ് കമ്പനി', 'ടാലന്റ് മാക്സിമസ്' എന്നീ പ്രശസ്തമായ കമ്പനികൾ അദ്ദേഹം വിജയകരമായി നടത്തിവരുന്നു. എഐ-യെക്കുറിച്ച് നടൻ അരവിന്ദ് സ്വാമി പറഞ്ഞ വാക്കുകളാണിപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. ഗോപിനാഥിന്റെ പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
"1990 കൾ മുതിൽ 2005 വരെ ഞാൻ പലതരത്തിലുള്ള ബിസിനസുകൾ ആഗോളതലത്തിൽ ചെയ്തിരുന്നു. എച്ച്ആർ, പിഒ സ്റ്റാഫിങ്, പേ റോൽ പ്രോസസിങ്, മെഡിക്കൽ കോഡിങ് അങ്ങനെ കുറേ പ്രോസസ് ബേസ്ഡ് ബിസിനസുകളായിരുന്നു ഞാൻ ചെയ്തു കൊണ്ടിരുന്നത്. ഇതിനെല്ലാം ഒരു പ്രോസസ് എൻജിൻ ഉണ്ടാക്കണം. ആ പ്രോസസ് കറക്ടായി നോക്കണം. അതിന്റെ വിവരങ്ങൾക്ക് കൃത്യത വരുത്തണം.
ഇതൊക്കെയായിരുന്നു എന്റെ ജോലി. അതെനിക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു ജോലിയാണ്. ഒരു പ്രോസസ് അനലൈസ് ചെയ്ത് ഏറ്റവും മികച്ച രീതിയിൽ അതെങ്ങനെ മാനേജ് ചെയ്യാം എന്നൊക്കെ നോക്കണം. കുറച്ചു വർഷങ്ങൾക്ക് മുൻപ് സോഫ്റ്റ്‌വെയർ സർവീസ് കമ്പനികൾക്ക് ഔട്ട്സോഴ്സ് ചെയ്യാൻ തുടങ്ങി. കോവിഡിന് ശേഷം വർക്ക് ഫ്രം ഹോം പോലെയുള്ള പ്രശ്നങ്ങൾ വന്നു.
അത് തെറ്റോ ശരിയോ എന്ന് ഞാൻ പറയില്ല. ഒരു പ്രൊഡക്ട് ഡെവല്പ്മെന്റ് എൻവീരയൻമെന്റിൽ എല്ലാവരും ഒരു മുറിയിൽ ഒന്നിച്ചുണ്ടാകണം. മുഖാമുഖമുള്ള കമ്മ്യൂണിക്കേഷൻ അതിന് ആവശ്യമാണ്. എന്റെ എക്സ്പീരിയൻസ് ആണെന്റെ പോസിറ്റീവ്. ആ സമയത്ത് ഒരുപാട് ബഗ്സ് ഉണ്ടായി. സമയം കുറേ ആവശ്യമായി വന്നു. അങ്ങനെ കുറേ വിഷയങ്ങളുണ്ടായി. എഐ ഒക്കെ വരാൻ തുടങ്ങുന്ന സമയമായിരുന്നു അത്.
എഐ വന്നതോടെ വൈറ്റ് കോഡിങ് പോലെയുള്ള വലിയ വിഷയങ്ങൾ വന്നു. ഇത് ഞാൻ സോഫ്റ്റ്‌വെയർ സർവീസ് കമ്പനികളുമായി സംസാരിച്ചു. ഇപ്പോൾ എഐ ഉപയോഗിക്കുന്നുണ്ട്, നിങ്ങളത് ഉപയോഗിക്കുന്നുണ്ടോ?. അതിന്റെ കാര്യക്ഷമത എത്രത്തോളമാണ്, അതിന് പണവും സമയവും കുറയ്ക്കാൻ പറ്റുമോ, ഗുണനിലവാരം കൂട്ടാൻ പറ്റുമോ, എന്നൊക്കെ ഞാൻ ചോദിച്ചു.
ഇതേക്കുറിച്ച് പഠിച്ചപ്പോഴാണ് എനിക്കും കുറേ കാര്യങ്ങൾ മനസിലായത്. എങ്ങനെ എഐ ഉപയോഗിക്കണം. എഐ ഉപയോഗിച്ച് എങ്ങനെ ഒരു ഡെവല്പ്മെന്റ് എൻവീരിയൻമെന്റ് നിർമിക്കാം. അതിന്റെ ഔട്ട്പുട്ടിന് എത്ര ഗുണനിലവാരമുണ്ടാകും തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഞാൻ കൂടുതൽ വർക്ക് ചെയ്യാൻ തുടങ്ങി. ഒരു മൂന്ന് നാല് വർഷം മുൻപേ തുടങ്ങിയിരുന്നു ഇതൊക്കെ.
കഴിഞ്ഞ ഒരു രണ്ടര വർഷത്തോളമായി അത്തരം പ്ലാറ്റ്ഫോമുകൾ ഞാൻ ഡെവല്പ് ചെയ്തു. ഇപ്പോൾ പ്രൊഡക്ട്സ് ആണ് ഞാൻ ഡെവലപ് ചെയ്യുന്നത്. ഈ ഗ്രൂപ്പിന്റെ മെന്ററും ഞാൻ തന്നെയാണ്. എഐയോട് എതിർപ്പൊന്നും എനിക്കിതുവരെ തോന്നിയിട്ടില്ല. ആ സ്കിൽ വേറെയാണ്. ഉദാഹരണം പറയുകയാണെങ്കിൽ, ഒരു പുതിയ സംഭവം എപ്പോൾ വന്നാലും അതിനോട് ആളുകൾക്കൊരു എതിർപ്പുണ്ടാകും.
ആ എതിർപ്പിനെ നമ്മൾ കാര്യമാക്കേണ്ടതില്ല. എല്ലാത്തിനോടും അവർക്ക് എതിർപ്പുണ്ടാകും. ആദ്യകാലത്ത് ക്ഷേത്രങ്ങളിലും അതുപോലെ വൈദികരിലും പുസ്തകങ്ങളിലുമൊക്കെയായിരുന്നു അറിവുണ്ടായിരുന്നത്. അറിവ് ആരുടെ കയ്യിലാണോ ഇരിക്കുന്നത് അവരുടെ കയ്യിലാണ് പവർ ഉള്ളത്.
ആ പുസ്തകം പഠിക്കാനുള്ള സ്കിൽ, അതായത് ഭാഷ കൈകാര്യം ചെയ്യുന്നതും വായിക്കുന്നതും എഴുതുന്നതുമൊന്നും അത്ര എളുപ്പമായിരുന്നില്ല അന്ന്, വ്യാപകവുമായിരുന്നില്ല. അതും ഒരു ചെറിയ ഗ്രൂപ്പുകളിൽ മാത്രം ഒതുങ്ങിയിരുന്നു. പ്രിന്റിങ് പ്രസ് വന്നപ്പോഴാണ് ആ അറിവ് എല്ലായിടത്തേക്കും വ്യാപിച്ചത്. അതുപോലെയാണ് പുസ്തകങ്ങളും. അതിന് മുൻപ് താളിയോലയിൽ ആയിരുന്നു എഴുതിയിരുന്നത്.
അത് അറിയാവുന്നയാൾക്ക് പോയി പഠിക്കാം. എല്ലാവരെയും പഠിക്കാനും വിടില്ല. അതൊരു പുസ്തക രൂപത്തിലായി പ്രിന്റിങ് പ്രസിൽ വന്ന് പ്രചരിച്ചപ്പോൾ എല്ലാവരുടെയും അടുത്തെത്തി. അറിവിനെ ജനാധിപത്യവത്കരിക്കുന്നതിനെ എതിർക്കുകയാണ് അന്ന് ഒരു വിഭാഗം ചെയ്തത്. അത് മനുഷ്യന്റെ ഒരു അരക്ഷിതാവസ്ഥയാണ്. ജനാധിപത്യം വന്നു.
പിന്നെ ഇന്റർനെറ്റ് വന്നു. അപ്പോൾ വിർച്വൽ പബ്ലിക് വന്നു. നിങ്ങൾ ലൈബ്രറിയിൽ പോകേണ്ട ആവശ്യം പോലുമില്ല. എല്ലാം നിങ്ങളുടെ വീട്ടിലുണ്ട്. വേണമെങ്കിൽ പുസ്തകങ്ങൾ ഓൺലൈനിൽ ഓർഡർ ചെയ്യാം. അല്ലെങ്കിൽ കമ്പ്യൂട്ടറിലൂടെ തന്നെ പുസ്തകങ്ങൾ വായിക്കാം. ജനാധിപത്യവത്കരണത്തിന്റെ അടുത്ത ലെവൽ അല്ല ഇത്.
അറിവ് ജനാധിപത്യവത്കരിച്ചു. സോഫ്റ്റ്വെയർ പ്രോഗ്രാമിങ് എന്നൊരു വിഷയമുണ്ട്. ഇത് ചിലയാളുകളുടെ കയ്യിൽ മാത്രമായി. നിങ്ങൾക്ക് വേണമെങ്കിൽ സോഫ്റ്റ്വെയർ പ്രോഗ്രാമിങ് പഠിച്ചിട്ട് പ്രോഗ്രാമിങ് ചെയ്യ്. ഇപ്പോൾ നിങ്ങൾക്കൊരു ആപ്ലിക്കേഷൻ നിർമിക്കണമെങ്കിൽ, ആദ്യം നിങ്ങൾ സോഫ്റ്റ്‍വെയർ എഞ്ചിനീയറെ വിളിക്കും, ആ കമ്പനിയുമായി സംസാരിക്കും.
അതിപ്പോൾ ഒരു ക്ലോസ്ഡ് ഗ്രൂപ്പായി മാറി. ഇപ്പോൾ എഐ അടിസ്ഥാനമാക്കിയുള്ള ഡെവലപ്മെന്റ് വരുമ്പോൾ, നിങ്ങളുടെ ഐഡിയയിലുള്ള കാര്യം നിങ്ങൾക്കൊരു പ്രൊഡക്ട് ആക്കാൻ പറ്റും. അതായത് തേർഡ് പാർട്ടിയെ ആശ്രയിക്കുന്നത് കുറയും. അറിവ് എങ്ങനെ ജനാധിപത്യവത്കരിച്ചോ അതുപോലെ ഡെവല്പമെന്റും ജനാധിപത്യവത്കരിക്കും. ഇതാണ് അതിന്റെ ആശയം.
അതായത് നിങ്ങളുടെ ഐഡിയകൾ നിർമിക്കാനുള്ള സമയമാണിത്. നിങ്ങളുടെ ഐഡിയകൾ പ്രൊഡക്ട്സ് ആക്കി മാറ്റാനുള്ള സമയമാണിത്. ഇത് നിർമിക്കാനുള്ള സമയമാണ്. ഈ സമയം എന്ന് ഞാൻ പറയുന്നത് ഇപ്പോഴാണ്. ഇപ്പോൾ തന്നെ എഐ ഉപയോഗിച്ച് ഒരുപാട് കാര്യങ്ങൾ നിങ്ങൾക്ക് ചെയ്യാനാകും. ഇപ്പോൾ നിങ്ങൾ സാധ്യമല്ല എന്ന് വിചാരിക്കുന്ന കാര്യം പോലും എഐയിലൂടെ നിങ്ങൾക്ക് ചെയ്യാൻ കഴിയും.
എഐ എപ്പോഴും വളർന്നു കൊണ്ടിരിക്കുകയാണ്. എന്നുവച്ചാൽ ഓരോ മാസവും പുതിയ മോഡലുകൾ വരുന്നു, പുതിയ കഴിവുകൾ വരുന്നു അത് സ്വയം മികച്ചതായി കൊണ്ടിരിക്കുന്നു. എഐ കാരണം നമ്മുടെ ക്രിയേറ്റിവിറ്റി ഒന്നും നഷ്ടമാകില്ല, അത് നമ്മൾ എങ്ങനെ ഉപയോഗിക്കുന്നു എന്നതുപോലെ ഇരിക്കും. എഐയോട് ഒരു കാര്യം ചോദിച്ചാൽ ഒരുപാട് മറുപടികൾ നമുക്ക് കിട്ടും.
അത് നമ്മൾ അനലൈസ് ചെയ്ത് നമുക്ക് മനസിലാകാത്ത കാര്യങ്ങൾ ആർട്ടിക്കിൾസിലൂടെയോ മറ്റോ വീണ്ടും പരിശോധിച്ച് പൊരുത്തപ്പെടുന്നുണ്ടോ എന്ന് നോക്കണം. ശരിക്കും നിങ്ങളവിടെ ചിന്തിക്കുന്നുണ്ട്. പക്ഷേ നിങ്ങൾ ചിന്തിക്കുന്നത് വേറെ രീതിയിലാണെന്ന് മാത്രം. ഉദാഹരണത്തിന് എഐയിൽ ഒരു ഫോട്ടോ നിങ്ങൾ ചെയ്യുന്നു. എഐ തരുന്ന ഇമേജ് നിങ്ങൾ എടുക്കണമെന്നില്ല.
നിങ്ങൾ അതിന് നിർദേശങ്ങൾ കൊടുക്കുകയാണ്. എനിക്ക് ലൈറ്റ് വേണ്ട എന്നൊക്കെ നിങ്ങൾ പറഞ്ഞാണ് ചെയ്യുന്നത്. അല്ലാതെ എഐ തരുന്നത് നിങ്ങൾ എടുക്കുകയല്ല. നിങ്ങളിപ്പോൾ കമ്പ്യൂട്ടർ ഉപയോഗിക്കുന്നുണ്ട്. കമ്പ്യൂട്ടർ എങ്ങനെ ഉപയോഗിക്കണമെന്ന് നിങ്ങൾ എങ്ങനെയാണ് പഠിച്ചത്. അപ്പോൾ നിങ്ങൾ നിങ്ങളുടെ തല ഉപയോഗിച്ചില്ലേ. നിങ്ങൾ എക്സൽ ഷീറ്റ് ഉപയോഗിക്കുന്നില്ലേ.
അപ്പോൾ നിങ്ങൾ കണക്ക് എങ്ങനെയാണ് ചെയ്യുന്നത്. നിങ്ങൾ വണ്ടിയിൽ കയറി പോകുന്നു. ആ വണ്ടി എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്ന് നിങ്ങൾക്കറിയാമോ. ഇതുപോലെ ഒരുപാട് ചോദ്യങ്ങളുണ്ട്. ചോദിക്കാനാണെങ്കിൽ ചോദിച്ചു കൊണ്ടേയിരിക്കും. എഐ അധിഷ്ഠിത വികസനം നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ എത്രത്തോളം എത്തിയിട്ടുണ്ടെന്ന് എനിക്കറിയില്ല.
കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ
ഇവിടെ ക്ലിക്ക് ചെയ്യുക
അത് അവർ അഡാപ്റ്റ് ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അതിന്റെ സാധ്യതകൾ അത്രത്തോളമാണ്. ഒരുപാട് മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്. കഴിഞ്ഞ ആഴ്ച ഉണ്ടായിരുന്ന കാര്യം ഈ ആഴ്ച ഇല്ല. ഈ ആഴ്ച ഉള്ള കാര്യം അടുത്ത ആഴ്ച ഉണ്ടാകില്ല. അത് കൂട്ടുപലിശ കണക്കെ കൂടി കൊണ്ടിരിക്കും. നമ്മൾ അതിനോട് എപ്പോഴും ബന്ധം നിലനിർത്തുക. ഞാനിതൊക്കെ തുടങ്ങുമ്പോൾ ഒരു കോഴ്സിന് ജോയിൻ ചെയ്തിരുന്നു". - അരവിന്ദ് സ്വാമി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates