Arya വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'മലയാളത്തിലേക്ക് വരുന്നു എന്ന് പറയുമ്പോൾ പ്രേക്ഷകർ എന്തെങ്കിലും പ്രതീക്ഷിക്കും; കറക്ടായ പടം ചെയ്യണമെന്നുണ്ടായിരുന്നു'

ആളുകൾ എന്നെ കാണുന്നത് ഒരു തമിഴ് നടനായാണ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

മലയാളിയാണെങ്കിലും തമിഴ് സിനിമാ മേഖലയിൽ തിളങ്ങി നിൽക്കുന്ന താരമാണ് ആര്യ. ഇപ്പോഴിതാ മലയാളത്തിലേക്ക് വരാൻ കാലതാമസം ഉണ്ടായത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ആര്യ. മലയാളത്തിലേക്ക് വരാൻ കറക്ടായ ഒരു സമയത്തിനായി താൻ കാത്തിരിക്കുകയായിരുന്നുവെന്നും ആര്യ പറഞ്ഞു.

ജിയെൻ കൃഷ്ണകുമാർ സംവിധാനം ചെയ്യുന്ന 'അനന്തൻ കാട്' ആണ് ആര്യയുടേതായി മലയാളത്തിൽ റിലീസിനൊരുങ്ങുന്ന ചിത്രം. മുരളി ​ഗോപിയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. "മലയാളത്തിലേക്ക് വരാൻ കാലതാമസം എന്താണെന്ന് വച്ചാൽ ഞാൻ പഠിച്ചതൊക്കെ ചെന്നൈയിലായിരുന്നു. സിനിമ ചെയ്യണമെന്നത് എന്റെ പ്ലാനിൽ പോലും ഇല്ലായിരുന്നു.

അങ്ങനെ ആദ്യം തമിഴിലേക്ക് വരുന്നു. പിന്നെ തമിഴ് സിനിമ തന്നെ കുറേ ചെയ്യാൻ തുടങ്ങി. ഉറുമിയിൽ ഒരു ചെറിയ കാരക്ടർ ചെയ്യാൻ അവസരം കിട്ടി. എന്റെ വീട്ടിലും അറിയാവുന്നവരും ഒക്കെ എപ്പോഴും എന്നോട് പറയും നീയൊരു മലയാളം സിനിമ ചെയ്യ്. തമിഴിൽ മാത്രം എപ്പോഴും കാണാൻ പറ്റുന്നില്ല എന്നൊക്കെ.

സമയം സെറ്റായിട്ടില്ലായിരുന്നു. എന്നുവച്ചാൽ തമിഴ് സിനിമ ചെയ്ത് തീരുമ്പോൾ രണ്ട് മൂന്ന് വർഷമെടുക്കും. ഉ​ദാഹരണം പറയുകയാണെങ്കിൽ നാൻ കടവുൾ ചെയ്തപ്പോഴും രണ്ട് മൂന്ന് വർഷമെടുത്തു. ഞാൻ ചെയ്ത എല്ലാ സിനിമകളും അങ്ങനെ ഒരുപാട് സമയമെടുത്ത സിനിമകളാണ്. മലയാളത്തിലേക്ക് വരുമ്പോൾ മൂന്ന് മാസമാണ് സമയമെങ്കിൽ അത് കറക്ടായി വന്ന് ചെയ്തിട്ട് പോകണമല്ലോ.

അങ്ങനെ സെറ്റായിട്ടില്ല എനിക്ക്. പിന്നെ ഞാൻ പ്രൊഡ്യൂസ് ചെയ്യുന്ന സിനിമകളിൽ ചെറിയ കഥാപാത്രങ്ങൾ മാത്രം ചെയ്യാൻ തുടങ്ങി. പിന്നെ മലയാളത്തിലേക്ക് വരുമ്പോൾ കറക്ടായ ഒരു പടം കിട്ടണം, കറക്ടായ ഒരു കഥ, കറക്ടായ ഒരു സെറ്റപ്പ് അങ്ങനെ എല്ലാം കിട്ടണം. അനന്തൻ കാടിന്റെ ഒരു വരി ജിയെൻ കൃഷ്ണകുമാറും മുരളി ​ഗോപിയും എന്നോട് പറഞ്ഞിരുന്നു. അതെനിക്ക് ഇഷ്ടമായി.

ഇതാണ് കറക്ട് എന്ന് എനിക്ക് തോന്നി. അനന്തൻ കാടിലെ എന്റെ കഥാപാത്രം തമിഴ് കഥാപാത്രമാണ്. അയാൾ തിരുവനന്തപുരത്തേക്ക് വരുന്നതാണ് കഥ. അത് നോക്കിയപ്പോൾ എനിക്ക് കറക്ട് ഫിറ്റാണെന്ന് തോന്നി. ആളുകൾ എന്നെ കാണുന്നത് ഒരു തമിഴ് നടനായാണ്. ഞാനിങ്ങനെ ഫോഴ്സ്ഫുള്ളി മലയാളം സംസാരിക്കുന്നത് ഒന്നുമില്ല ഈ പടത്തിൽ.

അതുകൊണ്ട് തന്നെ എനിക്കിത് ഒരു നാച്ചുറൽ ഫിറ്റായി തോന്നി. പിന്നെ പടത്തിന്റെ സ്കെയിലും വളരെ വലുതാണ്. മുരളി ​ഗോപി സാറിന്റെ എഴുത്തും വളരെ വലുതാണ്. മലയാളത്തിൽ നിന്നുള്ള ഒരുപാട് നല്ല അഭിനേതാക്കൾ വരുന്നു. ആളുകൾക്ക് ഇത് റിലേറ്റ് ചെയ്യാൻ പറ്റുമെന്ന് എനിക്ക് തോന്നി". - മീഡിയ വണ്ണിന് നൽകിയ അഭിമുഖത്തിൽ ആര്യ പറഞ്ഞു. ഗ്രേറ്റ് ഫാദർ, ഉറുമി, ഡബിൾ ബാരൽ തുടങ്ങിയ മലയാളം സിനിമകളിൽ ചെറിയ വേഷങ്ങളിൽ ആര്യ എത്തിയിട്ടുണ്ട്. കാസർ​കോട് തൃക്കരിപ്പൂർ ആണ് ആര്യ ജനിച്ചത്. അതേസമയം ജൂൺ 25 നാണ് അനന്തൻ കാട് റിലീസ് ചെയ്യുന്നത്.

Arya talks about his upcoming movie Ananthan Kaadu.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശക്തമായ മഴ: 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

റഷ്യന്‍ ബീച്ചില്‍ യുക്രൈയ്ന്‍ ആക്രമണം; കുട്ടികള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ കൊല്ലപ്പെട്ടു, 40 പേര്‍ക്ക് പരിക്ക്

ഡിസംബര്‍ 31വരെ മാത്രം; അറിയാം ആധാറുമായി ബന്ധപ്പെട്ട സൗജന്യ സേവനങ്ങള്‍

ബാബറി മസ്ജിദ് അന്വേഷണ കമ്മീഷന്‍; ജസ്റ്റിസ് എംഎസ് ലിബര്‍ഹാന്‍ അന്തരിച്ചു

സുഗതന് അനുകൂലമായ കത്ത്: തദ്ദേശവകുപ്പ് അണ്ടര്‍ സെക്രട്ടറി പി ചിത്രയ്ക്ക് സസ്‌പെന്‍ഷന്‍