മന്ത്രിമാരായ കെ എ തുളസി, ബിന്ദു കൃഷ്ണ എന്നിവരെ ഉള്‍പ്പെടുത്തി; സംസ്ഥാന ആസൂത്രണ ബോര്‍ഡ് പുനഃസംഘടിപ്പിച്ചു

ഡോ. എസ് എസ് ലാല്‍, സി എച്ച് അബ്ദുള്‍ റഹീം എന്നിവരെയും ആസൂത്രണ ബോര്‍ഡ് അംഗങ്ങളാക്കിയിട്ടുണ്ട്
K A Thulasi, Bindu Krishna
കെ എ തുളസി, ബിന്ദു കൃഷ്ണ
Edited By:
Updated on: 
1 min read

തിരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോര്‍ഡ് പുനഃസംഘടിപ്പിച്ചു. കെ എ തുളസി, ബിന്ദു കൃഷ്ണ എന്നീ വനിതാ മന്ത്രിമാരെയും ബോര്‍ഡില്‍ ഉള്‍പ്പെടുത്തി. ഡോ. എസ് എസ് ലാല്‍, സി എച്ച് അബ്ദുള്‍ റഹീം എന്നിവരെയും ആസൂത്രണ ബോര്‍ഡ് അംഗങ്ങളാക്കിയിട്ടുണ്ട്.

K A Thulasi, Bindu Krishna
ജിഎൻഎ കരാറിലെ നഷ്ടം സംബന്ധിച്ച റിപ്പോ‍ർട്ടുകൾ ആരാണ് മുക്കിയത്?, രാജമാണിക്യത്തിന്‍റെ കുറിപ്പുകൾ പുറത്തു വിടുമോ?; മുഖ്യമന്ത്രിയോട് ചോദ്യങ്ങളുമായി ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷൻ

ആസൂത്രണ ബോര്‍ഡില്‍ വനിതകളെയും അംഗങ്ങളാക്കണമെന്ന് മന്ത്രി ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ബിന്ദുകൃഷ്ണ മുഖ്യമന്ത്രി വിഡി സതീശന് കത്തു നല്‍കിയിരുന്നു. പുതുയുഗ കേരള നിര്‍മ്മിതിയിലും ആസൂത്രണത്തിലും സ്ത്രീകളുടെ തുല്യ പങ്കാളിത്തം ഉറപ്പാക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും ബിന്ദുകൃഷ്ണ ചൂണ്ടിക്കാട്ടിയിരുന്നു.

ആസൂത്രണ ബോര്‍ഡിലുള്ളത് മുഴുവന്‍ പുരുഷന്മാരാണ്. ആസൂത്രണത്തിലും നയരൂപീകരണത്തിലും ഉന്നതമായ പങ്കുള്ള ആസൂത്രണ ബോര്‍ഡില്‍ ഒരു വനിത പോലും ഇല്ല. അതും സ്ത്രീ ശാക്തീകരണത്തിനും ലിംഗ സമത്വത്തിനും മുന്‍ഗണന നല്‍കുന്ന സംസ്ഥാനത്ത്. അതിനാല്‍ വനിതകളെ ഉടന്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്തണമെന്നും കത്തില്‍ ബിന്ദുകൃഷ്ണ ആവശ്യപ്പെട്ടിരുന്നു.

മുഖ്യമന്ത്രി അധ്യക്ഷനായ ബോര്‍ഡില്‍ മുന്‍ കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി കെ.എം.ചന്ദ്രശേഖര്‍ ആണ് ഉപാധ്യക്ഷൻ. മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, സണ്ണി ജോസഫ്, മോന്‍സ് ജോസഫ്, ഷിബു ബേബി ജോണ്‍, സി.പി. ജോണ്‍ എന്നിവരാണ് മന്ത്രിമാരായ മറ്റംഗങ്ങള്‍. ജി വിജയരാഘവൻ, ശ്രീധർ രാധാകൃഷ്ണൻ, വരുൺ സന്തോഷ്, ഡോ. പിപി ബാലൻ എന്നിവരെയാണ് വിദ​ഗ്ധ സമിതി അം​ഗങ്ങളായി ബോർഡിൽ ഉൾപ്പെടുത്തിയത്.

K A Thulasi, Bindu Krishna
ലഹരിവേട്ടയ്ക്ക് കേന്ദ്രത്തിന്റെ കൈത്താങ്ങ്; ഓപ്പറേഷൻ തൂഫാനെ അഭിനന്ദിച്ച് അമിത് ഷാ
K A Thulasi, Bindu Krishna
വിസിയായിരിക്കാൻ സിസ തോമസ് യോ​ഗ്യയല്ല; കോൺ​ഗ്രസ് ഓവർ ടൈം പണിയെടുക്കുന്നത് ആർക്കു വേണ്ടി?: എസ്എഫ്ഐ
Summary

Kerala State Planning Board reconstituted, Including Ministers K. A. Thulasi and Bindu Krishna

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER