Aryan Kathuria ഇന്‍സ്റ്റഗ്രാം
Entertainment

ലീക്കായ യുവതിയുമായുള്ള ചാറ്റ് എഐ അല്ല, എന്റേത് തന്നെ; തെറ്റ് ചെയ്തിട്ടില്ല, കുറ്റബോധമില്ലെന്നും ആര്യന്‍

എഐ നിര്‍മിത വിഡിയോകള്‍ പ്രചരിപ്പിച്ചു

അബിന്‍ പൊന്നപ്പന്‍

നടനും മോഡലുമായ ആര്യന്‍ കദൂരിയ മലയാളികള്‍ക്ക് സുപരിചിതനാകുന്നത് ബിഗ് ബോസിലൂടെയാണ്. ബിഗ് ബോസ് മലയാളം സീസണ്‍ 7ലെ ശക്തനായ മത്സരാര്‍ത്ഥിയായിരുന്നു ആര്യന്‍. എന്നാല്‍ തീര്‍ത്തും അപ്രതീക്ഷിതമായ ജനവിധിയില്‍ ആര്യന്‍ ഷോയില്‍ നിന്നും പുറത്താവുകയായിരുന്നു. ആരാധകരെ ഞെട്ടിച്ച എവിക്ഷനായിരുന്നു ആര്യന്റേത്.

ആര്യനെതിരെ നേരത്തെ എന്റെ കാസറ്റ് എന്ന ഇന്‍സ്റ്റഗ്രാം ഇന്‍ഫുളവന്‍സര്‍ ഉയര്‍ത്തിയ ആരോപണം വാര്‍ത്തയായി മാറിയിരുന്നു. ആര്യനും ഒരു യുവതിയും തമ്മിലുള്ള ചാറ്റാണ് എന്റെ കാസറ്റിലൂടെ പുറത്ത് വിട്ടത്. ഈ വിഷയത്തില്‍ എന്താണ് സത്യാവസ്ഥയെന്ന് ആര്യന്‍ തന്നെ വെളിപ്പെടുത്തുകയാണ്.

ആര്യന്‍ ഒരു പെണ്‍കുട്ടിയെ പരിചയപ്പെടുന്നതും ഹോട്ടലിലേക്ക് ക്ഷണിക്കുന്നതുമായിരുന്നു പുറത്തായ ചാറ്റിലുണ്ടായിരുന്നത്. തന്നെ കാണാന്‍ വരുന്നത് ആരും അറിയരുതെന്നും ആര്യന്‍ പെണ്‍കുട്ടിയോട് പറയുന്നതായി ചാറ്റില്‍ കാണാം. ഇതോടെ ആര്യനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനം ഉയരുകയും ചെയ്തു. എന്നാല്‍ രണ്ട് പേര്‍ക്കിടയില്‍ പരസ്പര സമ്മതത്തോടെ നടന്നൊരു സംഭാഷണം പുറത്ത് വിട്ടതിനേയും പലരും വിമര്‍ശിച്ചു.

വിവാദങ്ങള്‍ക്കിടെ, പുറത്ത് വന്നത് തന്റെ ചാറ്റ് തന്നെയാണെന്നാണ് ആര്യന്‍ വെളിപ്പെടുത്തുന്നത്. നടനായതിനാലാണ് താന്‍ സ്വകാര്യത സൂക്ഷിക്കാന്‍ ആവശ്യപ്പെട്ടതെന്നും ചാറ്റ് ചെയ്തതില്‍ തനിക്ക് കുറ്റബോധമില്ലെന്നുമാണ് ആര്യന്‍ പറയുന്നത്. പെണ്‍കുട്ടിയെ ഉപദ്രവിക്കാനല്ല താന്‍ വിളിച്ചതെന്നും താരം പറയുന്നു. ലീക്കാകാന്‍ മാത്രം ഒന്നും ആ ചാറ്റിലില്ല. ആണ്‍കുട്ടിയും പെണ്‍കുട്ടിയും തമ്മിലുള്ള സാധാരണ സംസാരം മാത്രമാണെന്നും ആര്യന്‍ പറയുന്നു.

അതേസമയം ചാറ്റ് പുറത്ത് വന്ന ശേഷം തന്റേതെന്ന തരത്തില്‍ ചില എഐ നിര്‍മിത വിഡിയോകള്‍ പ്രചരിപ്പിച്ചുവെന്നും അത് വിഷമമുണ്ടാക്കിയെന്നും ആര്യന്‍ പറയുന്നുണ്ട്. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ല. പ്രശസ്തിയാകുമ്പോള്‍ ആളുകള്‍ പഴയ കാര്യങ്ങള്‍ എടുത്തിട്ട് വലിച്ച് കീറാന്‍ ശ്രമിക്കും. അതില്‍ പേടിയില്ലെന്നും ആര്യന്‍ പറയുന്നുണ്ട്.

Aryan Kathuria admits the leaked chat is his own. but he is not guity of it.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവനന്തപുരം പിടിക്കാന്‍ കോണ്‍ഗ്രസ്; ശബരീനാഥന്‍ അടക്കം പ്രമുഖര്‍ സ്ഥാനാര്‍ഥിയാകും

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വിനിയോഗത്തില്‍ ആക്ഷേപം; വിദ്യാര്‍ഥിക്ക് ആള്‍ക്കൂട്ടമര്‍ദ്ദനം- വിഡിയോ

കോഴിക്കോട് നഗരത്തില്‍ കത്തിക്കുത്ത്, യുവാവിന് പരിക്ക്

ഗര്‍ഭാശയഗള അര്‍ബുദ പ്രതിരോധം; ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് നാളെ മുതല്‍ വാക്‌സിനേഷന്‍

കൊച്ചിയിലും അമീബിക് മസ്തിഷ്കജ്വരം, ഇടപ്പള്ളിയില്‍ താമസിക്കുന്ന ലക്ഷദ്വീപ് സ്വദേശിക്ക് രോഗബാധ

SCROLL FOR NEXT